താൾ:Gadyamalika vol-3 1924.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലികമൂന്നാംഭാഗം മ്പനെ ) ഞാൻ ദൃക് സാക്ഷിയായിരിക്കേ ഒരു വെടിയാൽ നിഗ്രഹിച്ചുകൊണ്ടു വന്നു് എല്ലാവരേയും കാണിച്ചതാകുന്നു. കുടുംബവാസികൾക്കു വളരെ ഭയാവഹമായ 'കുത്തിച്ചുടു'എന്ന ശബ് ദം പുറപ്പെടുവിച്ചുകൊണ്ടിരുന്ന "കാലൻ കോഴി"എന്നൊരു പക്ഷിയേയും അദ്ദേഹംതന്നെ ഒരിക്കൽ വെടിവച്ചുകൊണ്ടുവന്നപ്പോഴും ആ വിധം ലക്ഷ്യവേധത്തിൽ എനിക്കു ഉത്സാഹം ജനിച്ചിരുന്നു. എന്നാൽ എനിക്കു് ഏകദേശം വയസ്സു പ്രായമാതുവരെ ഒരു തോക്കു കയ്യിലെടുക്കുന്നതിനു സംഗതിയായില്ല. അതിനുള്ളിൽ പടക്കം പൊട്ടിക്കുന്നതിൽ അസാമാന്യമായ ഉത്സാഹം ഉണ്ടായിരിക്കയും അതു കൊളുത്തിയെറിഞ്ഞു ചില ക്ഷുദ്രജന്തുക്കളെ ഹിംസിക്കയും ചെയ്തിട്ടുണ്ടായിരുന്നു. എനിക്കു് പടക്കം പൊട്ടിക്കുന്നതിനുള്ള താല്പർയ്യത്തെ അറിഞ്ഞു് അക്കാലത്തു മൂന്നാംമുറ രാജകുമാരനായിരുന്ന വിശാഖംതിരുനാൾ പലപ്പോഴും പലവിധത്തിലുള്ള വിചിത്രങ്ങളായ പടക്കങ്ങളെ എനിക്കു് അയച്ചുതന്നിട്ടുണ്ടായിരുന്നു. ഒടുവിൽ വളരെ പഴക്കം ചെന്നു തുരുമ്പു പിടിച്ചിതായി ഒരു പിസ്റ്റോൾ (കൈത്തോക്കു്)അന്നു് ഒന്നാംമുറ രാജകുമാരനും എന്നെ അശ്വാരോഹണാദിവിനോദങ്ങളിൽ ഉത്സാഹിപ്പിച്ചിരുന്ന ഒരു പ്രേഷ്ടസുഹൃത്തും ആയ ആയില്യംതിരുനാൾ എനിക്കു സമ്മാനിച്ചപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ആ ചെറുതായ ആയുധത്തെ തേച്ചു തുടച്ചു് സ്വച്ഛത വരുത്തി ഉപയോഗയോഗ്യമാക്കി ഭജനപ്പുരയിൽ കൊണ്ടുചെന്നു ഒരു ദിവസം ആയില്യംതിരുനാൾ തിരുമനസ്സിലെ കാണിച്ചപ്പോൾ അവിടുന്നു് വളരെ ആശ്ചർയ്യപ്പെട്ടു. എന്നാൽ ഒന്നു വെടിവച്ചുകാണിക്കാമെന്നറിയിച്ചപ്പോൾ, ഭയപ്പെട്ടിട്ടായിരിക്കാം,സമ്മതിച്ചില്ല. ആ കൈത്തോക്കുകൊണ്ടു് ഏതെങ്കിലും ഒരു പറവകയേയോ മററു പ്രാണിയേയോ വെടിവയ്ക്കണമെന്നു വെച്ചു് ഞാൻ ബഹുധാ പ്രയന്തം ചെയ്തിട്ടും ഫലിച്ചില്ല.

                   അങ്ങിനെ  ഇരിക്കുമ്പോൾ  ശ്രീപാദം  വകയായി  ചില  തോക്കുകൾ  ഒരു  പുറമുറിയിൽ  ഇരിപ്പുണ്ടായിരുന്ന  വിവരം  അറിഞ്ഞു്  ഭഗീരഥപ്രയത്നം  ചെയ്തു  അതിലൊരു  വൃത്തികെട്ടതായ  വലിയ  കോട്ടപ്പിടിത്തോക്കിനെ  ഞാൻ  കൈക്കലാക്കി. ബഹുശ്രമം  ചെയ്തു്  അതിനെ  ഉപയോഗിക്കത്തക്കതാക്കിത്തീർത്തു്  പക്ഷികളുടെ  നേർക്കു  യുദ്ധത്തിനാരംഭിച്ചു. അത്യുന്നതങ്ങളായ  വൃക്ഷങ്ങളുടെ  മുകളിലിരുന്ന  എത്രയും  ചെറിയ  പക്ഷികൾപോലും  എന്റെ  ലക്ഷ്യ  വേധത്തിനു  വിഷയമാകാതിരുന്നില്ല.
               അക്കാലത്തു്  എന്റെ  മാതുലപ്രായന്മാരായ  രണ്ടു  കിളിമാനൂർ  കോയിത്തമ്പുരാക്കന്മാർ  തിരുവനന്തപുരത്തു  താമസിക്കുന്നുണ്ടായിരുന്നു.  ഒരാൾ  യന്ത്ര വേലകളിൽ  അതിസമർത്ഥനും  മണിക്കാരൻ  എന്നു  പ്രസിദ്ധനും  ആയകോതോർമ്മൻ 

അമ്മാവനും, മറെറാരാൾ അക്കാലത്തു് മഹാ പ്രസിദ്ധനായ ചിത്രകാരനും ഇപ്പോൾ ലോകമാസകലം പ്രഖ്യാതി സമ്പാദിച്ചിരിക്കുന്ന ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാന്റെ ഗുരുവും ആയ കുഞ്ഞുണ്ണിഅമ്മാവനും ആയിരുന്നു. ഇവരുടെ രണ്ടുപേരുടെ അടുക്കലും ഞാൻ പലവിഷയങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/245&oldid=159810" എന്ന താളിൽനിന്ന് ശേഖരിച്ചത്