ഗാലിക---മൂന്നാംഭാഗം ഭാഗ്യം തന്നെ. ഇവിടെ വായനക്കാർ അനുവദിക്കേണ്ടതു മറെറാന്നുമല്ല. നാം ഒരു പ്രവൃത്തിയെ ചെയ്യുന്ന ഏതാനും ഉദ്ദേശ്യങ്ങളാൽ പ്രേരിതന്മാരായിട്ടാകു ന്നു; ഈ ഉദ്ദേശ്യങ്ങൾ തന്നെ മുമ്പിൽ നടന്നിട്ടുള്ള സംഗതികളാൽ സിദ്ധങ്ങ ളാണു്. അതുകൊണ്ടു മുമ്പിലുണ്ടായിട്ടുള്ള സംഗതികളും അവയുടെ ന്യായങ്ങളും അറിയാമെങ്കിൽ ഇനി വരാൻ പോകുന്നതിനെ മുൻകൂറായി ഗണിക്കാം, എ ന്നുമാത്രമാകുന്നു. നമുക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകളാൽ ഇത് അസാ ദ്ധമെന്നു നിഷ് പക്ഷപാതികളാരും പറകയില്ല. എനിക്ക് ഒരുത്തൻ സ ഭാവത്തെ അറിയാമെങ്കിൽ ഇന്ന് സന്ദഭങ്ങളിൽ അവൻ ഇന്നവിധം പ്രവർത്തി ക്കുമെന്നു സാധാരണമായി പറയാം. അങ്ങനെ ചെയ്യുന്നതു തെറ്റിപ്പോയെ ങ്കിൽ അതിനു ആത്മാവിന്റെ സ്വാതന്ത്ര്യമോ അതോ വിധികല്പിതമോ അല്ല കാരണം, അവൻ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള തെറ്റായ അറി വോ, അവന്റെ മനസ്സിന്റെ പോക്കിന്റെ ജ്ഞാനക്കുറവോ ആകുന്നു. അ തിനാൽ മനുഷ്യന്റെ പ്രവൃത്തികൾ അവയുടെ പൂവത്തികളായ സംഭവങ്ങ ളാൽ നിയമിക്കപ്പെടുന്നു എന്നുവെച്ചാൽ ഒരേ മാതിരി സന്ദർഭങ്ങൾ മാതിരി പ്രവൃത്തികളെ ജനിപ്പിക്കുന്നു. ഒരേ ഈ സന്ദഭങ്ങൾ ഒന്നുകിൽ മനസ്സിലോ അഥവാ വെളിയിലോ ആ യിരിക്കണം. അതിനാൽ ജനസമുദായത്തിന്റെ ബുദ്ധിവികാസസങ്കോചാദി സുഖാസുഖങ്ങൾ മുതലായ സകല ഭേദങ്ങളും രണ്ടു പ്രവൃത്തികളുടെ ഫല മാകുന്നു. (൧) ഇതര പ്രപഞ്ചവിഷയങ്ങൾ മനസ്സിൽ ചെയ്യുന്ന പ്രവൃത്തി (1) മനസ്സ് ഇതര പ്രപഞ്ചവസ്തുക്കളിൽ ചെയ്യുന്ന പ്രവൃത്തി. ഈ രണ്ടിനേയും കുറി . പ്രപഞ്ചിക്കുന്നതാണു് ചരിത്രം. വിദ്യാവിനോദിനി. എം. രാജരാജവർമ്മ രാജാ, സി. വി. രംഗനാഥ ശാസ്ത്രി ഈ മഹാൻ ഇംഗ്ലീഷ്ഷം ൧൮൯മാണ്ടിടയ്ക്ക് മദ്രാസ് പ്രസി ഡൻസിയിൽ ചിറ്റൂരിനു സമീപത്തുള്ള ഒരു ഗ്രാമത്തിൽ ജാതനായി. ക്കാലത്തെ സംസ്കൃതപണ്ഡിതന്മാരിൽ അദ്വിതീയനായിരുന്നു അദ്ദേഹത്തി ൻറ പിതാവ് അത്യന്തം ദരിദ്രനായിരുന്നു. ദാരിദ്ര്യാതിരേകത്താൽ ഇദ്ദേഹം ത നിക്കു വശമായിരുന്ന സംസ്കൃതഭാഷ മാത്രമല്ലാതെ മറ്റു യാതൊന്നും തന്റെ മ കനെ പഠിപ്പിക്കാൻ ശക്തനായില്ല. എങ്കിലും രംഗനാഥശാസ്ത്രി ബാല്യത്തിൽ ത്തന്നെ തന്റെ അസാധാരണമായ ബുദ്ധിശക്തിയെ പ്രകടിപ്പിച്ചുതുടങ്ങി. എ ട്ടുവയസ്സു പ്രായമായപ്പോഴേയും ശാസ്ത്രിക്കു സംസ്കൃതഗ്രന്ഥങ്ങൾ വായിച്ചാൽ അ മാകുമെന്നു മാത്രമല്ല, സംസ്കൃതഭാഷ സംസാരിക്കാനുള്ള ശക്തിയും ഉണ്ടായി.
താൾ:Gadyamalika vol-3 1924.pdf/25
ദൃശ്യരൂപം