താൾ:Gadyamalika vol-3 1924.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം--കന്നുകാലി വളർത്തൽ ൨൭

                     കന്നുകാലിയുടെ വയസ്സു തിട്ടപ്പെടുത്തുന്നതു സാധാരണ പല്ലുനോക്കിയാണല്ലോ. ജനിക്കുമ്പോൾതന്നെ അടിയിലത്തെ വരിയിൽ എട്ടുപല്ലുകൾ ഉണ്ടായിരിക്കും. രണ്ടര വയസ്സുവരെ ഇവയ്ക്കു കട്ടിയുണ്ടായിരിക്കയില്ല. രണ്ടര വയസ്സാകുമ്പോൾ നടുവിലത്തെ രണ്ടു പല്ലുകൾ കൊഴിയുകയും വേറെ കട്ടിയുള്ള രണ്ടു പല്ലുകൾ അവിടെ ഉണ്ടാകയും ചെയ്യുന്നു. മൂന്നിനും മൂന്നരയ്ക്കും മധ്യേ ഇവയുടെ ഇരു വശത്തുമുള്ള രണ്ടു പല്ലുകൾ പോകയും വേറെ രണ്ട് ആ സ്ഥാനത്തു ഉണ്ടാകയും ചെയ്യുന്നു. അഞ്ചാമത്തെ വയസ്സിൽ ഇതിനടുത്തു രണ്ടു പല്ലുകൾ വരികയും ആറാം വയസ്സിന്റെ ആരംഭത്തിൽ ശേഷമുള്ള രണ്ടും കൊഴിഞ്ഞു പുതിയ പല്ലുകൾ ഇവയുടെ സ്ഥാനത്തു ഉൽഭവിക്കയും ചെയ്യുന്നു. ഇനിയുള്ള പ്രായം പല്ലിന്റെ തേയ്​വുകൊണ്ട് ഒരുവിധം നിശ്ചയിക്കാമെങ്കിലും ഇതു് അത്ര വിശ്വാസയോഗ്യമായ ഒരടയാളമല്ല. കൊമ്പിലുള്ള വരകളെക്കൊണ്ട് ചിലർ പ്രായം നിശ്ചയിക്കുന്നുണ്ട്. ഇതും മേല്പറയപ്പെട്ടതുപോലെ അത്ര നിശ്ചയമുള്ള ഒന്നല്ല. പശുവിന്റെ കൊമ്പിലുള്ള ഒരു വര രു പ്രസവത്തെക്കാണിക്കുന്നു എന്നും ചിലർ വിചാരിക്കുന്നുണ്ട്. 
               കന്നുകാലിവളർത്തലിൽ പ്രത്യേകമായി ഓർക്കേണ്ട സംഗതികൾ ഒന്നാമതു് ഇണചേർക്കലും രണ്ടാമതു് ഭക്ഷണം കൊടുക്കലും മൂന്നാമതു് അവയെ സൂക്ഷിക്കേണ്ട ക്രമങ്ങളും ആണു്. ഇണചേർക്കലിൽ പശുവും കാളയും ഏതു ജാതിയിൽ ഉള്ളവയാണു് എന്നു രണ്ടുമൂന്നു തലമുറവരെ നിശ്ചയം വരുത്തിക്കൊണ്ടിരിക്കണം.  ഭക്ഷണം വിലകുറഞ്ഞ ധാന്യങ്ങളും തവിടും പിണ്ണാക്കും വയ്ക്കോലുമാണു് നല്ലതു്. നിർമ്മലജലം  ഏറ്റവും ആവശ്യമാണു്. കന്നുകാലിക്കുണ്ടാകുന്ന ദീനങ്ങളിൽ നിന്നു് അവയെ രക്ഷിച്ചു സൂക്ഷിക്കുന്നതാകുന്നു കന്നുകാലിവളർത്തലിൽ മുഖ്യമായ ഒരു ബുദ്ധിമുട്ട്.നല്ലവണ്ണം തിന്നാതിരിക്കയോ അവ വെറുക്കാതിരിക്കയോ ചെയ്യുന്നെങ്കിൽ ദീനം ഉണ്ടെന്നു നിശ്ചയിക്കാം.മടിയോടുകൂടിയും വൃത്തികേടായുമുള്ള കറവയും ശുചിയിൽ ഉള്ള ഉദാസീനതയും കന്നുകാലികൾക്കു് എന്നുതന്നെയല്ല മനുഷ്യർക്കും രോഗഹേതുക്കളായി പരിണമിക്കുന്നതാണു്. അരക്കുപ്പി പാലിൽ ഭൂതക്കണ്ണാടിക്കല്ലാതെ മാംസചക്ഷുസുകൾക്കു് ഗോചരങ്ങളല്ലാത്ത സൂക്ഷ്മതരങ്ങളായ മുപ്പതുകോടി പ്രാണികൾ ഉണ്ടെന്നറിയുമ്പോൾ ഇതിന്റെ വാസ്തവം നല്ലവണ്ണം മനസ്സിലാകുന്നതാണു്. ടൈഫോയിഡ് എന്ന വിഷജ്വരം, വിഷൂചിക, ക്ഷയം മുതലായ മഹാരോഗങ്ങൾ വിഷസങ്കലിതമായ പാലിൽ നിന്നു ഉണ്ടാവുന്നതാണെന്നു് ഇപ്പോൾ പാശ്ചാത്യപണ്ടിതന്മാർ  കണ്ടുപിടിച്ചിരിക്കുന്നു. എന്നാൽ പശുക്കളേയും ഗോശാലകളേയും വൃത്തിയാക്കി സൂക്ഷിക്കുകയും കറക്കുന്ന ആൾ പാത്രവും കയ്യും നല്ലവണ്ണം വെടിപ്പാക്കുകയും ചെയ്താൽ ഈ മൈക്രോബ്സു് എന്ന പ്രാണികളുടെ സംഖ്യ പാലിൽ വളരെ കുറയുന്നതും തന്നിമിത്തം രോഗനിവാരണം എളുപ്പമായി വരുന്നതുമാണു്. പത്തു പശുക്കളെ സൂക്ഷിക്കുന്നതിനു് കുറഞ്ഞപക്ഷം ഒരാൾ ആവശ്യമാണു്.
  ഭാഷാപോഷിണി						                                         കെ. കെ. റ്റി.

----------0-----------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/44&oldid=159838" എന്ന താളിൽനിന്ന് ശേഖരിച്ചത്