താൾ:Gadyamalika vol-3 1924.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകരണം-ആൻഡ്റു കർണീജി ൬൫

ക്ഷമയോടും ശുഷ്കാന്തിയോടും പരിശ്രമിച്ചാൽ മാത്രമേ താൻ ന്യായമായി ആഗ്രഹിക്കുന്ന പ്രതിഫലം സിദ്ധിക്കയുള്ളു് വെന്നും, അതു കേവലം ഭാഗ്യം കൊണ്ടല്ല, ഉദിഷ്ടനിവൃത്തിക്കുള്ള സദുപായങ്ങളേ കൊണ്ടാണു് ലബ് ധമാകുന്നതു് എന്നും ബുദ്ധിമാന്മാരായ ആളുകൾ ഗ്രഹിക്കുന്നു.

   അനപലപനീയമായ വിശ്വാസ്യതയെക്കാഠം മഹത്തരമായി യാതൊന്നും തന്നെ യുവാവായ ഒരു തൊഴിലാളിക്കു ലഭിക്കേണ്ടതായിയട്ടില്ല. വെറും മനോരാജ്യത്തിൽ മുഴുകിയിരിക്കുന്നവനാണു് ഒരുവ,​​ ​എന്നുള്ള അറിവു ബാംകുകാർ തന്നെ വിശ്വസിക്കുന്നതിനു ഒരു പ്രതിബന്ധമായിത്തീരും. ചൂതുകളിക്കാരുടെ ലഹളകൊണ്ടു ഒരു മനുഷ്യന്റെ സവസ്വവും ഒരു നിമിഷത്തിൽ അപഹൃതമാകാമെ ന്നുള്ള നിലയിൽ ആ മനുഷ്യനെ എങ്ങനെ വിശ്വസിക്കാം? നല്ല തൊഴിലാളികളായിരിക്കാൻ ഉറപ്പാക്കിക്കൊഠംക; മനോരാജ്യം ഒരുകാലത്തും അരുതു്.
      മൂന്നാമത്തെ വലിയ ആപത്തു  ഒരുത്തനുവേണ്ടി ജാമ്യം നിൽക്ക എന്നുള്ളതു തന്നെ.  ദീനസാരക്ഷണം ആവശ്യം കത്തവ്യമാകന്നു.  ഒരു സ്നേഹിതനു് ഒരു നിസ്സാരമായ സഹായം ചെയ്യുവാന വയ്യാ​ ​​എന്നു ഞാനെങ്ങനെ പറയും, ​​എന്ന നാം ആലോചിക്കുന്നു.  ആ അഭിപ്രായതിൽ ഇത്ര വളരെ തത്വവും മഹ്ത്വവും തത്വവും മഹത്വവും  ഉള്ളതുകൊണ്ടുതന്നെയാണാ ആതിൽ അത്ര വളരെ അപകടങ്ങൾ ഉണ്ടെന്നു പറയുന്നതും.  നാം ഒരുത്തനുവേ൯ണ്ടി ജാമ്യം നിൽക്കുബോ; വിശിഷ്യ ഒരു് കടക്കാര (ബാങ്കിൽ നിന്നും കടം പറ്റിയിരിക്കുന്ന ഒരുവൻ)ആണു് അങ്ങനെ ചെയ്യുന്നതെങ്കിൽ, അവൻ അവന്റെ മുതലിനെ മാത്രമല്ല അന്യന്റെ മുതലിനേയും ക്രൂടി പണയത്തിലാക്കുന്നു.  അതിനാൽ നാം ജാമ്യക്കാരനാവാനുള്ള പണം നീക്കി ബാക്കിയുണ്ടായിരുന്നാൽ മാത്രമേ അതിൽ ഉൾപ്പെടേണ്ടതുള്ളുവെന്നും, നമ്മുടെ വരവിൽ കവിഞ്ഞു നാം യാതൊരു ചെലവും തലയിൽ വലിച്ചു കയറ്റിക്ക്രുടാ ​​എന്നും ആകുന്നു എന്റെ ഉപദേശം.

നമ്മുടെ ഈ മഹാവിപത്തുകളിൽ നിന്ന (കള്ളകുടി മനേരാജ്യം ജാമ്യംനില്പ്)നാം വിമുക്തരാകുമെന്നുതന്നെ ഊഹിച്ചുകൊള്ളാം. അടുത്ത പ്രശനം ഉൽക്കർഷപദലഗബധി എങ്ങനെ എന്നാണു്. ഉന്നതപദത്തിന്റെ പടിവാതലിൽ നിൽക്കുന്ന പുരുഷൻ വിശേഷമായിട്ടു് എന്തെങ്കിലം ഒന്നു പ്രവർത്തിച്ചിരുക്കണം; അതു താൻ ഏപ്പെർട്ടിരിക്കുന്നു തൊഴിലിൽ നിന്ന പ്രത്യേകമായും ഭിന്നമായും ഇരിക്കയും വേണം.ചുരുക്കത്തിൽ വെറും ഒരു കുലിക്കാരനല്ല , ഒരു പുരിഷൻ ആണ് ,തന്റെ കീഴിൽ വേലനോക്കുനതെന്നു് നമ്മുടെ മേലധികാരിക്കു ബോങധം ഉണ്ടാകണം; ഇത്ര പണത്തിന് ഇത്ര മണിക്കുടിവേലെചെയ്തുവെന്നതു മാത്രംകൊണ്ടു് ത്രപ്തിപ്പെടുന്ന ഒട്ട,വനല്ലാ,തന്റെവിസശ്രമസമയത്തേയും നിരന്തരചിന്തയേയും താൻ എപ്പെർരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/82&oldid=159871" എന്ന താളിൽനിന്ന് ശേഖരിച്ചത്