താൾ:Gadyamalika vol-3 1924.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ 4 ഗദ്യമാലിക-മൂന്നാംഭാഗം

                                                                   ആചാരഭാഷ
                                   -------
         ഇതു്, മലയാളത്തിൽ ബ്രാഹ്മണർ, രാജാക്കന്മാർ പ്രഭുക്കന്മാർമുതലായവരോട് അവരേക്കാൾ ജാതിദ്രവ്യക്രിയാദികളിൽ താണവർ സംഭാഷണം ചെയ്യുമ്പോൾ ഉപയോഗിച്ചുവരുന്ന ഒരു ഭാഷയാണു്. വലിയവരും എളിയവരും തമ്മിൽ സംസാരിക്കുമ്പോൾ അവരുടെ അവസ്ഥാഭേദത്തെ കാണിക്കുന്നവയായ ചില പ്രത്യേക പദപ്രയോഗങ്ങൾ എല്ലാ ഭാഷകളിലും ദേശങ്ങളിലും നടപ്പുള്ളവയാണെന്നുള്ളതിലേയ്ക്കു ഇംഗ്ലീഷിലും സംസ്​കൃതത്തിലും അനേകം പുസ്തകങ്ങൾ തക്കതായ ലക്ഷ്യങ്ങളായിട്ടുള്ളതു കൂടാതെ അദാനീന്തനങ്ങളായ വിദേശഭാഷകളിൽ പലതിലും ധാരാളം പ്രയോഗിച്ചുവരുന്നതുമാകുന്നു. എങ്കിലും മലയാളത്തിലേപ്പോലെ 'ആചാരം' പറയുന്നതിലുള്ള നിർബന്ധം  മറ്റു രാജ്യങ്ങളിലെങ്ങും ഉണ്ടോ എന്നു സംശയമാണു്. അതിലും വിശേഷിച്ചു് മലയാളബ്രാഹ്മണരായ നംപൂരിമാർക്കു് ഈ വിഷയത്തിലുള്ള ശാഠ്യം പ്രത്യേകം ഒന്നു വേറെ തന്നെയാണു് ഇങ്ങനെ വരുവാൻ പല കാരണങ്ങളും ഉണ്ടായിരിക്കാമെങ്കിലും പ്രധാനമായ ഒന്നു മലയാളത്തിലെ ഭൂസ്വത്തിൽ മുക്കാലേ മൂന്നു വീതവും ജന്മികളായ നംപൂരിമാരുടെ വകയും മറ്റുജാതിക്കാർ മിക്കതും അവരുടെ കീഴിൽ കുടിയാന്മാരായിരിക്കുന്നതും ആകുന്നു.
      രാജാക്കന്മാർക്കും, പ്രഭുക്കന്മാർക്കും ഭൂമാശത്വത്തിനു പുറമെ വെറെയും പല അധികാരബലവും ഉള്ള സ്ഥിതിക്കു് അവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ബ്രാഹ്മണർ, രാജാക്കന്മാർ മുതലായവരോടു് ജനങ്ങൾ ചെയ്തുവരുന്ന ഈ ആചാരക്രമത്തെ ശൂദ്രർ മുതലായവർ, അവരിൽ താണജാതിക്കാരായ ഈഴവർ, മാപ്പിളമാർ, ചെറുമക്കൾ മുതലായവരിലും കഴിയുന്നേടത്തോളം ഏർപ്പെടുത്തി നടത്തിത്തുടങ്ങിയതോടുകൂടി മലയാളത്തിൽ മുഴുവനും ഈ ഭാഷയുടെ പ്രചാരം അനിവാര്യമായും ധാരാളമായും തീർന്നിരിക്കുന്നു. എന്നു മാത്രമല്ല, ഒരു നായർ ഒരു നംപൂരിയോടോ, ഒരു തീയൻ ഒരു നായരോടോ, സംസാരിക്കുമ്പോൾ കേവലം മലയാളഭാഷ നല്ലവണ്ണം അറിയാവുന്ന ഒരു വിദേശീയൻ അവിടെ വന്നുചേർന്നാൽ അയാൾക്കു് അവരുടെ സംഭാഷണത്തിന്റെ താല്പര്യം ശരിയായി മനസ്സിലാക്കുവാൻ പ്രയാസമായിരിക്കും.

ഉദാഹരണം:---'അടിയൻ ഇന്നലെ കരിക്കാടി കഴിഞ്ഞു കപ്പാട്ടിൽ നിലം പൊത്തുമ്ിോൾ രാമൻ പുരാക്കൾ വിടകൊണ്ടു കാലത്തു തമ്പുരാൻ തിരുമുമ്പാകെ വിടകൊള്ളേണമെന്നു അരുളിച്ചെയ്തിരിക്കുന്നതായി വിടകൊണ്ടിട്ടാണു് അടിയൻ വിടകൊണ്ടതു്' ഇതിന്നു ഞാൻ ഇന്നലെ അത്താഴം കഴിഞ്‍ു വാട്ടിൽ കിടക്കുമ്പോൾ രാമൻനായർ വന്നു് കാലത്തു നംപൂരിയുടെ അടുക്കൽ വരേണമെന്നു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞിട്ടാണു് ഞാൻ വന്നതു?' എന്നാണു് ;അർത്ഥം എന്നു മനസ്സിലാക്കുവാൻ കേവലം മല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/45&oldid=159839" എന്ന താളിൽനിന്ന് ശേഖരിച്ചത്