താൾ:Gadyamalika vol-3 1924.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ ഗദ്യമാലിക ...........മൂന്നാംഭാഗം


                         " പാറക്കുട്ടംകരമവിടെയുണ്ടുന്നതംചേർന്നുകൂടി
                     ക്കാറംഭസ്സെക്കവരുകിനായ്  വന്നിറങ്ങുന്നവണ്ണമ"
      
      ഇതു വെറുമ ഭാവനാശക്തിയുടെ സൃഷ്ടിയാകുന്നു.അറിവും  ഓർമ്മശക്തിയും   മനസ്സിന്റെ ക്ഷോഭവും തുല്യവസ്തുക്കളും സംബന്ധപ്പെട്ട സംഗതികളും മനസ്സിൽ ജനിപ്പിക്കാൻ കാരണമാകുന്നത്.
          
            പെരിയോരു തരസ്വിബീജമായ് തെരിയുന്നേഷകുമാരൻ മമ
      എരിയുന്നതിനിന്ധനേഛയാം  പൊരിയായ്താൻ മരുവുന്നെരണിപോൽ; 

ഇതു അറിയാത്തവർക്കു തോന്നുന്ന സാമ്യഗുണങ്ങളല്ല.

     സുന്ദരനായൊരു നന്ദകുമാരനെ വൃന്ദാചനം തന്നീൽ നിന്നുക​ണ്ടാൻ​
 മേഘങ്ങൾ പോയാലങാകാശംതന്നിലെ മേവൂന്നതിങ്കൾതാനെന്നപോലെ;

ഇതു സാധാര​ണ കാ​ണുന്ന സാധനത്തെ ഓർമ്മിച്ചതിൽ ഉണ്ടായ ഉപമയാണ്. മനസ്സിൽ ക്ഷോഭം ഉണ്ടാകുമ്പോൾ ഒരു സാധനത്തോടു് അനേകായ്യങ്ങൾ തോന്നിക്കൊണ്ടിരിക്കാം.മകൻ മരിച്ച വിവരം അറിഞ്ഞയുടനെ അമ്മയുടെ മനസ്സിൽ അവനെ സംബന്ധിച്ചതുമായ എന്തൊക്കെ സംഗതികൾ ഉദിച്ചുയരുന്നു.

           എന്നാൽ,അനുഭവിച്ചറിവാൻ സംഗതി വന്നില്ലെങ്കിലും ഒരു സാധനം ശരിയായി ഊഹിപ്പറിഞ്ഞു കൃത്യമായി വർണ്ണിക്കാൻ സാധിക്കുന്നവരുടെ ഭാവനാശക്തി ഏറ്റവും വിസ്മയജനകമായതാകുന്നു.പറക്കുന്ന കുതിരകളെ പൂട്ടിയ രഥത്തിൽ  ഏറി  ആകാശഗമനം ചെയ് വാൻ  കാളിദാസന്നു സംഗതി വന്നിരുന്നുവെന്നോ. ബലൂൺ  എന്ന ആകാശവിമാനം  കാളിദാസന്റെ കാലത്തു നടപ്പിൽ  വന്നിരുന്നുവെന്നോ, വിശ്വസിക്കാത്തവരെ താഴെ എഴുതുന്ന ശ്ലോകത്തിൽ  പ്രകടിപ്പിച്ചിരിക്കുന്ന ഭാവനാസക്തി ന്ശ്ചയമായും വളരെ രസിപ്പിച്ചിരിക്കണം.                           
     ...................................
       .................................
       ................................ 
        ............................
        

വേഗത്തിൽ താഴോട്ടിറങ്ങുന്ന രഥത്തിൽ നിന്നു കാണുന്ന ഭൂലോകത്തിന്റെ കാഴ്ച ഇങ്ങിനെ കാളിദാസൻ വിവരിച്ചതു് വായ്ച്ചതിനു ശേഷം അങ്ങിനെതന്നെ ആയിരിക്കുമെന്നു നമുക്കു തോനുന്നു .അതു വായിക്കുന്നതിനു മുമ്പു് ഈ നിരൂപണം നമ്മുടെ മനസ്സിൽ തോന്നിയിരുന്നില്ലല്ലൊ.ഭാവനാശക്തിയുള്ള കാളിദാസനും അതില്ലാത്ത നമ്മളും അന്യോന്യമ്മുള്ള വ്യത്യാസമാണിതു് . ഇതുകൊണ്ടുതന്നെയാണ് കേരളത്തിലെ ചില കവികൾ ചന്ദ്രനേയും താമരയേയും വിടാത്തതു്.തൊണ്ടിപ്പഴങ്ങളെ ഇന്നും കാട്ടിൽ നിന്നു നാട്ടിലിറങ്ങാനും ശംഖുകളെ കടലിൽനിന്നു് കരയിൽ കയറാനും നമ്മുടെ ചില കവികൾ സമ്മതിക്കാത്തതും ഇതുതന്നെയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/57&oldid=159851" എന്ന താളിൽനിന്ന് ശേഖരിച്ചത്