താൾ:Gadyamalika vol-3 1924.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ ഗദ്യമാലിക-------------മൂന്നാംഭാഗം

യുള്ള അനേക സൂക്ഷ്മതത്വങ്ങളേയും കണ്ടുപിടിച്ച് ചതുർവർണ്ണ്യങ്ങളായ ജാതിവ്യവസ്ഥകളോളുകൂടി സർവഥാ ആർയ്യൻമാർ എന്ന ശബ്ദത്തിനു അർഹതസമ്പാദിച്ചവരായ ഹിന്ദുക്കൾ.

      ആർയ്യപുരാതന വർഗ്ഗത്തിൽ  മേല്പറഞ്ഞ പ്രകാരമുള്ള ശാഖകൾ  , എല്ലാം പിരിഞ്ഞുപോയതു് ഹിന്തുക്കൾ  അനാദി എന്നു പറയുന്ന അവരുടെ വേദങ്ങൾ  തന്നെ    ഉണ്ടാകുന്നതിനും എത്രയോ മുമ്പായിരിക്കണം. എന്തുകൊണ്ടെന്നാൽ അവരുടെ വേദങ്ങളിൽ ഏറ്റവും പുരാതനമായ "ഋഗ്വേദം" തന്നെ അവർ ബ്രഹ്മവർത്തത്തിൽ......... ഒരു കാലത്തു ഉണ്ടായതായി വിചാരിപ്പാൻ .................................ഉള്ളതാകുന്നു ."ഋഗ്വേദം" ഉഉണ്ടാക്കിയതു്  കലി വർഷാരംഭത്തിന്നും മുമ്പായി (      ---- കൊല്ലങ്ങൾക്കും മുമ്പു ) ഒരു കാലത്തായിരിക്കും എന്നു പറഞ്ഞാൽ അധികമ തെറ്റിപ്പോകുവാനെളുപ്പമുള്ളതല്ല.

വളരെക്കാലം മുമ്പു മുതൽക്കുതന്നെ ,ഈ അഞ്ചു ശാഖകളും ഉപയോഗിച്ചുവന്നിരുന്ന 'സെൽഡ്' ,ഗ്രീക്ക്, ലാറ്റിൻ,ഗാത്തിക്കു്,സംസ്കൃതം എന്ന ഭാഷകൾ മൃതഭാഷകളായി തീർന്നിരുന്നു. അതായതു് യാതൊരു ജനസമൂഹവും വളരെക്കാലം മുമ്പുതൊട്ട് ഈ ഭാഷകളെ നിത്യസംസാരത്തിൽ ഉപയോഗിക്കാറില്ല .എന്നാൽ മേപ്പടി ഭാഷകൾ മൃതഭാഷളാണെങ്കിലും , സംസ്കൃതത്തിൽ നിന്നു ജനിച്ചതായ 'ഗുജറാട്ടി' 'മറാത്തി' 'പാലി'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/61&oldid=159855" എന്ന താളിൽനിന്ന് ശേഖരിച്ചത്