താൾ:Gadyamalika vol-3 1924.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകണം------ആൻഡ്റു കർണീജി

ഈ പട്ടികയിൽ ഓരൊ വാക്കുകൾക്ക് ഓരൊ ഭാഷകളിൽ സാമ്യമുള്ള വാക്കുകൾ കൊടുത്തിട്ടുള്ളത് എന്റെ അറിവിൽ വന്നേടത്തോളംമാത്രമുള്ളതാകുന്നു അതുകൊണ്ട് ചിലദിക്കുകളിൽ സമാനശബ്ദങ്ങൾ കൊടുക്കാത്തദിനാൽ ആ ശബ്ദങ്ങൾ ആ ഭാഷയിൽ ഇല്ലെന്ന് എന്റെ വായനക്കാർ തീർചയായി വിശ്വസിച്ചു പോകയും അരുത് വേറയും വാക്കുകളെടുത്തു പട്ടിക ഇനിയും ദീർഘിപ്പിക്കാവുന്നതാണ് അതു എങ്ങിനെ എങ്കിലുമാവട്ടെ മേൽ കാണിച്ച പട്ടിക നോക്കുന്നവർക്ക് അതിൽ പറയുന്ന ഭാഷകൾ എല്ലാറ്റിനും പൊതുവായ ഒരു മാത്രഭാഷ ഉണ്ടായിരുന്നു എന്ന് ബലമായ ഒരഭിപ്രായം എങ്ങിനെ ജനിക്കാതിരിക്കും ? അപ്പോൾ ആ മാത്രഭാഷ ഉപയോഗിച്ചു വന്നിരുന്നവർ മറ്റു ഭാഷക്കാരുടെ പുർവീകൻമാരായിരിക്കണമെന്നും അവർ എല്ലാ പേരും ഒരുകാലത്ത് ഒരു ദിക്കിൽ ഒരുമിച്ചു വസിച്ചിരിക്ക്ണമെന്നും എല്ലാം സാധിക്കുന്നുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ടതിലല്ലോ അവരെയാകുന്നു ഈ ലേഖനത്തിന്റെ തല വാചകത്തിൽ "ആര്യപുരാതനന്മാർ"എന്നു പറഞിട്ടുളളത് അവരുടെ അന്നത്തെ സാമൂഹ്യാചാരങ്ങളേയും മതവിശ്വാസങ്ങളേയും മറ്റു കുറിച്ച് ഇനിയൊരു ലേഖനത്തിൽ പ്രസ്താവിക്കുന്നതാകുന്നു


         -------(o)------
                                                                               സി.എസ്.ഗോപാലപണിക്കർ ബി.എ
                   ആൻഡ്റു  കർണീജി
            -----------
          "ആറിന്നുതുല്യമിവിടെഇജനകായ്യമിനെ---
            ല്ലാറ്റിന്നുമേറ്റവുമിറക്കവുമുണ്ടൊരണ്ണം
           ഊറ്റപ്പെടുന്നപലനൻമകൾനമ്മിലാളു--
         മേറ്റത്തിലിദ്ധരയിലിങ്ങനെദൈവയോഗം"

ഇങ്ങനെയുളള ആ ഏറ്റത്തിന്റെ സകല ഗുണങ്ങളേയും അനുഭവിച്ചത് ആൻഡ്റു കർണീജി എന്ന മഹാൻ മാത്രമായിരുന്നു അദ്ദേഹം കഴിയുന്നടത്തോളം ഗുണകരമാക്കിത്തീർക്കാത്ത യാതൊരുദ്യോഗത്തേയും ഭരിച്ചിട്ടില്ല അദ്ദേഹം അനുഭവിച്ച സകല പദവികളും അവയിലുപരിയായി ഒരു പദത്തിലേക്കു കൈകൊടുത്തു കയറുന്നവയായിരുന്നു കമ്പിയാപ്പീസിൽ ഒരു പണിക്കാരനായിരുന്ന സമയംയന്ത്രങ്ങളിലുണ്ടാകുന്ന സ്വരവികാരം കൊണ്ട് സന്ദേശവാക്കുകൾ എളുപ്പത്തിൽ പകർത്തിയെടുക്കാമെന്ന് മനസ്സിലാക്കി സ്വൽപ്പകാലം കഴിഞ്ഞു പെൻസൽവാനിയയിലെ ആവിവണ്ടിപ്പാതയിലെ ഒദ്യോഗ്യസ്ഥനായി നിയമിക്കപ്പെട്ടപ്പോൾ വണ്ടിയോട്ടത്തെ സംബന്ധിച്ച് അദ്ദേഹം ഒരു ന്ത്രതനമായ ഒരു സമ്പ്രതായം പിടിച്ചു അത് അരിപ്പിനെ അവിടെ മാത്രമല്ല എവിടെയും നടപ്പിൽ വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/66&oldid=159860" എന്ന താളിൽനിന്ന് ശേഖരിച്ചത്