താൾ:Gadyamalika vol-3 1924.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം ---ആത്മസമർപ്പണം

ത്തോടുകൂടി ഇരിക്കുന്നു . അപ്പോൾ അവന്നു ഒരു എഴുത്തുകിട്ടുന്നു. അവൻ അതു് പൊട്ടിച്ചു വായിക്കുന്നു. ഉടനെ ചത്ത ശവംപോലെ തന്റേടമില്ലാതെ ഭൂമിയി പതിക്കുന്നു. മനസ്സിലുദിച്ച വിചാരം നിമിത്തം ശിരസ്സിൽനിന്നു് രക്തം ഹൃദയത്തിലേയ്ക്കു വലിയുന്നു , ഇതിൽ നിന്നും ശരീരം ആത്മാവിനെ ബാധിക്കുന്നതുപോലെ ആത്മാവു ശരീരത്തേയും ബാധിക്കുന്നുണ്ടു്. എന്നു പ്രത്യക്ഷമാകുന്നില്ലേ ? ഭൂതാത്മകമായ ശരീരം ആത്മാവിനെ ബാധിക്കുന്നതുകൊണ്ടു് ആത്മാവു് 'ഭൂതാത്മകം' എന്നു പറയുന്നു. എങ്കിൽ അഭ്രതാത്മകമായ ആത്മാവു് ശരീരത്തേയും ബാധിക്കുന്നതുകൊണ്ടു് ശരീരം 'അഭ്രതാത്മകം' എന്നു തർക്കിക്കാവുന്നതാണു്.

                          സ്ഥൂലവസ്തുവിന്റെ മുഖ്യഗുണങ്ങൾ വ്യാപനവും , വിഭാജ്യതയുമാകുന്നു. 'ഞാൻ വിചാരിക്കുന്നു', 'ഞാൻ  അനുഭവിക്കുന്നു','ഞാൻ ദു:ഖിക്കുന്ന','ഞാൻ സ്നേഹിക്കുന്നു'എന്നു പറയുമ്പോൾ 'ഞാൻ ' എന്നതിൽ അന്തർഭവിച്ചിരിക്കുന്ന  അതിന്നു് വിഭാജ്യതയും വ്യാപനവും ഉണ്ടാവുന്നതല്ല . അതുകൊണ്ടു്  അതു്  സ്ഥൂലവസ്തുവാകുവാൻ പാടുള്ളതുമല്ല . ഇങ്ങനെ അഭ്രുതാത്മകവും 'ഞാൻ'  ,' നീ' ഇതുകളിൽ അന്തർഭവിച്ചു  കിടക്കുന്നതും  ആയ ഒന്നിനെയാണു് 'ആത്മാവു' എന്നു് പറയുന്നതു്. 

ആത്മാവുണ്ടെന്നും ഇല്ലെന്നും തർക്കിച്ചിട്ടു് എന്തു ഫലമാണുള്ളതു് ?മനുഷ്യന്റെ സ്വരൂപജ്ഞാനത്തെപ്പറ്റി എന്തുതന്നെ വാദമുണ്ടായിരുന്നാലും 'മനുഷ്യൻ 'മനുഷ്യനല്ലാതാകുമോ ?എന്നാണെങ്കിൽ ഈ വാദം ഒരിക്കലും 'വൃഥാ കണുക്ഷോഭം ' ആകുന്നതല്ല . നമ്മെപ്പറ്റിയുള്ള വിശ്വാസം ഏതുപ്രകാരമാകുന്നുവോ അതിനെ അനുസരിച്ചിരിക്കും നമ്മുടെ പ്രവൃത്തിയും . മനുഷ്യൻ മൃഗങ്ങെക്കാൾ അല്പം ഉൽകൃഷ്ടതയേറിയ ജീവിവർഗ്ഗത്തിൽ ഉൾപ്പെട്ടതാണെന്നോ സസ്യാദികൾ വളരുകയും നശിക്കുകയും ചെയ്യുന്നതുപോലെ നമ്മളും വളരുകയും നശിക്കുകയും ചെയ്യുന്നു എന്നു എന്നോ നമ്മുടെ പ്രവൃത്തികൾക്കു നാം ഉത്തരവാദികൾ അല്ലെന്നോമറ്റൊ വിശ്വസിക്കുകയാണെങ്കിൽ വിശേഷ ബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളെപ്പോലെ തന്നെയിരിക്കും നമ്മുടെകാലക്ഷേപം. അതല്ല, കാമക്രോധാലാഭമോഹാദികളെ ജീവിക്കനും മനസ്സാക്ഷിക്കും യുക്തിക്കും യോജിച്ച പ്രവർത്തി ചെയ്യുന്നതിന്നും പാരത്രികവിഷയങ്ങളിൽ നമ്മുടെ ബുദ്ധിയെ പ്രവേശിപ്പിക്കുന്നതിനും തക്കതായ ഒരു ശ്ക്തി നമ്മുക്കുണ്ടെന്നു വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ പ്രവൃത്തി ആ വിശ്വാസത്തെ അനുസരിച്ചിരിക്കുന്നതും ,മനുഷ്യർക്കു എത്രത്തോളം ഉൽകൃഷ്ടനിലയിൽ എത്തുവാൻ സാധിക്കുന്നതാണോ, ആ നിലയിൽ എത്തുവാൻ നമ്മുക്കു് ഇടയുള്ളതും ആകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/258&oldid=159823" എന്ന താളിൽനിന്ന് ശേഖരിച്ചത്