താൾ:Gadyamalika vol-3 1924.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം-----ജീവികളുടെ ആഹാരസമ്പാദ്യം ൭൭‌


  പ്രവേശിച്ച കാക്ക മടയിൽ നിന്നു മുയലിനെ പുറത്തു ചാടിക്കയും അതു പുറത്തു പ്രവേശിച്ചയുടനെ  മറേറക്കാക്ക അതിനെ തലയ്ക്കു കൊത്തി കൊല്ലുകയും ചെയ്യും. ആഹാരാർത്ഥം ഈവക വേട്ട ചെയ്യുന്ന പക്ഷി കാക്ക മാത്രമല്ല. അവയെപ്പററി ഞാൻ ഇവിടെ പ്രസ്താവിച്ചു സമയം കളയുന്നില്ല.  മൃഗങ്ങളിൽ മാംസഭുക്കുകളായവയൊക്കെ പലവിധമായ  വേട്ടകളെക്കൊണ്ടാണു് ആഹാരം സമ്പാദിക്കുന്നതു് എന്നു് എല്ലാവർക്കും അറിയാം.  നായ്ക്കൾ വേട്ടയാടി മൃഗങ്ങളെ പിടിക്കുന്ന സംപ്രദായങ്ങൾ അറിയുന്നവരൊക്കെ അവകളുടെ സാമർത്ഥ്യത്തെപ്പററി പലപ്പോഴും സ്തുതിക്കുന്നതു കേൾക്കാം.  നായ്ക്കൾ മിക്കതും ധൈര്യംകൊണ്ടാണു മൃഗങ്ങളെ എതിരിട്ടു കൊല്ലുന്നതു്.  കുറുക്കൻ അങ്ങിനെയല്ല;തനിക്കധികവും  ഉപായമാണു് പ്രധാനം.  ഒരു  മൃഗത്തിന്റെ പിന്നാലെ ഓടി അതിനെ തോല്പിച്ചു കൊല്ലാനൊന്നും കുറുക്കനു ശക്തിയില്ല. കോഴികൂടുകൾ അന്വേഷിച്ചറിവാൻ  താൻ സമർത്ഥനാണ്.  വയലുകളിൽ കൂടി അലഞ്ഞു നടക്കുമ്പോൾ മുറിവേറ്റതോ ക്ഷീണിച്ചോ ഉള്ള മൃഗങ്ങളെ കണ്ടാൽ അവയെ തോല്പിച്ചു കൊല്ലാൻ ബഹു സമർത്ഥനാണു് കുറുക്കൻ.  തേനീച്ചയുടെ കൂട്ടിൽ നിന്നു  തേൻ കവർന്നുണ്ണാനും കുറുക്കൻ മടിക്കാറില്ല.  ഈചകൾ കുത്തുന്നതിനൊന്നും കുറുക്കനു പേടിയില്ല.  നിലത്തു വീണുരുണ്ടു ഈച്ചകളെ ചതച്ചു കളകയാണു കുറുക്കൻ ചെയ്യാറു്.  

ചെന്നായ്ക്കളുടെ കഠിനമായ വിശപ്പും അത്യാർത്തിയും പ്രസിദ്ധമാണു്അതുകൾ വഴിയാത്രക്കാരേയും മറ്റുംപിടിച്ചുതിന്നുന്ന വിധങ്ങളും അപ്രസിദ്ധമല്ല. ഇവയും തങ്ങളുടെ വേട്ടയിൽ ആലോചനാശക്തി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു. മാനിനെ വേട്ടയാടാൻ പുറപ്പെടുന്ന ചെന്നായ്ക്കു മാനിന്റെ അതിവേഗമുള്ള ഓട്ടത്തെപ്പററി ധാരാളം അറിയാം. മാനിന്റെ പിന്നാലെ ഓടിയാൽ താൻ വേഗം തളർന്നുപോകുമെന്നും മാനിനെ പിടിക്കാൻ തനിക്കു ഒരുവന്നു സാദ്ധ്യമല്ലെന്നും പക്ഷെ ചെന്നായ് പരിചയംകൊണ്ടു അറിഞ്ഞിട്ടുണ്ടായിരിക്കാം. അതുകൊണ്ടു മാനിനെ വേട്ടയാടാൻ പുറപ്പെടുന്ന ചെന്നായ് തന്റെ ഇണയെക്കൂടി ഒന്നായ്ക്കൂട്ടം ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും കൂടി മാനിനെ ഒരേ സമയത്തു പിന്തുടർന്നോടുകയില്ല. ഒന്നു ഒരു ദിക്കിൽ ഒളിച്ചു നിൽക്കയും മറ്റേതു് മാനിന്റെ പിന്നാലെ ഓടുകയും ചെയ്യും. പിന്നാലെ ഓടുന്ന ചെന്നായ് വല്ല വിധത്തിലും മാനിനെ തിരിച്ചോടിച്ചു തന്റെ ഇണ ഒളിച്ചുനിൽക്കുന്ന ദിക്കിലേയ്ക്കു കൊണ്ടുപോയി ചാടിക്കുന്നു. അവിടെ നിന്നു പിന്നെ മാനിനെ പിന്തുടരുന്നതു അതുവരെ അവിടെ ഒളിച്ചു നിന്നിരുന്ന ചെന്നായ് ആയിരിക്കും. മറ്റേതു അതിനിടയ്ക്കു ഒര ദിക്കിൽ കിടന്നു ക്ഷീണം തീർക്കും. ഈ രണ്ടു ചെന്നായ്ക്കളുടേയും ശക്തിയെ ക്ഷയിപ്പിക്കത്തക്ക ശക്തി മാനിനു ഇല്ലാത്തതുകൊണ്ടു് ആ സാദുമൃഗം ക്ഷീണിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു ഇങ്ങിനെയാണു് ചെന്നായ്ക്കളിൽ ദമ്പതിമാർ മാനിറച്ചിയുടെ രുചി അറിയുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/94&oldid=159881" എന്ന താളിൽനിന്ന് ശേഖരിച്ചത്