താൾ:Gadyamalika vol-3 1924.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൦ ഗദ്യമാലിക--മൂന്നാം ഭാഗം


 പ്പറ്റി അറിഞ്ഞിരുന്നു എങ്കിൽ ഈ വക ജീവികളെ ആയിരുന്നു അനേകം ദുഷ്ടന്മാരെ
 സൃഷ്ടിച്ചു വിടേടിരിക്കുന്ന ബ്രഹ്മാവിന്റെ ഗുരുനാഥന്മാരായി കല്പാച്ചു കവിതകൾ ഉണ്ടാക്കാൻ ഇടയുള്ളത്. പ്രാണികളുടെ ആഹാരസമ്പാദ്യക്രമത്തെപ്പറ്റി വിവരിക്കുമ്പോൾ ഒന്നാമതായി എടുത്തു പറയേണ്ടതു് ഉറുമ്പുകളെപ്പറ്റിത്തന്നെയാണു്. ഉറുമ്പുകൾ ധാന്യങ്ങൾ കൃഷി ചെയ്യുന്നതും പശുക്കളെപ്പോലെ ചിലവയെ വളർത്തി അവയിനിന്നു പാലെടുത്തു അനുഭവിക്കുന്നതും മറ്റും വിവരിക്കാൻ ആരംഭിക്കുമ്പോൾ ഉണ്ടായേക്കാനിടയുള്ള പ്രബന്ധവിസ്താരം ഭയപ്പെട്ടിട്ടാണ് ഞാൻ അതിലേയ്ക്കു ശ്രമിക്കാതിരുന്നതു്.ഈ പ്രബന്ധം അവസാനിപ്പിക്കുന്നതിന്നു മുമ്പായി എനിക്കു ഒരു ജീവിയെക്കുറിച്ചു മാത്രമേ പറവാനുള്ളു. ഈ ജീവിയെക്കുറിച്ചു പറയുന്നതിനു മുമ്പായി കലക്കത്തു കുഞ്ചൻനമ്പ്യാരെപ്പറ്റി രണ്ടു വാക്കു പറയേണ്ടിരിക്കുന്നു."വേട്ടാളരെപ്പോലെ തൻനിറമാക്കുവാൻ കാട്ടാളരെപ്പോലെ മറ്റാരുമില്ലെന്നു കേട്ടാളുകൾക്കൊക്കെ നിശ്ചയം വന്നിടും" എന്നുള്ള പാദങ്ങൾ ആ കവികുഞ്ജരൻ ഉണ്ടാക്കിയപ്പോൾ വേട്ടാളനെപ്പറ്റി അദ്ധേഹത്തിനുണ്ടായിരുന്ന ജ്ഞാനത്തിൽ നിന്നു അങ്കരിച്ച ഒരറിവു് ഈ നാനൂറു കൊല്ലത്തിനിടയിൽ നമ്മുടെ നാട്ടുകാരിൽത്തനെ അധികം പേർക്കും ഉണ്ടായിട്ടില്ലെന്നുള്ളതു് വളരെ വ്യസനിക്കത്തക്ക കാര്യമാണു്.  വേട്ടാളൻ അതിന്റെ കൂട്ടിൽ പുഴുക്കളെ കൊണ്ടുപോയി വയ്ക്കുന്നതും കുറേക്കാലംകഴിയുമ്പോൾ അതിൽനിന്നു മറ്റൊരു വേട്ടാളൻ  പുറത്തേയ്ക്കു പുറപ്പെടുന്നതും കണ്ടിട്ടുള്ള ദൃഷ്ടമാത്രജ്ഞാനം കൊണ്ടല്ലയോ മറ്റു വിധത്തിൽ ഖ്യാതിയെ സമ്പാദിച്ച ആ കവിക്കു് ഈ വിഡ്ഢിത്വം പിണഞ്ഞുപോയതെന്നു ശങ്കിക്കുന്നു.  വേട്ടാളൻ കൂടുക്കെട്ടി അതിന്റെ ഉള്ളിൽ മുട്ടയിടുന്നു.  മുട്ടയിൽനിന്നു കുഞ്ഞു വിരിഞ്ഞയുടനെ കുട്ടി ഭക്ഷിക്കുന്നതു പുഴുക്കളെ മാത്രമാണെന്നു അതിന്റെ തള്ളയ്ക്കറിയാം.  ഈ ജ്ഞാനം എങ്ങനെ ഉണ്ടായെന്നുള്ളതു് ഈ സന്ദർഭത്തിൽ ചോദിക്കേണ്ട ചോദ്യമല്ല.  ഈ കുട്ടിക്കു് തിന്നേണ്ടതിന്നുള്ള ആവശ്യത്തിനാണു് വേട്ടാളൻ  അതിന്റെ കൂട്ടിൽ പുഴുക്കളെ ശേഖരിക്കുന്നതു്.  ഒരു എമ്പ്രാൻ പൂജിച്ചുകൊണ്ടിരുന്ന ഒരു ബിംബത്തിൽ വനമാലകൾ ചാർത്തിയതു കണ്ടിട്ടു് ഒരു നാടൻ നമ്പൂരി 'നല്ലിക്ഷ, ഇവിടെ കൈപ്പയും പടോലവും നട്ടു നനച്ചു കൂട്ടുകയാണല്ലേ?' എന്നു പറഞ്ഞ വിധം വല്ലതും കണ്ടാൽ അതിന്റെ ശരിയായ തത്വം മനസ്സിലാക്കാൻ ശ്രമിക്കാതെ പ്രഥമദ്രഷ്ടിയിൽ തോന്നുന്ന അഭിപ്രായങ്ങൾ തത്വമായി വിചാരികുന്ന ചിലർക്കു് ഈ പ്രബന്ധം വല്ല വിധത്തിലും ഉപകാരപ്രദമായിത്തീരുമെങ്കിൽ ഞാൻ കൃതകൃത്യനായെന്നേ എനിക്കു പറവാനുള്ളു.

ഭാഷാപോഷിണി. മൂർക്കോത്തു കുമാരൻ.

----------0----------------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/97&oldid=159884" എന്ന താളിൽനിന്ന് ശേഖരിച്ചത്