താൾ:Gadyamalika vol-3 1924.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം---ആചാരഭാഷ ൩൧


മേൽ പറഞ്ഞവിധം നമ്പൂരിമാരോടും രാജാക്കന്മാരോടും, നായന്മാരും മറ്റു താണജാതിക്കാരും പറയുന്നതുപോലെ നായന്മാരോടു തീയന്മാരും മറ്റു തീണ്ടലുള്ള ജാതിക്കാരും, എടപ്രഭുക്കന്മാർ, നാടുവാഴികൾ മുതലായവരോട് നായന്മാർ പറയുമ്പോലെ നായന്മാരോട് മാപ്പിളമാർ മുതലായ തൊട്ടുകുളിയുള്ള ജാതിക്കാരും ആചാരം പറഞ്ഞുവരുന്നു എന്ന് ഏകദേശം ഒരു മാനനിയമം കാണിക്കുന്നതല്ലാതെ മലയാളത്തിലെ (ഹിന്തുക്കളുടെ) അസംഖ്യേയങ്ങളായ അവാന്തര ജാതിഭേദങ്ങൾ 'ചൊല്ലാൻ നാവിന്നു രണ്ടായിരമെഴുമുരഗാധീശനും ക്ലേശമുണ്ടാം' എന്ന മാതിരിയുള്ളവയാകകൊണ്ടും, ദേശാചാരഭേഗംകൊ ണ്ട് ഓരോ ശബ്ദങ്ങൾക്കും പലേ രൂപഭേദങ്ങൾ ഉണ്ടാവാനിടയുള്ളതാകൊണ്ടും ആവക പ്രയോഗഭേദങ്ങളെ എല്ലാം വിസ്തരിച്ചു കാ ണിക്കാൻ അസാദ്ധ്യമാകുന്നു. എന്നാൽ ഈ ആചാരഭാഷ കേരളത്തിൽ തന്നെയുള്ളതോ തമിഴ്, തെലുങ്ക് മുതലായ ഇതര ദ്രാവിഡഭാഷകളിൽ നിന്നു വന്നു ചേർന്നതോ എന്നാണ് ഇനി ആലോചിപ്പാനുള്ളത്. വിശിഷ്ടാദൈത്വികളായ അയ്യങ്കാരന്മാരുടെ ഇടയിൽ 'തെങ്കല' എന്ന വർഗ്ഗക്കാർ പ്രത്യേകം ആദരിച്ചുവരുന്നതും 'ദ്രാവിഡഭാഷാവേദം' എന്നു പറയത്തക്ക പ്രാശസ്ത്യമുള്ളതും, അതി പ്രാചീനവുമായ 'തിരുവാമൊഴി' എന്ന തമിഴ്ഗ്രന്ഥത്തിൽ ആചാരഭാഷാപ്രയോഗം ധാരാളം കാണുന്നതുകൊണ്ടും, ചോളപാണ്ഡ്യദേശനിവാസികളായ അയ്യങ്കാരന്മാർ പൂജ്യപൂജകമർയ്യാദ യെ അനുസരിച്ചു മലയാളികളെപ്പോലെ ഇന്നും ഈ ആചാരഭാഷാപദങ്ങൾ മിക്കതും ഉപയോഗിച്ചുവരാറുള്ളതുകൊണ്ടും ഇവയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്നു പറവാൻ ന്യായമില്ലെന്നില്ല. അയ്യങ്കാരന്മാരുടെ മതാചാര്യന്മാരിൽ ഒരുവനായ കുലശേഖരാഴ്വാ ർ, എന്ന മഹാപുരുഷൻ കേരളം വാണിരുന്ന പെരുമാക്കന്മാരിൽ ഒന്നാമനായ 'കുലശേഖരപ്പെരുമാല' ​എന്ന മഹാരാജാവാക യാൽ അദ്ദേഹത്തിന്റെ വാഴ്ചക്കാലത്തു മലയാളത്തിലും ഈ ആചാരഭാഷ നടപ്പായതായിരിക്കാമെന്നും ഊഹിപ്പാൻ നല്ല മാർഗ്ഗം കാണുന്നു. പക്ഷെ അയ്യങ്കാരന്മാരുടെ ഇടയിലെന്നപോലെ മറ്റുള്ള തമിഴരുടെ ഈ ആചാരവാക്കുകൾക്കു പ്രചാരം കാണാത്ത തുകൊണ്ട് ഇതിന്റെ ഉത്ഭവം കേവലം തമിഴിൽ നിന്നാണെന്നു തീർച്ചപ്പെടുത്തുവാൻ ആലോചിക്കേണ്ടിവരുന്നു. എന്നുതന്നെയല്ല 'തിരുവാമൊഴി' എന്നു തമിഴുഗ്രന്ഥത്തിൽ പല മൊഴികളുടേയും ഋഷിസ്ഥാനം വഹിച്ച മന്ത്രദ്രഷ്ടാവായ കലശേഖരാഴ്വാർ (കലശേ ഖരപ്പെരുമാൾ) മലയാളഭാഷയിൽ നിന്നെടുത്തു അദ്ദേഹത്തിന്റെ തമിഴ്വേദഗ്രന്ഥത്തിലും പ്രയോഗിച്ചതായിരിക്കാമെന്നൂഹിപ്പാ നെന്താണു വിരോധം? ഇങ്ങനെ ആണെങ്കിൽ കലശേഖരാഴ്വാരുടെ അനുഗാമികളായ അയ്യങ്കാരന്മാർക്ക് ഈ ആചാരഭാഷയിൽ അധിക പ്രതിപത്തിവരുവാനും, മറ്റുള്ള തമിഴരുടെ ഇടയിൽ അത്ര നടപ്പാകാതിരിപ്പാനും സംഗതിയുമുണ്ടായി. ആയതുകൊണ്ട് ഇനി മറ്റൊരു തെളിവുകിട്ടുന്നതുവരെ നമ്മുടെ ആചാരഭാഷ മലയാളത്തിൽ തന്നെ ഉള്ളതാണെന്നും, തമിഴിൽ

പ്രയോഗിച്ചു കാണുന്നുണ്ടെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/48&oldid=159842" എന്ന താളിൽനിന്ന് ശേഖരിച്ചത്