താൾ:Gadyamalika vol-3 1924.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക---മൂന്നാംഭാഗം

പന്നിയുടേയും രണ്ടോ മൂന്നോ ചെറിയ പന്നികളുടേയും സദ്യോജാതകളായ,നനവോടുകൂടി ചെളിപുരണ്ട പദപംക്തികളെ കണ്ടതായി എന്നോടുപറഞ്ഞു.അപ്പോൾ ദശരഥമഹാരാജാവിന്റെ മൃഗയപ്രസ്താവത്തിൽ മഹാകവി കാളിദാസൻ ചേർത്തിട്ടുള്ള അധോലിഖിതമായ പദ്യം എന്റെ സ് മൃദിപദത്തെ ആരോഹണം ചോയ്തു:---

                            ഉത്തസ്തു ഷസ്സപദി  പല്വലപങ്കമദ്യ-
                            ന്മു  സ്താപ്രരോഹകബളവയവാനുകീർണ്മം
                            ജഗ്രാഹ സദ്രു തവരാഹകലസ്യ  മാർഗ്ഗം
                            സുവ്യക്തമാർദ്രപദപങ് ക്തിഭിരായാതാഭി:.           

ഈ വിവരം അറിഞ്ഞപ്പോൾ ആ കാട്ടിൽ പന്നികൾ ധാരാളമുണ്ടെന്നു നിശ്ചയം വന്നപ്പോൾ അന്നത്തെ ഉദ്യമത്തിനു വൈഫല്യം വരാനിടയില്ലെന്നു സമാധാനത്തോടുകൂടി ഏകദേശം രണ്ടുമൂന്നുമണിക്കൂറുനേരം ഞാൻ ആ സ്ഥലത്തുനിന്നു.അതിനിടയ്ക്കു ഒരിക്കൽ ആ വ്രദ്ധന്റെ അടുക്കൽചെന്നു് 'എന്താണു് ഒരൊച്ചയും ഓശയും ഒന്നും കേൾക്കാത്തതു് ?' എന്നു ചോദിച്ചപ്പോൾ 'ചെറുപ്പിൽ ചെന്നിരിക്കണം, അനങ്ങരുതു്,. മിണ്ടരുതു് ' എന്നു ഊർജ്ജിതമായി പറഞ്ഞതുകെട്ടു് ഞാൻ പൂർവസ്ഥലത്തിൽ വന്നു പത്തുപതിനഞ്ചു മിനിട്ടു കഴിയുന്നതിനു മുമ്പിൽ മദ്ധ്യേയുള്ള ചെറിയ വയലിന്റെ അക്കരയിൽ അകലെയായി ഒരു കോലാഹലം കേട്ടുതുടങ്ങി. അതിനു മമ്പിൽ നായാട്ടുകാരുടെ 'മണിയാ!വിടല്ലേടാ! അന്നട വിടാതട!' എന്നും പന്നിയുടെ നടകണ്ടു പട്ടിപോകുന്ന ദിക്കിനെ നിർദ്ദേശിച്ചു് 'ആണ്ട വടക്കെടാ-, ആണ്ട വടക്കുപറിഞ്ഞാറെടാ-, ആണ്ട തെക്കട-, ആണ്ട കിഴക്കെടാ-' എന്നിത്യാദിയായും ഉള്ള ഉൽഘോഷങ്ങൾ സ് പഷ്ടീഭവിച്ചു കേട്ടുതുടങ്ങിയിരുന്നു. ഈ വിളികൾ അടുത്തടുത്തുവന്നു് ആ വയലിന്റെ അക്കരയിലുള്ള കാട്ടിനു സമീപത്തിലെത്തിത്തുടങ്ങിയ സമയം പട്ടികളുടെ കഴുത്തിൽകെട്ടിയിരുന്ന മണി കളുടെ ഘണഘണാശബ്ദവും, നായാട്ടുകാരുടെ അത്യുൽകണ്ഠയോടുകൂടിയ 'വിടല്ലേടാ വിടല്ലേടാ' എന്നു് ഉച്ചത്തിൽ മുറുകീട്ടുള്ള വിളിയും, പട്ടികളിൽ ചിലതിന്റെ ഉദ്വേഗസൂചകമായ കരച്ചിലും, ഇതിനെ ല്ലാം ലക്ഷ്യഭൂതമായ ഒരു വലിയ പന്നിയുടെ ഗംഭീരമായഗർഘരിതവും, ചെറിയ പന്നികളുടെ ഘോരണകളും ശ്രവണഗോചരീഭവിച്ചപ്പോൾ എനിക്കുഅസാമാന്യമായിസംഭൂമോത്സാഹങ്ങളാൽ മനസ്സു് ഡോളായമാനമായിത്തീർന്നു. അതിനിടയ്ക്കു വയലിന്റെ അക്കരയിൽനിന്നും ഒരു ജന്തു ഒരു ചാട്ടം ചാടുന്ന ശബ്ദംകേട്ടു് ഞാൻനിന്ന സ്ഥലത്തുനിന്നു വയലിന്റെ ഇക്കരയിലേയ്ക്കു് ഇറങ്ങിപ്പോകാൻ ഭാവിച്ചപ്പോൾ അത്യന്തം ജാഗരൂകനായി എന്നെ നോക്കിക്കൊണ്ടു നിന്നിരുന്ന ആ വാർഷീയനായ നായാട്ടുകാരൻ അല്പം എന്റെ സമീപത്തേയ്ക്കു ബദ്ധപ്പെട്ടുവെന്നു് ഞാൻ നിന്നിരുന്ന ദിക്കിൽതന്നെ നിന്നാൽ മതി, പന്നി അവിടെത്തന്നെ വന്നുകേറും, എന്നു ഹസ്തസങ്കേതംകൊണ്ടു് എന്നെ മനസ്സിലാക്കി. വയലിന്റെ അക്കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/251&oldid=159816" എന്ന താളിൽനിന്ന് ശേഖരിച്ചത്