താൾ:Gadyamalika vol-3 1924.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം--ജീവികളുടെ ആഹാരസമ്പാദ്യം ൭൯


 കൾ  കിളച്ചു അതിൽനിന്നു ബലമായി ആ സാധുജീവികൾ പ്രയാസപ്പെട്ടും മുന്നാലോചനയോടുംകൂടിയും  ശേഖരിച്ചു വെച്ച ധാന്യങ്ങൾ കവർന്നെടുക്കുന്നു.  ഒരു എലിയുടെ മടയിൽ സാധാരണയായി രണ്ടു സേറിൽ കുറയാതെ ധാന്യം ഉണ്ടാകുമത്രെ.  വടക്കെ അമേരിക്കയിൽ മരക്കൊത്തൻ ജാതിയിൽ പെട്ട രണ്ടുതരം പക്ഷികൾ വർഷകാലത്തേയ്ക്കു ആഹാരം ശേഖരിച്ചു വയ്ക്കുന്ന മാർഗ്ഗങ്ങൾ വളരെ ആശ്ചര്യമുള്ളവയാകുന്നു.  ഈ പക്ഷികളുടെ  ഭക്ഷണം സാധാരണയായി  ചെറുപ്രാണികളും വിശേഷിച്ചു് ഉറുമ്പുകളും ആകുന്നു.  വേനൽക്കാലം മുഴുവനും ഈ ജീവികളെ പിടിച്ചു തിന്നുന്നതിലും വർഷകാലത്തേയ്ക്കു 'ഓക്കു 'വൃക്ഷത്തിന്റെ കായ്കൾ ശേഖരിച്ചു വയ്ക്കുന്നതിലും ഈ പക്ഷികൾ കാലം കഴിക്കുന്നു.  വർഷകാലത്തു് ഇവ ഈ കായ്കളെ അല്ലാതെ പ്രാണികളെ തിന്നാറില്ല.  ഇങ്ങനെ കൊല്ലത്തിൽ ഏതാനും ഭാഗം സസ്യഭുക്കും ശേഷം കാലം മാംസഭുക്കും  ആയ ഈ പക്ഷി മേല്പറഞ്ഞ കായ് സൂക്ഷിച്ചുവെയ്ക്കുന്ന സമ്പ്രദായം ഇങ്ങിനെയാണു്:-അമേരിക്കയിൽ ഒരു വിധം പുഷ്പം ഉണ്ടു്.ഈ പുഷ്പത്തിന്റെ തണ്ടു വളരെ നീണ്ടതും ഉള്ളു പൊള്ളയായതും ആയിരിക്കും.  പുഷ്പം വാടി ഉണങ്ങിപ്പോയതിനു ശേഷവും ഈ തണ്ടു വീണുപോകാതെ ചെടിയിന്മേൽ തന്നെ ഇരിക്കും.  പക്ഷെ അതിന്റെ ഉള്ളിലെ നീരൊക്കെ വറ്റിപ്പോകും.  നമ്മുടെ ഈ പക്ഷി പുഷ്പത്തണ്ടുകൾ  തുളച്ചു് അതിലായിരിക്കുമത്രെ തന്റെ വർഷകാലത്തേയ്ക്കുള്ള ഭക്ഷണമായ കായ്കൾ സംഭരിച്ചുവെയ്ക്കുന്നതു്.  

നോം നെയ്യുറുമ്പുകളെപ്പറ്റിയും തേനീച്ചകളെപ്പറ്റിയും കേൾക്കാറുണ്ടു്. എന്നാൽ തേനുറുമ്പുകളെപ്പറ്റി കേട്ടിട്ടില്ല. 'ടക്സാസ്സ്' എന്ന രാജ്യത്തു് ഒരു വിധം തേനുറുമ്പുകളുണ്ടു്. ഇവയുടെ വയറ്റിന്റെ ഒരു ഭാഗത്തു് തോൽത്തുരുത്തുപോലുള്ള ഒരു വിധം സഞ്ചിയുണ്ടു്. ഈ സഞ്ചിയിൽ ഈ ഉറുമ്പു തേൻ ശേഖരിച്ചു വയ്ക്കുന്നു. റബ്ബർപോലെ ഈ തുരുത്തു വലുതാകുന്നതായാൽ കുറെ അധികം തേൻ ഇതിൽ ശേഖരിച്ചു വയ്ക്കുവാൻ ഈ ഉറുമ്പിനു സാധിക്കുന്നു. ഈ തേൻ അതിന്റെ ശരീരത്തോടു ദഹിച്ചു ചേരാതെ ഒട്ടകത്തിന്റെ പൂഞ്ഞയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളംപോലെ കേടുവരാതെ നാൽക്കുന്നു. ഒരുകൂട്ടം ഉറുമ്പുകളിൽ അല്പം ചിലതിന്നു മാത്രമേ ഈ വിധം സഞ്ചികളുള്ളു. ഈ സഞ്ചി പാടുള്ളിടത്തോളം വലുതായിക്കഴിഞ്ഞതിനു ശേഷം ഈ ഉറുമ്പുകൾ അതിന്റെ കൂട്ടത്തിൽ ഒരു ദിക്കിൽ അനങ്ങാതെ കിടക്കുന്നു. ആ കൂട്ടിലുള്ള മറ്റുള്ള ഉറുമ്പുകൾ തങ്ങളുടെ നിത്യവേലകൾ ചെയ്തുകൊണ്ടിരിക്കും. വലുതായ വയറും കൊണ്ടു കിടക്കുന്ന ഈ സാധു ഉറുമ്പുകളെ സുഭിക്ഷ കാലത്തു് മറ്റുള്ള ഉറുമ്പുകൾ കേവലം ഗണ്യമാകുകയേ ഇല്ല. ക്ഷാമം വന്നടുക്കുമ്പോൾ മറ്റുള്ളവർ ഇവയെ അടുത്തു വരികയും അവയെ തടവിക്കൂടി ഓരോ തുള്ളി തേൻ പറ്റിച്ചു പോകുകയും ചെയ്യും . ഇങ്ങനെ തങ്ങളുടെ കൂട്ടാളികൾക്കു ക്ഷാമകാലത്തേകയ്ക്കുള്ള ഭക്ഷണം ശേഖരിച്ചു വയ്ക്കുന്ന ഓരോ തുരുത്തും വഹിച്ചുകൊണ്ടു ബുദ്ധിമുട്ടി ജീവിക്കുന്ന ജീവികളും ഉണ്ടു്. നമ്മുടെ കവികൾ ഇവയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/96&oldid=159883" എന്ന താളിൽനിന്ന് ശേഖരിച്ചത്