ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Gadyamalika vol-3 1924.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തെക്കേ യിരിക്കും. ഈ പാട് എന്ന വാക്കിലും അടിവരെ പാൽ ഉ ത്തുകയാണ് ദിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ഇൻഡ്യയിലെ കാളുകളിൽവെച്ചു ഓട്ടത്തിനും വേലയും ശക്തിയുള്ളവ മ സൂർ കാളകളും അധികം പാൽ തരുന്ന പശുക്കൾ നെല്ലൂർ ജാതിയിലുൾപ്പെട്ട വയും ആണു്. എന്നാൽ ഇവ വളരെ വലിപ്പമുള്ളവയും അധികം ഭക്ഷണം ആവശ്യമുള്ളവയും ആണ്. ബാങ്കിപ്പൂർകാളകൾ ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവരപ്പെട്ട ജേഴ്സി കാളകളിൽനിന്നും നാട്ടുപത്തുക്കളിൽ ഉത്ഭവിച്ചവയാണ്. ഇങ്ങനെ ജനിക്കുന്ന കാളകൾക്കു ദേശം പിടിക്കാതെ വരുന്നതിനും അതിൽനിന്നു ദീനമുള്ള വമാ യിത്തീരുന്നതിനും എളുപ്പമുണ്ട്. എന്നാൽ പശുക്കൾ സാധാരണയായി നല്ല വണ്ണം സൂക്ഷിക്കപ്പെടുന്നതിനാലും കാളകളെപ്പോലെതന്നെ രാവും പകലും വേലചെയ്യുന്നതിന് ഇവയെ ഉപയോഗിക്കാത്തതിനാലും ഇവയും കാളകളെ പ്പോലെ അത്ര എളുപ്പം രോഗബാധ ഉണ്ടാകുന്നില്ല. ഇതുകൂടാതെ യൂറോപ്യൻ കാളകൾ ഉണി ഇല്ലാത്തതുകൊണ്ട് ഇവയിൽനിന്നു ജനിക്കുന്നവയും ഉപ്പൂണി ഇല്ലാത്തവയൊ അഥവാ ഉണ്ടായിരുന്നാൽ തന്നെയും തീരെ ബലം കുറഞ്ഞവയൊ ആയിരിക്കാവുന്നതിനാൽ ഭാരം വഹിക്കുന്നതിനു നാട്ടുകാളക ളെക്കാൾ ഇവയ്ക്കും പ്രയാസം അധികമായിത്തീരുന്നു. നാട്ടുകാളകൾക്ക് ഈവക ദോഷം യാതൊന്നും ഇല്ലാത്തതുകൊണ്ടും നാട്ടുപശുക്കളിൽ ശീമക്കാളികൾക്കു ജനിക്കുന്ന സന്താനങ്ങൾ മേൽ പറയപ്പെട്ട ദോഷങ്ങൾ ഉള്ളതിനാലും ഇവ തമ്മിൽ യോജിപ്പിക്കുന്നത് അത്ര നന്നാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു നല്ല വിസ വേണം ലക്ഷണങ്ങൾ വായനക്കാർ രസകരമാ യിരിക്കുമെന്നു വിശ്വസിച്ചു താഴെ വിവരിക്കുന്നു. പശുവിനു ഉയർന്ന നെറി യും ബദാംകുരു (Almond) പോലെയുള്ള കണ്ണും നല്ല മിനുക്കവും വെണ്മയുമു ള്ള രോമവും, രോമങ്ങൾ ധാരാളമായി ഇത്ത മുനപോലെ അവസാനിക്കുന്ന വാലിന്റെ പുച്ഛവും വലിപ്പമുള്ള വയറും ഭംഗിയുള്ളതും ഘനം കുറഞ്ഞതു മായ കൊമ്പും വലിയ അകിടും മുൻഭാഗത്തുള്ളവ പിമ്പിലത്തവയെക്കാൾ വലിപ്പമുള്ളവയായും അന്യോന്യം നല്ലവണ്ണം അകന്നുമുള്ള മുലകളും ഉണ്ടാ യിരിക്കണം. പത ശാന്തസ്വഭാവമുള്ളതും ചൊടി ഇല്ലാത്തതും ആയിരിക്ക നല്ല പാലുള്ള പശു വളരെ ശാന്തശീലമുള്ളതായിരിക്കും. എങ്കിലും പശു എത്ര നന്നായിരിക്കുന്നുവോ അത്രയും പുതിയ ആളുകളാലും ദേശമാ ത്താലും വളരുന്നതിന് എളുപ്പമുള്ളതാണ്. പുത്തനായി കറക്കുന്ന ഒരാൾക്കു പരിചയക്കുറവുണ്ടായിരുന്നാൽ എളുപ്പം പാൽ വറ്റിപ്പോകയും കുറഞ്ഞു പോകയും ചെയ്യും. പുതിയതായി ഒരു കറവക്കാരനെ ഏപ്പെടുത്തണമെങ്കിൽ അവൻ കറന്നുതുടങ്ങുകയും അതുവരെ കറന്നുവന്നിരുന്ന ആൾ കറന്നവസാനി പിക്കയും ഒരുമിച്ചു ചെയ്യണം. പഴയ കറവക്കാരൻ തീരെ വിട്ടുമാറുന്നതിനു മുൻപുതന്നെ ഇങ്ങനെ രണ്ടുമൂന്നു മാസം മുൻപുവരെ കറക്കണമെന്നുണ്ടായിരു ന്നാൽ ആദ്യപ്രസവത്തിൽ തന്നെ പത്തോ പതിനൊന്നോ മാസം കാക്കേണ്ട

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/41&oldid=245632" എന്ന താളിൽനിന്ന് ശേഖരിച്ചത്