താൾ:Gadyamalika vol-3 1924.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം---എന്റെ മൃഗയാസ്മരണകൾ

ളിലും ശിഷ്യപ്പെട്ടിട്ടുണ്ടു്. രണ്ടുപേരും നളികപ്രയോഗവിദ്യയിൽ പല രഹസ്യങ്ങളും ഗ്രഹിച്ചിട്ടുള്ളവരായിരുന്ന വിവരം ഞാൻ അറിഞ്ഞിരുന്നതിനാൽ ആ വിഷയത്തിൽ വിശിഷ്യ അവരുടെ ശിഷ്യത്വത്തെ ക്രമേണ സമ്പാദിച്ചു. എന്നാൽ അവരുടെ ഉപദേശങ്ങളെ പരീക്ഷിച്ചു നോക്കീട്ടുള്ളതു് എത്രയും അപൂർവമായിട്ടു മാത്രമേ ഉള്ളു.ഉണ്ടയിട്ടു് ഒരുത്തന്റെ നെഞ്ചിൽ വെടിവെച്ചാൽ ആ ഉണ്ട അവന്റെ നെഞ്ചിൽ തട്ടി താഴെ വീഴുന്ന സമ്പ്രദായം

ആ വിധത്തിൽ പരീക്ഷിക്കാൻ എനിക്കു ധൈർയ്യമില്ലാതെ ഒരു മു​ണ്ടു മടക്കി ചുവരിൽ ഇട്ടു വെടിവെച്ചുനോക്കിയപ്പോൾ ഉണ്ട ആ മുണ്ടിനു യാതൊരു കെടുതലും ചെയ്യാതെ അതിൽ തട്ടി താഴത്തു വീണു. ഇതുപോലെ തോക്കിന്റെ വാകെട്ടുകഎന്നൊരു വിദ്യയും എനിക്കുപദേ ശി ച്ചിട്ടുണ്ടായിരുന്നു. ഇതിനെ പരീക്ഷിച്ചുനോക്കാൻ അചിരേണ ഒരു സന്ദർഭമുണ്ടായി . അന്നത്തെ കേരളവർമ്മകൊച്ചുകോയിത്തമ്പുരാൻഒരുദിവസംഞാൻകുളിച്ചുകഴിഞ്ഞു്ജപിച്ചുകൊണ്ടിരിക്കുമ്പോസമീപത്തുവെച്ചു് ഒരു കൈത്തോക്കിൽ തെരുതെരെ വെടിവച്ചുകൊണ്ടിരുന്നു. അതു് എനിക്കു ജപത്തിനു പ്രതിബന്ധമായിത്തീർന്നതിനാൽ തോക്കിന്റെ മുഖബന്ധംചെയ്യുന്ന പ്രയോഗം ഒന്നു പരീക്ഷിച്ചുനോക്കാമെന്നുവെച്ചു് ഗുരുനാഥന്റെ ഉപദേശപ്രകാരം ചെയ്തു. അതിന്റെശേഷം കൈ ത്തോക്കിൽ വെയ്ക്കുന്ന കേപ്പുകൾ പൊട്ടുന്നതല്ലാതെ വെടിതീർന്നതേയില്ല. അതിൽവെച്ചു പരി ഭ്രമിച്ചുകൊണ്ടിരുന്ന കൊച്ചുകോയിത്തമ്പുരാനോടു 'വെടി തീരാത്തതു് മുൻപിലത്തെ അനവരതമായവെടിഎന്റെജപത്തിനുപ്രതിബന്ധമായതിനാൽഞാൻചെയ്തപ്രയോഗത്താലാണു്. ഇനി കൈത്തോക്കു് ഇങ്ങോട്ടു തരിക തന്നെ,ഞാൻ കാണിച്ചുതരാം'എന്നു പറഞ്ഞതിന്റെ ശേഷം പിന്നെയും രണ്ടു മൂന്നു കേപ്പു വെച്ചു പൊട്ടിച്ചതു് വിഫലമായതിന്റെശേഷം കൈത്തോ ക്കു് കേപ്പുവെച്ചു എന്റെ കയ്യിൽതന്നു. തോക്കിന്റെ മുഖബന്ധം അഴിക്കാനുള്ള പ്രയോഗം ഞാൻ ഗുരൂപദേശപ്രകാരം അനുസന്ധാനംചെയ്തു കാഞ്ചി വലിച്ചപ്പോൾ വെടി തീരുകയും അവിടെ കൂടിയിരുന്നവർക്കൊക്കെയും ഉള്ളുകവിഞ്ഞു ആശ്ചർയ്യം ഉണ്ടാകയുംചെയ്തു. കിളി മാനൂർ കോതോമ്മൻ അമ്മാവൻ എനിക്കുപദേശിച്ച മറെറാരു വിദ്യ മൃഗങ്ങളെ വരുത്തി വെടിവെയ്ക്കുക എന്നുള്ളതായിരുന്നു. അവിടുന്നു് ഈ പ്രയോഗം -മാണ്ടു നാടുനീങ്ങിയ തിരുമന സ്സിലെ അടുക്കൽ ഒരിക്കൽ കാണിച്ചതായി ഞാൻ കേട്ടിട്ടുണ്ടായിരുന്നു.ആ തിരുമനസ്സുക്കൊ ണ്ടു് അവിടത്തേയ്ക്കു വളരെ ഇഷ്ടനായിരുന്ന ആ അമ്മാവന്റെ അടുക്കൽ വരുത്തി വെടിവെ യ്ക്കുന്ന പ്രയോഗം ഒന്നു കാണിക്കാം എന്നു് ഒരിക്കൽ നിർബന്ധിച്ചു . എത്രയും വൈമനസ്യ ത്തോടെ സമ്മതിച്ചു് ഒരു അപരാഹ്നത്തിൽ തെക്കേത്തെരുവു മാളികയുടെ താഴെ തോക്കു നിറച്ചു വെച്ചും കൊണ്ടു് മഹാരാജാവു ഒരുമിച്ചു നിൽക്കവെ കാൽ മണിക്കൂറുനേരം ധ്യാനനി ഷ്ഠനായിസ്ഥിതിചെയ്തു. അപ്പോൾ ഒരു സൃഗാലം(കറുക്കൻ)അത്യന്തം അവശമായി നാക്കു തള്ളിക്കൊണ്ടു് നളികഹസ്തനായ അമ്മാവന്റെ അഭിമുഖമായി വരുന്നതു കണ്ടിട്ടു് എല്ലാവരും വിസ്മയഭരിതന്മാരായി ."സാധു പ്രാണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/246&oldid=159811" എന്ന താളിൽനിന്ന് ശേഖരിച്ചത്