താൾ:Gadyamalika vol-3 1924.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം-- ജീവികളുടെ ആഹാരസമ്പാദ്യം ൭൫

 ണ്ടാകാറുള്ള പച്ചനിറത്തിലുള്ള ഒരു  വിധം പാമ്പു് .  അതിന്റെ ആകൃതി   കൊണ്ടും നിറം കൊണ്ടും വൃക്ഷകമ്പുകളാണെന്നു തോന്നിച്ചു പക്ഷികളെ പിടിച്ചു വിഴുങ്ങാറുള്ളത് പലരും കണ്ടിരിക്കുമല്ലോ.

ആഹാരസമ്പാദ്യകാര്യത്തിൽ കാക്കകൾ ചെയ്യാറുള്ള വിദ്യ നമ്മുടെ കുട്ടികൾക്കുകൂടി അറിയാം .'ആരാനും ബലിയിട്ടു കൈകൊട്ട് കേൾക്കുന്നേരം'പാരാതെ പറന്നെത്തുവാൻ കാക്കകൾ പരിചയിച്ചറിയുന്നു. സാധാരണ കാക്കകളെ ആട്ടിപ്പറപ്പിക്കുവാൻ നോം ചെയ്യാറുള്ളതും കൈകൊട്ടുകയാണു് . ആട്ടിപ്പുറത്താക്കാനും ക്ഷണിച്ചു വരുത്താനും ചെയ്യാറുള്ള കൈകൊട്ടുകളുടെ വ്യത്യാസം ബലിയിട്ടവർക്കൊക്കെ അറിയാം. ബലിഭുക്കുകൾക്കും അറിയാം . പുകയുള്ള ദിക്കിൽ കാക്ക എത്തും. ഇരതെണ്ടി ദൂരത്തിൽ പറന്നുനടക്കുന്ന കാക്കകൾ വല്ല ദിക്കിൽനിന്നും ആകാശത്തിലെയ്ക്കു പുക പൊങ്ങി വ്യാപിക്കുന്ന ഉടനെ ആ സ്ഥലത്തു തന്റെ വയററിനു വല്ലതും സാധിക്കുമെന്നു വിചാരിച്ചു് അവിടേയ്ക്കു പറന്നു ചെല്ലുന്നു. പാകശാലകളിൽ സാധാരണ ഉണ്ടാകാറുള്ള പുക കാക്കകൾക്കു നിശ്ചയമുണ്ട്. അതു വിട്ടു വേറെ വല്ല ദിക്കിൽനിന്നും പുകയുണ്ടായി കണ്ടാൽ അവിടെ വല്ല വിശേഷവിധിയും ഉണ്ടെന്നു വിചാരിച്ചു കാക്കകൾ അവിടേയ്ക്കു പറന്നെത്തുന്നു. ഇതു മിക്ക സമയവും താൻ വിചാരിച്ചപോലെ ബലിക്കരി പാകം ചെയ്യുന്നതായും വരാം. വെറുതെ ചില ദിക്കിൽ തീ കൂട്ടിയാലും അതിനു ചുററും കാക്കകൾ വന്നു നിൽക്കുന്നത് സാധാരണയാണ്. ഇവിടെ ചില ചിറകു കരിഞ്ഞ വണ്ടുകളേയോ, ഈചകളേയോ തനിക്കു കിട്ടാതാകാറില്ല. കുട്ടികളുടെ കയ്യിൽ നിന്നും മററും അപ്പകഷ്ണങ്ങൾ പറിച്ചുകൊണ്ടു പോവാൻ കാക്കകൾ ഉപയോഗിക്കുന്ന ഉപായവും സാമർത്ഥ്യവും ആലോചിച്ചല്ലയോ ഒരു കെട്ടുകഥക്കാരൻ അതിന്റെ കൊക്കിനിന്നു് ഒരു കഷണം അപ്പം തട്ടിപ്പറിക്കേണ്ടതിന്നു് അതിനേക്കാൾ ഉപായവും സാമർത്ഥ്യവും ഉള്ള കുറുക്കനെത്തന്നെ നിയോഗിക്കേണ്ടി വന്നതെന്നു് തോന്നിപ്പോകുന്നു. കാക്കകൾ ഇതരപക്ഷികളുടെ കൂടുകൾ അന്വേഷിച്ചു ചെന്നു് അവയുടെ മുട്ടകൾ കൊത്തിക്കുടിക്കുകയും കുഞ്ഞുങ്ങളെ കൊന്നു തിന്നുകയും ചെയാറുള്ളതു സാധാരണയാണ്. കാക്കകളുടെ ഉപായത്തെക്കുറിച്ചു പറയുമ്പോൾ'ടനന്റു'എന്ന വിദ്വാൻ സൂക്ഷിച്ചുകണ്ടതായ് അദ്ദേഹം പറഞ്ഞ ഒരു വിവരണം ഓർമ്മ വരുന്നു. ഒരിക്കൽ ഒരു നായ് ഒരു കൊട്ടു കടിച്ചു കാരുകയായിരുന്നു. കൊട്ടിന്റെ തർക്കമില്ലാത്ത ഉടമാവകാശം വഹിച്ചുകൊണ്ടിരുന്ന താൻ അതിന്റെ ഉള്ളിലെ മജ്ജ സമ്പാദിപ്പാൻ ശ്രമിച്ചുകൊണ്ടിരിക്കെ തന്നെ ആരും ബുദ്ധിമുട്ടിക്കാതിരിപ്പാൻ അത്യന്തം ഗൌരവമുള്ള ഒരു ഭാവം അംഗീകരിച്ചുകൊണ്ടായിരുന്നു നായ് ആ വേല ചെയ്തുകൊണ്ടിരുന്നതു് . ഇത് ഒരു കാക്ക കണ്ടു എങ്ങിനെയെങ്കിലും അത് കൈവശപ്പെടുത്തണമെന്നു് നിശ്ചയിച്ചു. നായയുടെ മുമ്പിൽ നിന്നു് അങ്ങോട്ടുമിങ്ങോട്ടും നടന്നു് അതിന്റെ ശ്രദ്ധയെ ആകർഷിപ്പാൻ ശ്രമിച്ചുനോക്കി. ഒരു വിധത്തിലും തനിക്കു് അതു് സാധിക്കയില്ലെന്നു കണ്ടപ്പോൾ കാക്ക അവിടെ നിന്നും പറന്നുപോയി.അല്പം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/92&oldid=159879" എന്ന താളിൽനിന്ന് ശേഖരിച്ചത്