താൾ:Gadyamalika vol-3 1924.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക -മൂന്നാംഭാഗം

യെ വധിക്കരുത് " എന്ന മഹാരാജാവു കല്പിച്ചതിനോടു സമകാലമായിത്തന്നെ അതു വെടികൊണ്ടു താഴെ വീണു് അല്പം തിരുവുള്ളക്കേടായി. ഈ 'പ്രാണിഹിംസ ചെയ്തതെന്തിനാണ്?' എന്നു ചോദിച്ചതിനു് 'ഇതിനെ വധിച്ചില്ലെങ്കിൽ എന്റെ പ്രാണൻ പോകം ' എന്നു് അവിടുന്ന് ഉത്തരം പറഞ്ഞു .
       
അവിടുത്തെ അടുക്കൽനിന്നു ഞാൻപല ഉപദേശങ്ങളും  ഗ്രഹിച്ചരുന്നവെന്നു ധരിച്ചിട്ടുണ്ടായിരുന്ന കേരളവർമ്മ കൊച്ചുകോയിത്തമ്പുരാൻ മുതലാട എന്റെ വയസന്മാർഒരു സായാഹ്നത്തിൽ പക്ഷിനായാട്ടുകഴിഞ്ഞു് ശ്രീപാദത്തു വടക്കേത്തോപ്പിൽ ഞാൻ വന്നപ്പോൾ 'വരുത്തി വെടിവെയ്ക്കുന്ന വിദ്യ ഇന്നു് ഒന്നു കാണിച്ചേതീരു ' എന്നു വലിയ നിർബന്ധമായി  എന്നെ പിടികൂടി. അതുവരെ ആ വിദ്യ ഞാൻ പരീക്ഷിച്ചിട്ടില്ലായിരുന്നിരുന്നാലും  വയസ്യന്മാരുടെ നിർബന്ധമാം ഒഴിക്കത്തക്കതല്ലായിരുന്നതിന്നാലും ഗുരുഉപദേശപ്രകാരം ഒരിക്കൽ പ്രയോഗിച്ചു നോക്കാമെന്നു നിശ്ചയിച്ചു്  ഗുരുപാദങ്ങളെ അനുസന്ധാനംചെയ്ത്  ഗുരുവാക്യ പ്രകാരം പ്രവർ ത്തിച്ചു . അതിനിടയ്ക്ക് എന്റെ വയസ്യന്മാർ വേറേ വിനോദങ്ങളിൽ  പ്രവർത്തിച്ചുകൊണ്ടിരുന്നു . ഏകദേശം  പത്തുമിനിറ്റിനുള്ളിൽ ഒരു തടിയൻ മരപ്പട്ടി  തോപ്പിന്റെ കിഴക്കെ മതിലിൽ കൂടി തെ ക്കോട്ടായി അത്യന്തം പാരാവശ്യത്തോടെ  വരുന്നതു കണ്ടയുടനേ ഉണ്ടയിട്ടു നിറച്ച  സന്നദ്ധമാ ക്കിയിരുന്ന തോക്കുകൊണ്ടു് ഞാൻ അതിനെ വെടിവെയ്ക്കുകയും അതു മതിലിന്റെ അപ്പുറത്തേയ്ക്കു  മറിഞ്ഞു  വീഴുകയും ചെയ്തു . അപ്പോൾ ഇരുട്ടായിത്തുടങ്ങിയതിനാൽ  പിറ്റേദിവസം രാവിലെയാണ് എല്ലാവരും ആ ചത്ത മരപ്പട്ടിയെ ചെന്നു കണ്ടതു് . തോക്കിന്റെ മുഖം ബന്ധിക്കുകയും മൃഗങ്ങളെ വരുത്ത വെടിവെയ്ക്കുകയും ചെയ്യുന്ന പ്രയോഗം  അതിലൽപ്പിന്നെ ഇതുവരെയും ഞാൻ ചെയ്തിട്ടില്ല . ഇനി ഒരിക്കലും  ചെയ്യാൻ എനിക്കുശക്തിയുമില്ല .  
  

ഇതുവരെ എനിക്കു സാമാന്യം നല്ലതായ ഒരു തോക്കു കിട്ടീട്ടില്ലായിരുന്നു ,൧൩൬-ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് എന്റെ വെടുഭ്രമവും ഞാൻ ഒരു വങ്കൻകോട്ടപ്പിടിതോക്കാണു് ഉപയോഗിച്ചിരുന്നതെന്നുള്ള വിവരവും അറിഞ്ഞു് ഒരിക്കൽ എന്നോടു് ഇപ്രകാരം അരുളിചെയ്തു: ----'ഞാൻ ഒരു നല്ല തോക്കുതരാം . എന്നാൽ വെടിവെയ്ക്കുന്നതിലേയ്ക്കു ഞാൻ ഇങ്ങനെ ഉത്സാഹി പ്പിക്കുന്നു എന്നുവെച്ചു തുമ്പില്ലാതെ ഒന്നും കാട്ടരുതു് . ഞാൻ ചെറുപ്പത്തിൽവെടിവയ്ക്കാറുണ്ടായിരുന്നു .എന്നെ ആ വിദ്യ അഭ്യസിപ്പിച്ചതു് അച്ഛൻ തന്നെയായിരുന്നു .'എന്നിൽ അത്യന്ത വാത്സല്യം ഉണ്ടായിരുന്ന ആ മഹാരാജാവിനാൽ പ്രതിശ്രുതമായ കാർയ്യത്തെ നിറവേറ്റിയതു് തദനന്തരം സിംഹാസനാരോഹണം ചെയ്തു ആയില്യംതിരുനാൽ മഹാരാജാവായിരുന്നു.


തിരുവനന്തപുരത്തിനു സമീപമായ വഞ്ചിയൂർ എന്ന സ്ഥലത്തു് കഞ്ഞൻ എന്നു പേരായി അതിസമർത്ഥനായ ഒരു കൊല്ലൻ ഉണ്ടായിരുന്നു . ഇപ്പോഴും അവന്റെ ശേഷക്കാരനായി ഒരു നല്ല വേലക്കാരൻ ഉണ്ടു് . സാക്ഷാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/247&oldid=159812" എന്ന താളിൽനിന്ന് ശേഖരിച്ചത്