താൾ:Gadyamalika vol-3 1924.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാ​ലിക-മൂന്നാംഭാഗം


വാൾട്ടർ സ്കോട്ടിന്റെ ഒരു ചിത്രം നൽകി .പെൻസൽവേനിയാവിലെ

ബ്രാഡെംക്കു എന്ന നഗരത്തിൽ അദ്ദേഹം അനവതി  സ്വതന്ത്ര ഗ്രന്ഥാഗാരങ്ങളെ ഏ൪പ്പെടുത്തി ;ഈ വകയ്ക്കായി ചിലവായ തുക ൧൭000 പവലായിരുന്നു.ജാൺസ് ടൌണിൽ ൮000.വും പിറ്റ്സ്ബർഗ്ഗിൽ ൨00000-വും ;ഗ്രന്ഥാഗാരത്തിനും സംഗീതശാലയ്ക്കുമായി ആലിഗിനിയിൽ,൭൫000-വും എഡിൻബറോവിൽ ൫0000-വും പവൻ അദ്ദേഹം ചെലവക്കീട്ടുണ്ട്.ഇവയിൽ ഒടുവിൽ പറഞ്ഞ രണ്ടു സ്ഥലങ്ങളിലേയും ഏർപ്പാടുകൾ എല്ലാം ൧൮൯0-ൽ സഫലമായി .ആ ആണ്ടു ഫ്രെബ്രുവരി മാസത്തിൽ തന്നെ പിറ്റ്സ്ബർഗ്ഗിൽലെ സ്വതന്ത്ര ഗ്രന്ഥാഗാരങ്ങളുടെ വകയ്ക്കായി ൨൭0000 പവനും കൊടുത്തു.
           ആലിഗിനിനഗരത്തിൽ    കർണീജി ഗ്രന്ഥമന്ദിരത്തിന്റെ പണിതുടങ്ങി .കുറച്ചു കഴിഞ്ഞപ്പോൾ അതിലേക്കു അനുവദിച്ചിരുന്ന തുകകൊണ്ട് ആ കെട്ടിടത്തിന്റെ വേല ആദ്യം നിശ്ചയിച്ചിരുന്ന മാതൃക (plan)അനുസരിച്ചു തീരുകയില്ലെന്നു വ്യക്തമായി. ആദ്യം അനുവതിച്ച സംഖ്യയിൽ നിന്നു ക്രടുതൽ ചിലവാക്കേണ്ടതായിട്ടു വരരുതെന്നും അതിനാൽ കെട്ടിടത്തിന്റെ പണികളിൽ ചിലമാറ്റങ്ങൾ ചെയ്തുകൊള്ളണമെന്നും മൂത്താശാരിയോട് കാര്യദർശൻമാർ ചട്ടംകെട്ടി.കെട്ടിടത്തോടു ചേർന്ന ഹർമ്മ്യത്തിലെ ചില വേലകൾക്ക് ഇരുമ്പിനു പകരം കരിങ്കല്ലുപയോഗിക്കുന്നതായാൽ,ചിലവു ചുരുക്കാമെന്നും മുൻ നിശ്ചയിച്ച തുകയിൽ ക്രടുതൽ ആകുന്നതല്ലെന്നും നിർവാഹകസംഘത്തിന്റെ ഒരു യോഗത്തിൽവച്ചു മുത്താശാരി പറയുന്നതുകേട്ട് അന്നവിടെ ക്രടെ ഉണ്ടായിരുന്ന കർണീജി താഴെ പ്രകാരം സരസമായി സംസാരിച്ചു:-
                   "മാന്യ സ്നേഹിതന്മാരെ! കരിങ്കല്ലിന്റെ കഥ പോകട്ടെ: ചെലവ് എന്തുവന്നലും തരക്കേടില്ല .  കെട്ടിടത്തിന്റെ പണി മുമ്പുറപ്പിച്ചിരുന്ന മാതിരിയിൽ തന്നെ ആയിരിക്കണം."
       ക്രിസ്താബ്യം ൧൮൮൭0-ൽ ആൻഡ്റു  കർണീജിക്ക  ഡൺഫർമ് ളയിൻ നഗരത്തെ സംബന്ധിച്ചു ചില പ്രത്യേകാധികാരങ്ങൾ കിട്ടി.  അങ്ങനു് എഡിൻബറോവിലും ലഭിച്ചു.  എഡവിൻബറോവിലും വച്ചു അദ്ദേഹത്തിനുട്ടൂരം നൽകിയ ആ ശുഭമുഹൂർത്തത്തിൽ ലോർഡ് പ്രോവോസ്റ്റു ഇപ്രകാരം പറഞ്ഞു:-

"സ്കാട്ടുലണ്ടു ദേശത്തിനു പരക്കെ അഭിമാനകാരണമായിത്തീർന്നിരിക്കുന്ന ഒരു മാതൃകാപുരുഷന്റെ നിസ്സീമകളായ യോഗ്യതകളെ സവിശേഷം സംവദിച്ചു് അദ്ദേഹത്തിനു മാതൃമല്ല എഡിൻബറോ നഗരവാസികളായ നമുക്കും ചാരിതാർത്ഥ്യജനകം ആകുന്നു . ബാഫ്യങ്ങളായ സഹായങ്ങൾ യതൊന്നും തന്നെ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/77&oldid=159868" എന്ന താളിൽനിന്ന് ശേഖരിച്ചത്