താൾ:Gadyamalika vol-3 1924.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൮ ഗദ്യമാലിക-മൂന്നാംഭാഗം

കഴിക്കതന്നെ. ഒന്നാമതു സ്വാഭാവികസ്ഥിതിയിൽ വർത്തിക്കുന്ന ഒരു സ്വർണ്ണക്കട്ടിയെടുത്തു തുക്കിനോക്കുക. അതു ർ 0-പണമിട തുങ്ങുന്നു എന്നിരിക്കട്ടെ. അതിനെത്തന്നെ തീയിലിട്ടു പഴുപ്പിച്ചശേഷം തുക്കിനോക്കുക. തുക്കത്തിൽ കണ്ടേക്കാവുന്ന ഈഷദ്വൃത്യാസംപേലും ദൃഷ്ടിയിൽ പെടുന്നതായി അതിസുക്ഷ്മമായ ത്രാസിനേയും ഉപയേഗിക്കുക. പഴുത്ത സ്വർ​ണ്ണക്കട്ടി, തണുത്ത കട്ടിയേക്കാൾ, ഒരു നെല്ലിടപോലും ക്രടുതൽ തുങ്ങുന്നപ്രകാരം കാണപ്പെടുന്നതല്ല. ഊഷ്മവും ഒരുദ്രവ്യമായിരുന്നു എന്നുവരികിൽ അതിന്റെ തുക്കത്തിനുമാത്രം പഴുത്ത സ്വർണ്ണക്കട്ടി ക്രടുതൽ തുങ്ങുമായിരുന്നു. അപ്രകാരം ചെയ്യാത്തതുകെണ്ടു് ഊഷ്മാവു് ഒരു ദ്രവ്യമല്ലെന്നു തീർച്ചപ്പെടുന്നു.

         ഇനി ഊഷ്മാവു് ഒരു ശക്തിതന്നെയോ എന്നു നോക്കാം.  ഉല്പാദകരൂപനായൊ, നാശകരമായൊ ഉള്ള ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്പാനുള്ള സാമർത്ഥ്യത്തെ ആകുന്നു ശക്തി എന്നു ശാസ്ത്രജ്ഞന്മാർ വ്യവഹരിച്ചുവരുന്നതു്.  ഈ സ്വഭാവങ്ങൾ ഊഷ്മാവിന്നു പ്രത്യക്ഷത്തിൽതന്നെ ഉണ്ടായിരിക്കുന്നു.  എന്തെന്നാൽ ജലത്തിലൊ വായുവിലൊ ചലനത്തെ ജനിപ്പിക്കുന്നതിനും ഈ യം,ഓടു്, വെള്ളി, സ്വർണ്ണം മുതലായ ലോഹങ്ങളെ ഉരുക്കുന്നതിനു മറ്റും വേണ്ട സാമർത്ഥ്യം ഉണ്ടായിരിക്കുന്നതിനു പുറമെ അതിന്നു പദാർത്ഥങ്ങളെ നശിപ്പിക്കുന്നതിനുള്ള സാമർത്ഥ്യവും വേണ്ടുവോളം ളണ്ടായിരിക്കുന്നു.  ഈ കാരണങ്ങളാൽ ഊഷ്മാവു് ഒരു ശക്തിതന്നെ എന്നു തെളിയുന്നു.

ഇനി 'ഊഷ്മാവു്' അല്ലെങ്കിൽ ചൂടിന്റെ സ്വഭാവത്തെപ്പെറ്റി കുറച്ചുകൂടി വിവരമായ അറിവു് ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ വിദ്വാന്മാർ വേണ്ട പരിശ്രമം ചെയ്തു കാർയ്യനിർണ്ണയം വരുത്തിക്കഴിഞ്ഞിരിക്കുന്നതിനാൽ നമുക്ക് അധികം പ്രയാസമൊന്നും ചെയ്തേതീരു എന്നില്ല. ചൂട് എന്നുള്ളതു പരമാർത്ഥത്തിൽ പദാത്ഥങ്ങളുടെ അണുക്കൾ അതിവേഗത്തിൽ ചലിക്കുബോൾ ഉണ്ടാക്കുന്ന ഒരു വികാരഭേദമാണെന്നാണു് അവർ തീർച്ചപ്പെടുത്തിയിരിക്കുന്നതു്. ഇതു് അനുഭവത്തോടടുത്തു തന്നെ ഇരിക്കയും ചെയ്യുന്നു. ഒരു വിരലുകൊണ്ടു മേശപ്പുറത്തോ ചുമരിന്മേലോ കുറെനരം ഉരയ്ക്കുകതന്നെ അപ്പോൾ ആ വിരലിനു സാമാന്യത്തിലധികം ചൂടു തോന്നുന്നു. കയ്യിന്റെ ചലനരൂപമായ ശക്തി, ഉരയ്ക്കബോൾ വിരലിന്റെ ഉരയുന്ന അറ്റത്തിന്റേയും മേശയുടേയോ ചുമരിന്റേയോ ഉരയ്ക്കപ്പെടുന്ന ഭാഗത്തിന്റേയും അണുക്കളിലേക്കു നയിക്കപ്പെടുന്നു. വിരൽ നല്ലപോലെ ഊന്നി എത്രയും വേഗത്തിൽ ഉരയ്ക്കുന്നുവോ അത്രയ്ക്കും മേല്പറഞ്ഞ അണുക്കൾ ക്രുടുതൽ വേഗത്തോടുക്ക്രുടി ചലിക്കയും അപ്പോൾ ചൂടു ക്രുടുതൽ തോന്നുകയും ചെയ്യുന്നു. ഇവിടെ സംഭവിക്കുന്നതു്, പ്രര്യക്ഷത്തിൽ, കയ്യിന്റെ, അല്ലെങ്കിൽ, വിരലിന്റെ ദൃശ്യമായ ചലനം അതിസൂക്ഷ്മങ്ങളായ അണുകളുടെ അദൃശ്യചലനമായി മാറുകയാകുന്നു. ഒരു തട്ടാൻ അടികല്ലിന്മേൽ ചുറ്റികകൊണ്ടു അടിക്കുബോൾ സംഭവിക്കുന്നതും ഇതുതന്നെ. അയാളുടെ കൈയിൽ നിന്നു ഉത്ഭവിക്കുന്ന ചല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/85&oldid=159874" എന്ന താളിൽനിന്ന് ശേഖരിച്ചത്