താൾ:Gadyamalika vol-3 1924.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-എന്റെ മൃഗയാസ്മരണകൾ ‌


മണിമാളികയിലെ മണി ആദ്യം തീർത്തതും ഇപ്പോൾ അറ്റകുറ്റം തീർക്കിന്നതും ഈ വഞ്ചിയൂർ കൊല്ലന്മാർ തന്നെയാണു് . ഇവരുടെ പൂർവന്മാരിൽ ഒരുത്തൻ ദേശാന്തരത്തിൽ പോയി, തങ്ങളുടെ തൊഴിലിന്റെ രഹസ്യത്തെ ആർക്കും കാണിച്ചുകൊടുക്കയില്ലെന്നു നിർബന്ധമുള്ളവരായ ചില അയസ്ക്കാന്മാരുടെ അടുക്കൽച്ചെന്നു് അന്ധനാണെന്നുള്ള ഭാവത്തോടെ അവരോടുകൂടി താമസിച്ചാണു് ഗൂഢങ്ങളായ പല തത്വങ്ങളും ഗ്രഹിച്ചതെന്നും , ഒരിക്കൽ അവന്റെ അന്ധ്യം യഥാർത്ഥം തന്നയോ എന്നു പരീക്ഷിക്കുന്നതിനായി അമേധ്യമായ ചില സാധനമെല്ലാം അവന്റെ മുമ്പിൽ വെച്ചുകൊടുത്തപ്പോൾ നിസ്സംശയമായി അവൻ അതു ഭക്ഷിക്കാൻ ഭാവിച്ചതുകണ്ടു് അവർക്കു ദയയും വിശ്വാസവും ജനിച്ച് അവനെ അമേധ്യഭക്ഷണത്തിൽ നിന്നും നിവാരണം ചെയ്തു് അവരുടെ ആപ്തപരിചരകനാക്കി എന്നും ഉള്ള കഥ വഞ്ചിയൂർ കുഞ്ഞൻ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട് , ആ വഞ്ചിയൂർ കുഞ്ഞനെക്കൊണ്ടായിരുന്നു അപ്പോൾ മഹാരാജസ്ഥാനാരൂഢനായ ആയില്യംതിരുനാൾ തിരുമനസ്സുകൊണ്ട് ബഹുരസികനായ ഒരു കേപ്പ് വെക്കുന്ന ഒറ്റക്കുഴൽതോക്കു ഉണ്ടാക്കിച്ചു എനിക്കു തന്നത്. മുപ്പത്താറാമാണ്ടു നാടുനീങ്ങിയ തിരുമനസിലെ മക്കളായ തന്പിമാരും മറ്റു ചിലരും ആ തോക്കിൽ വളരെ താല്പര്യപ്പെട്ടു എന്നും എനിക്കായിട്ടുണ്ടാക്കിച്ചതാകകൊണ്ട് അവർക്കു കൊടുത്തില്ലെന്നും ആയില്ല്യം തിരുനാൾ എന്നോടു കൽപ്പിച്ചു. ആ തോക്ക് കണ്ട് പല യൂറോപ്യൻമാരും വളരെ വിസ്മയിച്ചിട്ടുണ്ട്. അത്യന്തരമണീയമായ ആ തോക്കു കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം അനിർവാച്യമായിരുന്നു. ഇതിന്റെ ഉപയോഗം അചിരേണ ഞാൻ തിരുമുമ്പാകെ പ്രത്യക്ഷീകരിക്കാമെന്നു് ആയില്യം-തിരുമനസ്സിലെ അടുക്കൽ അറിയിച്ചിരുന്നു. തോക്കു കിട്ടിയത്തിന്റെ അടുത്ത ദിവസം തന്നെ അപരാഹ്നത്തിൽ ഞാൻ കടപ്പുറത്തു സവാരി പോയി രണ്ടുമൂന്നു കഴുവൻപക്ഷികളെ വെടവെച്ചു താഴെ വീഴ്ച്ചിട്ടുണ്ടായിരുന്നു . മഹാരാജാവു സാഹ്നത്തിൽ സവാരി എഴുന്നള്ളിയപ്പോൾ വെടികൊണ്ടു ചത്തുകിടക്കുന്ന ആ ഗൃദ് ധ്രങ്ങളെ മാർഗ്ഗസമീപത്തിൽ കണ്ടു് എന്റെ ആദ്യമായി നളികപ്രയോഗം സഫലമായതിനെക്കുറിച്ചു സന്തോഷിച്ചു് എനിക്കൊരു തിരുവെഴുത്തയച്ചു . അതിൽ പിന്നീട് ആ തോക്കുകൊണ്ടുതന്നെയായിരുന്നു അനേകം മൃഗങ്ങളേയും പക്ഷികളേയും ഞാൻ വെടിവെച്ചു കൊന്നതു്. കല്പാലക്കടവിൽനിന്നും വള്ളത്തിൽ കയറി വേളിക്കായൽവരെ സവാരിയായി പോകുന്നതിനിടയ്ക്കു് അനവധി ചീങ്കണ്ണികളേയും മൂന്നുനാലു നീർനായ്ക്കളേയും നളികപ്രയോഗത്താൽ ഞാൻ നിഗ്രഹിച്ചിട്ടുണ്ടു് . നീർനായെ വെടിവെച്ചപ്പോൾ ചില വയോധികന്മാരായ ഭൃത്യന്മാർ ആ ജലജന്തു വളരെ പകയുള്ള താണെന്നു എപ്പോഴെങ്കിലും ഒരു സമയം തദ്വർഗ്ഗത്തെ ദ്രോഹിച്ച ആളിൽ വൈരനിർയ്യാതനം ചെയ്യുമെന്നു എന്നെ പറഞ്ഞു ഭയപ്പെടുത്തി. എന്റെ മൃഗയാസംരഭത്തിൽ അവരുടെ വാക്കിനെ ഞാൻ ശ്രദ്ധിച്ചില്ല.

ഇപ്രകാരം ജനവാസസ്ഥലങ്ങളിൽ കുറെ ദിവസം മൃഗയാവിനോദം കഴിഞ്ഞതിന്റെ ശേഷം കാട്ടിൽ പോയി ഏതെങ്കിലും വന്യമൃഗങ്ങളെ നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/248&oldid=159813" എന്ന താളിൽനിന്ന് ശേഖരിച്ചത്