താൾ:Gadyamalika vol-3 1924.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ ഗദ്യമാലിക-മൂന്നാംഭാഗം

രിക്കുന്ന തൊഴിലിൽത്തന്നെ വിനിയോഗിക്കുന്ന ഒരു സൽപുമാനാണു് തന്റെ കീഴുദ്യോഗസ്ഥ എന്നൊരു വിശ്വാസം അയാളടെ ഹൃദയത്തിൽ അങ്കുരിക്കണം.

        എന്താണു് ആശംസനീയം എന്നു അവരോളംതന്നെ തങ്ങൾക്കു് അറിയുവാന പാടില്ല എന്നുള്ള വിചാരമായിരുന്നു കർണീജി യോഗത്തിലെ യുവാക്കന്മാരായ ഓഹരിക്കാരുടെ വിജയശംഖം  ധ്വനിപ്പിച്ചതു്.
 ഭാവിയായ കോടീശ്വരനുള്ള അനപലപനീയമായ ലക്ഷണം അദ്ദേഹത്തിന്റെ ആയം എല്ലാക്കാലത്തും വ്യയത്തിൽ ക്രടുതലായിരിക്കുമെന്നുള്ള താകുന്നു.  ജോലിയിൽ പ്രവേശിക്കുന്ന അദ്ദേഹം സമ്പാദിക്കുവാനും തുടങ്ങുന്നു.  സമ്പാദിക്കുന്ന യുവാവിനെ തൊഴിലുകളിൽ മുമ്പന്മാർ വിശ്വസിക്കുന്നു.
     നാം മുടക്കുവാൻ പോകന്ന പണത്തിന്റെ തുകയല്ല വ്യവസായ പ്രവത്തർകന്മാർക്കു ആവശ്യം.  പിന്നെയോ?പണം നേടാൻ മതിയാകുന്ന കാർയ്യശേഷിയാണു്.  ഒട്ടും അമാന്തിക്കരുതു്.  ആദ്യമേതന്നെ ഒരു കാശെങ്കിലും സമ്പാദ്യമായി നീക്കിവെയ്ക്കുവാൻ ശ്രമിക്കണം.  ആദ്യത്തെ ഒരു കാശാണു് പിന്നെ കോടി പവനാകുന്നതും.  'പലതുള്ളി പെരുവെള്ളം' എന്നാണല്ലൊ നമ്മുടെ പൂർവികന്മാരുടെ മതവും.
        
                      ധനത്തിന്റെ ഉപയോഗത്തെക്കുറിച്ചു
                         കർണ്ണീജിയുടെ അഭിപ്രായം.
   കോടീശ്വരന്മാർ തങ്ങളുടെ കെട്ടിയിരിപ്പു മുതലിനെ, ദേവാലയങ്ങ, സർവകലാശാലകൾ,സ്വതന്ത്ര ഗ്രന്ഥാഗാരങ്ങൾ, ആതുരശാലകൾ, പ്രേയോഗശാലകൾ,പാർക്കുകൾ,ഉദ്യാനങ്ങൾ,സംഗീതശാലകൾ,സരസ്സുകൾ  മുതലായവയെ സ്ഥാപിക്കുന്നതിനായി ഉപയോഗിക്കേണ്ടതാണു് എന്നു ആൻഡ് റു കർണ്ണിജി അഭിപ്രായപ്പെട്ടിട്ടുണ്ടു. മിസ്റ്റർ കർണീജിതന്നെ സ്വതന്ത്ര ഗ്രന്ഥാഗാരങ്ങളുടെ വകയ്ക്കായി അഞ്ചുലക്ഷം പവൻ ചിലവാക്കിയിരിക്കുന്നു.  കർണീജി പറയുന്നതാവിതു്-ധനവേദം ഈശ്വരന്റെ വചനങ്ങൾ പ്രതിധ്വനിപ്പിക്കുന്നു,'ജനനിധരണി'യുടെ മാർവിടത്തിൽ ശയിച്ചു സുഖായി നിദ്രചെയ്യവാൻ താൻ ആഹ്വാനം ചെയ്യപ്പെടുന്നതിനു മുമ്പിൽ, തനിക്കുള്ള സർവസ്വവും വിറ്റു ആപണത്തെ അഗ...കളായ ജനങ്ങളാൽ ആശംസിതങ്ങളായ ധർമ്മകാർയ്യങ്ങളിൽ ചിലവഴിക്കണമെന്നും, ഇപ്രകാരം സ്വധനത്തെയും സ്വദേഹത്തെയും തന്റെ സമസൃഷ്ടികൾക്കു് ഉപകാരപ്രദമാക്കിത്തീർക്കണമെന്നും ആകുന്നു അതു് (ധനവേദം)കോടീശ്വരന്മാരെ ഓർമ്മപ്പെടുത്തുന്നത്. ഇങ്ങനെ ചെയ്യുന്നതായാൽ, അയാൾ അയാളുടെ നിർയ്യാണത്തെ പ്രാപിക്കുന്ന സമയം തെല്ലും ഉപയോഗമില്ലാതെ അനവധി ലക്ഷങ്ങളെ ഉരുക്ക്രട്ടിവച്ചു ഒരു മഹാപാപിയായി ഒരിക്കലും ഭവിക്കുന്നതല്ല. ധനത്തെ അപേക്ഷിച്ചു് പാവപ്പെട്ടവനായും ഏറ്റവും

ലേകത്തിൽ 'ദ്രവ്യം' അല്ലെങ്കിൽ 'ശക്തി'യും അല്ലാതെ തൃതീയമായി മറ്റൊന്നില്ലെന്നാകുന്നു ആധുനികശാസ്ത്രജ്ഞന്മാരുടെ മതം. ഈ മതാനുസാരം; അല്ലെങ്കിൽ ഒരു ശക്തിയായിരിക്കണം.പരമാർത്ഥത്തിൽ അതു ഈ രണ്ടിൽ ഏതാകുന്നു, ഒരു ദ്രവ്യമൊ?അതൊ ശക്തിയൊ?

ഇന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്ന അവസ്ഥയാണ് ദ്രവ്യലക്ഷണമെന്നു വരികിൽ ത്യഗിന്ദ്രയത്തിനു വിഷയീഭവിക്കുന്നതുകൊണ്ടു് ഊഷ് മാവിനെ ഒരു ദ്രവ്യം എന്നു പറയണം. എന്നാൽ ഇന്ദ്രിയവിഷയീഭാവം ദ്രവ്യങ്ങളുടെ ഒരു പ്രധാനലക്ഷമാണെന്നു തോന്നുന്നില്ല. ഒരു ദ്രവ്യത്തിന് എവിടെയെങ്കിലും വർത്തിക്കണമെങ്കിൽ 'സ്ഥലം ' ആവശ്യമാക്കുന്നു. അപ്രകാരംതന്നെ കുറച്ചെങ്കിലും ഘനം ഇല്ലാത്തതായി യാതൊരു ദ്രവ്യവും ഉണ്ടെന്നു കാണപ്പെട്ടിട്ടില്ല. ഇതു രണ്ടുമാകുന്നു ദ്രവ്യങ്ങളുടെ പ്രധാനലക്ഷണങ്ങൾ. ഊഷ്മാവിന്നു് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്നാണു് ഇനി നിർണ്ണയിപ്പാനുള്ളതു്. ഇതിൽ ഒന്നാമത്തെ ലക്ഷണം അതായതു വർത്തിക്കുന്ന വിഷയത്തിൽ പ്രത്യേകസ്ഥലത്തിന്റെ ആവശ്യകത, ഊഷ്മാവിന്നു് ഉണ്ടെന്നു തോന്നുന്നില്ല. അതു എല്ലായിടത്തും എല്ലാ പദാർത്ഥങ്ങളിലും വ്യാപിച്ചു വർത്തിക്കുന്നതായിട്ടാണു കാണപ്പെടുന്നതു്. ഇനി അതിന്നു തുക്കം ഉണ്ടോ എന്നു നോക്കുക. ഇതിലേയ്ക്കു ഒരു പരീക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/83&oldid=159872" എന്ന താളിൽനിന്ന് ശേഖരിച്ചത്