താൾ:Gadyamalika vol-3 1924.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൨ ഗദ്യമാലിക--മൂന്നാം ഭാഗം

ബുദ്ധിമുട്ടി വല്ലവരേയുംകൊണ്ടു കണക്കും ഉണ്ടാക്കിച്ചു പണി തുടങ്ങിയാൽ അപ്പോൾ ആ കണക്കനെപ്പോലെയുള്ള വേറെ ഒരുവൻ വന്നു നോക്കുമ്പോൾ അതോക്കെയും ശുദ്ധമേ അബദ്ധമായിത്തീരും. ഈ അപകടങ്ങളൊന്നും പറ്റാതെ ഒരു പുര തീർന്നുപോയെങ്കീൽ അതു ഉടമസ്ഥന്റെ ആവശ്യങ്ങൾക്കും ഇഷ്ടത്തിനും തീരെ ചേരാത്തതായിട്ടും വരും.  ഇതിനോക്കെ കാരണം തച്ചുശാസ്ത്രത്തിന്റെ അപകടമാണെന്നാകുന്നു ഇപ്പോൾ ഇപ്പോൾ സർവസമ്മതമായിത്തീർന്നിരിക്കുന്നതു്. അതുകോണ്ടു് ഈ വിഷയത്തേക്കുറിച്ചു് ഇവിടെ അല്പം പറയുന്നതു് ഉചിതമായിരിക്കുമെന്നു തോനുന്നു.
        ലോകത്തിൽ നടന്നുവരുന്ന ഓരോ വിഷയങ്ങളിലും എല്ലാവർക്കും ഗുണപ്രദവും സമ്മതവുമായ വിധത്തിൽ ഐകരൂപ്യം  വരുത്തുന്നതിനായി അതാതു കാലങ്ങളിൽ അധികം അറിവുള്ള മഹാന്മർ നിയമിക്കുന്ന ചട്ടത്തെയാകുന്നു 'ശാസ്ത്രം' എന്നു പറയുന്നതു്.
       
         ഈ ചട്ടങ്ങൾ  ഒക്കെയും മതാചാരവിശ്വാസങ്ങളേയൊ പ്രത്യക്ഷാനുഭവത്തേയൊ ലൌകീകനീതിയേയൊ അടിസ്ഥാനമാക്കി നിയമിക്കപ്പെടുന്നവയാണെങ്കിലും പരിണാമത്തിൽ സുഖപ്രയോജകങ്ങളായിരിക്കുമെന്നാണു് നിയാമകൻമാരുടെ അഭിപ്രായം.  എല്ലാ ശാസ്ത്രങ്ങളും സുഖത്തിനു കാരണങ്ങളാണെന്നു സമ്മതിക്കുമ്പോൾ പ്രകൃതമായ തച്ചുശാസ്ത്രം പ്രത്യക്ഷത്തിൽത്തന്നെ സുഖവിരോധിയായിത്തീർന്നിരിക്കുന്നതു് എന്താണെന്നാലോചിക്കാം .
  ആദികാലം മുതൽക്കേ  നടന്നുപോരുന്നതിനെ  നിയമിക്കയല്ലാതെ പുതുതായി ഒന്നുണ്ടാക്കുകയല്ല ശാസ്ത്രം എന്നു മുൻപറഞ്ഞിട്ടുണ്ടല്ലൊ; ഉദാഹരണമായി വ്യാകരണശാസ്ത്രം തന്നെ, നടന്നുവരുന്ന ഭാഷാരീതിയെ ഉത്തമരീതിയിൽ  നിയമിക്കുകയാണു ചെയ്യുന്നതു്.  അല്ലാതെ ആദ്യംതന്നെ വ്യാകരണം ഉണ്ടാക്കി അതിനെ അനുസരിച്ചു പിന്നീടു് ഭാഷയെ ഉണ്ടാക്കി നിർമ്മിക്കുകയല്ല  എന്നു് എല്ലാവരും സമ്മതിക്കാതിരിക്കയില്ല .  ഇതുപോലെ തന്നെയാണു് എല്ലാ ശാസ്ത്രങ്ങളുമെന്നും അതുകൊണ്ടു ഊഹിക്കാവുന്നതാണല്ലൊ.  ഏതുവിഷയത്തിലും   ഒരു നിയമത്തെ അനുസരിക്കണമെന്നു വരുമ്പോൾ സ്വേച്ഛാചാരത്തിനു തടവും, സ്വാതന്ത്ര്യം പോകുന്ന അവസരത്തിൽ  ആപാതത്തിങ്കൽ സുഖകുറവും സിദ്ധമായിട്ടുള്ളതാണു് . ഹിംസിക്കരുതു് ,മോഷണം ചെയ്യരുതു്,സത്യം പറയണം,പരുഷവാക്കു പറയരുതു്,താൻ ദുഃഖിച്ചും അന്യൻമാർക്കു ഗുണത്തെ ചെയ്യണം, ശത്രുവിന്നും ഉപകാരത്തെ ചെയ്യണം എന്നു  തുടങ്ങിയുള്ള സർവമതസമ്മതങ്ങളായ സിദ്ധാന്തങ്ങളും ഇതുപോലെത്തന്നെ ദുഃഖഹേതുക്കളായിട്ടാണു് ആദിയിൽ  അനുഭവത്തിൽ  വരുന്നതു്.

തനിക്കു ഉപദ്രവം ചെയ്യുന്നവനെ ഹിംസിക്കണമെന്നാണു് എല്ലാ പ്രാണികൾക്കും ആദ്യമായി തോനുന്നതു്. തനിക്കു ഉപയോഗമുള്ള സാധനം ക്ലേശം കൂടാതെ ലഭിക്കുന്ന പക്ഷം അതിനെ ഉപേക്ഷിച്ചുംവെച്ചു ബുദ്ധിമുട്ടുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/99&oldid=159886" എന്ന താളിൽനിന്ന് ശേഖരിച്ചത്