താൾ:Gadyamalika vol-3 1924.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംപ്രകരണം_മോണാക്കോ ൩൫

ത്രയായി.ചുരുക്കിപ്പറയുന്നതായാൽ ബ്ളങ്കിന്റെ ദ്യുതമണ്ഡപത്തിന്നുള്ളിൽ'കിലി'ച്ചുതുടങ്ങിയ പണത്തിന്നു സംഖ്യയില്ലാതായി തുടങ്ങി. സാധാരണയായി ലോകത്തി എവിടെയും ചേക്കുകളിയിൽ ജനങ്ങൾക്കുള്ള അനുഭവംപോലെതന്നെ മാണ്ടിക്കാർലോവിൽ ചെന്നു് പാപ്പരായ പ്രഭുക്കൻമാരുടെയും ധനവാന്മാരായ സാധാരണന്മാരുടെയും സംഖ്യ അധികരിച്ചുതുടങ്ങി. മുമ്പു് ഒരു കെട്ടിടവും ഇല്ലാതിരുന്ന ആ പ്രദേശത്തു ഇപ്പോൾ യൂറോപ്പിൽ പ്രസിദ്ധപ്പെട്ട ഓരോ കമ്പനിക്കാരാൽ നടത്തപ്പെടുന്നതും നൂറും നൂറിലധികവും ആളുകൾക്കു താമസിക്കാവുന്നതും ആയി അമ്പതോളം വലിയ ഹോട്ടലുകൾതന്നെ ഉണ്ടത്രേ. 'വെട്ടിമലർത്തുക','വട്ടിയുരുട്ടുക','പ്രാശികളിക്കുക'എന്നും മറ്റും ഈ ദിക്കുകളിൽ പറയുന്ന സമ്പ്രദായങ്ങളിൽ,ഫാറോ ബാസെറ്റ്,ഹസ്സാർഡ്,റോലേറോ എന്നിങ്ങന്നെ പേരുകളായി,കളിശ്ശീട്ട്,ചുക്കിണി,പന്തു്,ചക്രം,മോതിരം,ചതുരംഗക്കളികൾപോലെ വരച്ചു നമ്പറുകൾ ഇട്ട പലക,ഇങ്ങിനെ പലവിധ സാമഗ്രികൾകോണ്ടു് കളിച്ച് ഭാഗ്യപരീക്ഷ ചെയ്വാനാവശ്യമായ അനവധിഏർപ്പാടുകൾ ആ ദ്യുതമണ്ഡപത്തിൽ ചെയ്തിട്ടുണ്ട്. അവരവർക്ക് ഇഷ്ടമുള്ള കളികളിൽ ചേരാം. കളികളുടെ സകല നിയമങ്ങളും ചട്ടങ്ങളും അച്ചടിച്ചുവെച്ചിട്ടുള്ളതിന്റെ പ്രതികൾ എല്ലാവർക്കും വാങ്ങാം. കളിനടത്തുന്ന കമ്പനിക്കാർ ആ നിയമങ്ങൾക്കു വിധേയമായോ വഞ്ചനയായോ യാതൊന്നും പ്രവർത്തിക്കുന്നതല്ലാ. അങ്ങിനെ ആരെങ്കിലും പ്രവർത്തിക്കുന്നത് മോണാക്കാവിലെ പീനൽകോഡ് പ്രകാരം ഒരു ഗൗരവമായ കുറ്റമാകുന്നതും അതിന്നു് കഠിനശിക്ഷ നിയമിച്ചിട്ടുള്ളതും ആകുന്നു. ദ്യുതമണ്ഡപത്തിൽ നടത്തുന്ന പ്രവർത്തികളുടെ മേലന്വേഷണം ചെയ്വാൻ ഗവർമ്മേണ്ടിൽ നിന്നു് ആവശ്യമായ ഉദ്യോഗസ്ഥന്മാരെയും നിയമിച്ചിട്ടുണ്ടു്. എന്നാൽ അവിടെ നടത്തുന്ന എല്ലാത്തരം കളികളിലെയും ദൈവപരീണത്തിൽ കളിക്കാർക്കുള്ളതിനെക്കാൾ അധികപക്ഷവും കമ്പനിക്കാർക്കു് ഗുണമായ ഫലങ്ങൾ സിദ്ധിപ്പാൻ തക്കവണ്ണമാണ് അതുകളുടെ സാമഗ്രികളും നിയമങ്ങളും എല്ലാം ഏർപ്പെടുത്തീട്ടുള്ളതു് .ആ വക ഗുണദോഷങ്ങൾ മുഴുവനും അറിഞ്ഞുകൊണ്ടുതന്നെയാണ് ആളുകൾ കളിയിൽ ചേരുന്നതും. ഭാഗ്യ പോലെ നല്ല സമ്പാദ്യവും ഉണ്ടാകുന്നതാണല്ലോ! മാണ്ടിക്കാർലോവിലെ ദ്യുതമണ്ഡപത്തിൽ വച്ചു ലക്ഷവും ലക്ഷത്തിലധികലും പവൻ കളഞ്ഞവരെപ്പോലെതന്നെ അത്രത്തോളം സമ്പാദിച്ചവരും ദുർലഭമല്ലാ. എന്നാൽ സമ്പാദിച്ചവരുടെ എണ്ണം കളഞ്ഞവരുടെതിനെക്കാൾ കുറഞ്ഞായിരിക്കും. അതാണ് കമ്പനിക്കാരുടെ ലാഭത്തിന്റെ രഹസ്യം. ഈ ലാഭത്തിന്റെ പകുതിവീതത്തിലാണു് മോണാകൊ രാജ്യം നിലനിൽക്കുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/52&oldid=159846" എന്ന താളിൽനിന്ന് ശേഖരിച്ചത്