താൾ:Gadyamalika vol-3 1924.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മൂന്നാംഭാഗം

സവും നമ്മുടെ ഇടയിൽ പ്രായേണ ഇപ്പോൾ നടപ്പുള്ള വിദ്യാഭ്യാസത്തിൽനിന്നു വ്യത്യാസപ്പെട്ട താണു്. ഭൂമിശാസ്ത്രവും ചരിത്രവും വ്യാകരണവും ഓട്ടൻതുള്ളലും മറ്റും പഠിക്കുന്നതു് നിർമ്മാണ വിദ്യാ ഭ്യാസമാവുന്നതല്ല.ഏഷ്യാഭൂകണ്ഡത്തിന്റെ പരമോത്തരഭാഗത്തെ മുനമ്പ് ഏതെന്നോ, പാനിപ്പ ച്ചിലെ മൂന്നാംയുദ്ധ ത്തിൽ ആകെ എത്രപേർ ഹത്തരായെന്നോ കർമ്മണിപ്രയോഗത്തെ കർരി പ്രയോഗമാക്കുന്നതിനുള്ള നിബന്ധനകൾ ഏതെല്ലാമെന്നോ, 'മർക്കടനല്ലിവനയ്യോ നമ്മുടെ മക്കടെമാതുലനിങ്ങനെസംഗതി' എന്നത് ആരു് എപ്പോൾ ആരോടു് എവിടേയ്ക്കു നോക്കി പറ ഞ്ഞതു് എന്നോ അറിഞ്ഞതുകൊണ്ടു് ഒരു കടം ഉണ്ടാക്കാൻ സാധിക്കയില്ലെന്നു വായനക്കാർക്കു് അറിയാമല്ലോ. നിർമ്മാണവിദ്യാഭ്യാസവും വ്യാപാരവിദ്യാഭ്യാസവും ഒരുതരം പ്രത്യേക വിദ്യാഭ്യാസ ങ്ങളാണ്. ഇന്ത്യാരാജ്യത്തിന്റെ അഭ്യൂദയത്തിനും പ്രത്യേകിച്ചു കേരളത്തിന്റെ യോഗക്ഷേമത്തിനും വ്യവസായവിദ്യാഭ്യാസം അത്യാവശ്യമായി തീർന്നിരിക്കുന്ന ഈ കാലത്തു് കേരളീയരായ നാം ഈ ഉപന്യാസത്തിന്റെ വിഷയത്തെപറ്റി പർയ്യാലോചന ചെയ്യേണ്ടതാണു്.

                                 വ്യവസായത്തിൽ എന്നുവേണ്ട, മനുഷ്യർ ഏർപ്പെടുന്നതായ സകല പ്ര വർത്തികളിലും അതാതിന്നനുരൂപമായ ഒരു പ്രത്യേകപരിശീലനം ഉണ്ടെങ്കിൽ മാത്രമേ ആ വക പ്രവർത്തികൾ വെ‌ടിപ്പായി നടത്താൻ സാധിക്കയുള്ളൂ എന്നതു പ്രസിദ്ധമാണ്. ഇപ്പോഴത്തെ കാ ലാവസ്ഥൊണ്ടും വ്യവസായവിഷയങ്ങളിൽ പ്രത്യേകപരിശീലനം അത്യാവിശ്യമായിട്ടാണു കാണുന്നതു്. 

ആയതുകൊണ്ടു് സകല വ്യവസായങ്ങളിലും സുശിക്ഷിതപടുത്തത്വവും ശാസ്ത്രീ യജ്ഞാനവും കൂടാതെ വൃത്തിയില്ലെന്നു മാത്രമല്ല, ആ വക പാടവവും ജ്ഞാനവും വർദ്ധിക്കുന്തോറും വ്യവസായങ്ങൾ പൂർണ്ണഫലപ്രദങ്ങളായിത്തീരുകയും ചെയ്യും. വ്യവസായങ്ങളുടെ പ്രാധാനത്വം ഇതാണ്. ഈ തത്വം യൂറോപ്പിലും അമേരിക്കയിലും നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിന്നു് ആ രാജ്യങ്ങളിൽ വ്യവസായവിദ്യാഭ്യാസത്തിന്നുവേണ്ട സകല ഏർപ്പാടുകളും ആനാട്ടുകാർതന്നെ ചെയ്തിട്ടുണ്ടെന്നും അവയെ അതാതു ഗവർമ്മെണ്ടു് സഹായിക്കുന്നുണ്ടെന്നും ഉള്ളസംഗതികൾ ലക്ഷ്യമാകുന്നു. സ്വീഡനിലെ 'സ്ലോജൽ' എന്നു പറയുന്ന പ്രകസിദ്ദകരകൌശലവിദ്യാലയത്തിൽനിന്നും, അപ്രകാരം തന്നെ ബെൽജിയമിലെ 'അപ്പൻറ്റി സേജ് എന്ന വിദ്യാശാലയിൽ നിന്നും, ഫ്രാൻസിലേയും ജർമ്മനിലെയും കലാശാലകളിൽ നിന്നും അവകളിലേയ്ക്കു വ്യവസായവിദ്യാർത്ഥികളെ ഓക്സ്ഫോർഡ് ദക്ഷിണ കെൻസിങ്ടൺ ഈ നഗര ത്തിലെ കരകൌശലപ്പള്ളിക്കൂടത്തിൽനിന്നും പ്രതിവത്സരം എത്ര വിദ്യാർത്ഥികളെയാണ് ഓരോ കലാവിദ്യകളിൽ പരിശീലിപ്പിച്ചയയ്ക്കുന്നതു്! ഈ വിദ്യാർത്ഥികൾ പലതരക്കാരാണ്. ഈ നാട്ടിലെ പ്പോലെ ഏതെങ്കിലും ഒരു പണി ഒരു ജാതിക്കാരനേ പഠിക്കാവൂ എന്നോ കലാവിദയകൾ അഭ്യസി ക്കുന്നതു നിന്ദ്യമാണെന്നോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/241&oldid=159806" എന്ന താളിൽനിന്ന് ശേഖരിച്ചത്