താൾ:Gadyamalika vol-3 1924.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകരണം-​ഊഷ് മാവു് ൬൭

പാവപ്പെട്ടവനായും, എന്നാൽ സമസൃഷ്ടികളുടെ വാത്സല്യബഹുമാനകൃതജ്ഞതകളെ അപേക്ഷിച്ചു് ഒരു കോടീശ്വരനെക്കാൾ ശതഗുണം ധനവാനായു, തന്റെ ജീവിതത്തെക്കെണ്ടു് പക്ഷെ ഈ മഹാലേകത്തിന്റെ തുച്ഛമായ ഒരു ഭാഗമെങ്കിലും സ്വല്പമായി സുഭഗമാക്കപ്പെട്ടുവെന്നു് തന്റെ ഉള്ളിലിരുന്നുക്കെണ്ട് തന്നോടു് ഗ്രഢമായി ​ഉദീരണം ചെയ്യുന്ന അചഞ്ചലവും ലഘുവും ആയ ആ സ്വരവിശേഷത്താൽ (മനസ്സാക്ഷിയിൽ)പരിഷ്കരിക്കപെട്ടവനായും, രക്ഷിക്കപ്പെട്ടവനായും, ബഹുധാ പ്രിയതരനായുംഭവിക്കുന്നതുതന്നെയാണു് വലുതായ സുകൃതം. ഇതത്രയും തർക്കമറ്റ സംഗതിയാണു്; ഇപ്രകാരമുള്ള ധനികന്മാർക്കും സ്വർഗ്ഗത്തിന്റെ ദ്വാരം ബന്ധിക്കപ്പെട്ടതായിത്തീരുന്നില്ല.

        'സന്ദേഹംവേണ്ട പരനുപകാരത്തിനാകാത്തതെങ്കിൽ
     കിന്ദേഹംകൊണ്ടൊരുഫലമിഹ പ്രാണിനാം ക്ഷോണിതന്നിൽ.'
 ഭാഷാപോഷിണി.                             സി.പി.പരമേശ്വരൻപിള്ള
            ----(0)----


                            ഊഷ് മാവ്
                         അല്ലെങ്കിൽ ചൂടു്
              -------

ലേകത്തിൽ 'ദ്രവ്യം' അല്ലെങ്കിൽ 'ശക്തി'യും അല്ലാതെ തൃതീയമായി മറ്റൊന്നില്ലെന്നാകുന്നു ആധുനികശാസ്ത്രജ്ഞന്മാരുടെ മതം. ഈ മതാനുസാരം; അല്ലെങ്കിൽ ഒരു ശക്തിയായിരിക്കണം.പരമാർത്ഥത്തിൽ അതു ഈ രണ്ടിൽ ഏതാകുന്നു, ഒരു ദ്രവ്യമൊ?അതൊ ശക്തിയൊ?

ഇന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്ന അവസ്ഥയാണ് ദ്രവ്യലക്ഷണമെന്നു വരികിൽ ത്യഗിന്ദ്രയത്തിനു വിഷയീഭവിക്കുന്നതുകൊണ്ടു് ഊഷ് മാവിനെ ഒരു ദ്രവ്യം എന്നു പറയണം. എന്നാൽ ഇന്ദ്രിയവിഷയീഭാവം ദ്രവ്യങ്ങളുടെ ഒരു പ്രധാനലക്ഷമാണെന്നു തോന്നുന്നില്ല. ഒരു ദ്രവ്യത്തിന് എവിടെയെങ്കിലും വർത്തിക്കണമെങ്കിൽ 'സ്ഥലം ' ആവശ്യമാക്കുന്നു. അപ്രകാരംതന്നെ കുറച്ചെങ്കിലും ഘനം ഇല്ലാത്തതായി യാതൊരു ദ്രവ്യവും ഉണ്ടെന്നു കാണപ്പെട്ടിട്ടില്ല. ഇതു രണ്ടുമാകുന്നു ദ്രവ്യങ്ങളുടെ പ്രധാനലക്ഷണങ്ങൾ. ഊഷ്മാവിന്നു് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്നാണു് ഇനി നിർണ്ണയിപ്പാനുള്ളതു്. ഇതിൽ ഒന്നാമത്തെ ലക്ഷണം അതായതു വർത്തിക്കുന്ന വിഷയത്തിൽ പ്രത്യേകസ്ഥലത്തിന്റെ ആവശ്യകത, ഊഷ്മാവിന്നു് ഉണ്ടെന്നു തോന്നുന്നില്ല. അതു എല്ലായിടത്തും എല്ലാ പദാർത്ഥങ്ങളിലും വ്യാപിച്ചു വർത്തിക്കുന്നതായിട്ടാണു കാണപ്പെടുന്നതു്. ഇനി അതിന്നു തുക്കം ഉണ്ടോ എന്നു നോക്കുക. ഇതിലേയ്ക്കു ഒരു പരീക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/84&oldid=159873" എന്ന താളിൽനിന്ന് ശേഖരിച്ചത്