താൾ:Gadyamalika vol-3 1924.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം പ്രകരണം-അറിയുക

          ഇതിനു പുറമേ മനസ്സിന്നു ബാഹ്യന്ദ്രിയങ്ങളുടെ വ്യാപാരങ്ങളിൽ 

സാഹായ്യം ചേയ്യുക എന്ന പ്രവ്രത്തികൂടാതെ, മുമ്പിൽ ഏതെങ്കിലും പ്രകാര ത്തിൽ അറിയപ്പെട്ടിട്ടുള്ള പലേ വിഷയങ്ങളിലും തന്നെത്താൻ വ്യാപരിക്കുക എന്ന ഒരു ചുമതലകൂടി സ്വതന്ത്രമായി ചെയ്പ്പാനുള്ളത്തിനാൽ മനസ്സ് ചില പ്പോൾ യാതൊരു ബാഹ്യേന്ദ്രിയവ്യാപാരത്തിലും സഹായിക്കാതെ സ്വതന്ത്ര മായി വ്യാപരിക്കുന്നതായാൽ ആ സമയങ്ങളി‍ൽ മറ്റുള്ള ഇന്ദ്രിയങ്ങൾക്കു ത ങ്ങളുടെ യാതൊരു വിഷയത്തേയും ഗ്രഹിപ്പാൻ ശക്തിയില്ലാതേയും വന്നു

പോകുന്നു. ഇങ്ങനെയുള്ള മനഃപ്രവൃത്തിയെയാകുന്നു നാം 'മനോരാജ്യം'
എന്നു പറയുന്നതു.
        അതിനാൽ മനസ്സു തന്നെത്താൻ പ്രവൃത്തിച്ചുകൊണ്ടിരിക്കയോ ബാ

ഹ്യേന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പ്രവൃത്തിക്കു സഹായിച്ചുകൊണ്ടിരി ക്കയോ ചെയ്യുന്ന സമയത്തിൽ തദിതരേന്ദ്രിങ്ങൾക്കു അവയുടെ വിഷയങ്ങ ളോട് സംബന്ധമുണ്ടായാലും അവയിൽ നിന്ന് യാതൊരു ജ്ഞാനവും സിദ്ധി പ്പാനിടവരാത്തതുകൊണ്ടാണ് -അതു ഞാൻ കണ്ടു അല്ലെങ്കിൽ കേട്ടു പ ക്ഷേ ഒന്നും മനസ്സിലാലില്ല- എന്നു നാം പറയുന്നതു. ഇങ്ങനെയുള്ള മനസ്സി ന്റെ 'അന്യവിഷയാഭിനിവേശത്തെ' പരിഹരിപ്പാൻ വേണ്ടിയാരുന്നു'മനസ്സി രുത്തി നോക്ക് ' എന്നൊക്കെ പറയുന്നത്.

                          ഇത്രയും പറഞ്ഞുകൊണ്ട് മനസ്സിന്റെ ഐകാഗ്രത്തോടുകൂടി ഇ

ന്ദ്രിയാർത്ഥ സന്നികർഷവും കൂടി ഉണ്ടായാൽ മാത്രമേ വിഷയജ്ഞാനമുണ്ടാവാൻ കഴിയും എന്നു സിദ്ധമായല്ലോ.

       അതിനാൽക്ഷണംപ്രതി വിവിധവിഷേയേന്ദ്രിയ സന്നികർഷമുണ്ടാകു

മ്പോഴൊക്കെയും മനസ്സിനെ അതാതു വിഷയങ്ങളിലേയ്കുക്കു അതിവേഗത്തിൽ മാറിമാറി പ്രവർത്തിപ്പാനുള്ള ശക്തിയുണ്ടാക്കുകയാകുന്നു അഭ്യസത്തിന്റെ ഫ ലം എന്നു വന്നുകൂടി.

 ഈ ഘട്ടത്തിൽത്തന്നെ മേൽപ്രകാരമുള്ള അഭ്യാസത്തെ കുറച്ചുകൂടി
അല്പം വിവരിക്കേണ്ടതാവിശ്യമായി വന്നിരിക്കുന്ന. എന്തെന്നാൽ -മനസ്സിന്റെ
ഐകാഗ്രത്തോടുകൂടി ഇന്ദ്രിയാർത്ഥസന്നികർഷമുണ്ടാകുമ്പോൾ വിഷയഗ്രഹ

ണമുണ്ടാകുന്നു എന്നു പറഞ്ഞുവല്ലോ. അതിനെ ഓരോ ഇന്ദ്രിയങ്ങളും അതാ തിന്റെ വിഷയങ്ങളെ ഗ്രഹിക്കുന്നത് എല്ലായ്പോഴും ഒരേ പ്രകാരത്തിലായിരി ക്കയില്ല. നമ്മുടെ കണ്ണ് ഒരു രൂപത്തെ ഗ്രഹിക്കുമ്പോൾ ആ രൂപത്തിന്റെ എല്ലാ ഭാഗങ്ങളേയും സാമാന്യമായി അറിയുന്നതുകൂടാതെ ചില ഭാഗങ്ങളെ

സവിശേഷമായി പ്രത്യേകം ശ്രദ്ധിച്ച് ആ ഭാഗങ്ങളിലുള്ള അതിസൂക്ഷമങ്ങ

ളായ പലേ വിഷയങ്ങളേയും കുറിച്ച് പ്രത്യേകമായ അറിവു സമ്പാദിക്കുന്നു. എ ങ്ങിനെയെന്നാൽ, നാം ഒരു മനുഷ്യരെ ആദ്യമായി കണ്ട് പരിച്ചയിച്ചതിനു

ശേഷം പിന്നീട് എപ്പോഴെങ്കിലും അയാളെ കാണുന്നതാൽ ഇതി

ഇന്ന ആൾ ആണെന്ന് പ്രയാസം കൂടാതെ അറിയുന്നു. ഈ അറിവ് നമ്മുക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/35&oldid=159835" എന്ന താളിൽനിന്ന് ശേഖരിച്ചത്