താൾ:Gadyamalika vol-3 1924.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം----എന്റെ മൃഗയാസ്മരണകൾ

യിലെ വലിയ കളകളവും ഒരു ജന്തു വയലിൽ ചാടി കേറിവരുന്ന ശബ്ദവും കേട്ടപ്പോൾ എന്റെ ജാനുക്കളിൽ അല്പം വേപഥു ഉണ്ടായില്ലെന്നില്ല, എന്നാൽ അത്യന്തസംഭ്രാന്തമായി ഒരു പന്നി ഞാൻ നിൽക്കുന്നേടത്തേയ്കു പാഞ്ഞുവരുന്നതു കണ്ടപ്പോൾ എനിക്കു അശേഷമധൈർയ്യമുണ്ടായില്ല. ആദ്യം എന്റെ നേർക്കായിത്തന്നെ പാഞ്ഞുവന്ന ആ ജന്തു എന്റെ സ്ഥിരമായ നിലകണ്ടയുടനെ അല്പം ഒഴിഞ്ഞോടിത്തുടങ്ങി. അതു് എനിക്കു അനുകൂലമായിട്ടാണു തീർന്നതു്. അതിന്റെ ഗതിയെ അനുസരിച്ചു ഞാൻ അല്പം തിരിഞ്ഞു് തോക്കിനെ കളിയിരുത്തി സജ്ജീകരിച്ചപ്പോൾ അതു് എനിക്കു സിഖവേദ്യമായ ലക്ഷ്യമായിത്തീരുകയും ഞാൻ അതിന്റെ തോളെല്ലിനെ ലക്ഷികരിച്ചു് ഉണ്ടയും തറയ്ക്കാലും ഇട്ടു നിറച്ചിരുന്ന തോക്കിനെ ഒഴിക്കെയും ചെയ്തു.

ആ വലിയ പന്നി ക്ഷണനേരം എന്റെ അഭിമുഖമായി പാഞ്ഞുവന്നപ്പോൾ തപസ്സുചെയ്യുന്ന അർജ്ജുനന്റെ നേർക്കു സൂകരരുപധാരിയായ അസുരൻ ചെന്നസമയം ആ വീരന്റെ വിചാരത്തെ പ്രൌഡകവിയായ ഭരവി വർണ്ണിച്ചിരിക്കുന്നതു് എന്റെ സ്മരണയിൽ വന്നു. അത് എന്തെന്നാൽ ഘനപത്രനവിദീണ്ണസാലമൂലോ സിബിഡസ്ക്കന്ധനികാർഷതീർണവപ്ര: അയമേകചരോഭിവർത്തതേ മാം സമരായേവ സമാജൂഹൂഷമാണ:

വെടി തീർന്നയുടനെ ആ പന്നി മുട്ടുകുത്തിവീഴുകയും അനന്തരം ക്ഷണത്തിൽ ഒരു ദീനമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു് എഴുന്നേറ്റു മുമ്പോട്ടു ഏകദേശം പതിനഞ്ചടി ഓടിപോയി ഒരു ചെറിയ കൈയ്യാലയ്ക്കപ്പുറമുള്ള നിമ്നസ്ഥലത്തു സാഷ്ടാം ഗപാദം മൃതപ്രായമായി നിപദിക്കുക ചെയ്തു പിന്നാലെ ഞാനും ഓടുന്നുണ്ടായിരുന്നു . എന്റെ തോക്കു ഒരു ഇരട്ടക്കുഴലായിരുന്നു എനിക്കു് ഒരു വെടികൂടെ വെച്ചു് ആ പ്രാണിയുടെ പ്രാണ വേദനയെ അവസാനിപ്പിക്കാമായിരുന്നു. എന്റെ സമീപത്തു നിന്നിരുന്ന ആ വൃദ്ധവ്യാധൻ പന്നിയെ ഞാൻ വെടിവെച്ച ഉടനെ ഓടിച്ചെന്നു് ആ നിമ്നസ്ഥലത്തു അനങ്ങാൻ വയ്യാ തെ വീണുകിടക്കുന്ന ആ ജന്തുവിന്റെ ചെവിക്കുറ്റിയിൽ ഞാൻ നോക്കികൊണ്ടുനിൽക്കവേ തോക്കു തൊടിച്ചുവെച്ചുകൊണ്ടു് ഒരു വെടിവെച്ചു് അതിന്റെ പ്രാണസങ്കടത്തെ അവസാനി പ്പിച്ചതു എനിക്കു് ഒരാശ്വാസമായി തോന്നി. വലിയ പന്നി കടന്നുപോയതിന്റെ പിന്നാലെ മൂന്നു ചെറിയ പന്നികൾ ഭിന്ന മാർഗ്ഗങ്ങളിലൂടെ പരിഭ്രമിച്ചു് ഓടിവന്നെത്തിയപ്പോൾ കു ഞ്ചിക്കിട്ടനും തൽക്കാലം വെടികേട്ടു ബദ്ധപ്പെട്ടു അവിടെ വന്നുചേർന്ന നാലഞ്ചു നായാ ട്ടകാരും അവയെ ലക്ഷികരിച്ചു വെടിവയ്ക്കയുണ്ടായി . എന്നാൽ ആ ചെറിയ പന്നികളിൽ ഒ ന്നിലെങ്കിലും അതിൽ ഒരു വെടിപോലും കൊണ്ടില്ല. അതു് അവയുടെ ആയുർബലം തന്നെ യായിരിക്കും . അപ്പോൾ ചടപടായമാനമായി ക്ഷണനേരത്തേയ്ക്കു തീർന്നുകൊണ്ടിരുന്ന വെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/252&oldid=159817" എന്ന താളിൽനിന്ന് ശേഖരിച്ചത്