താൾ:Gadyamalika vol-3 1924.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം- വ്യവസായവിദ്യാഭ്യാസം

ളിൽ, എതെങ്കിലും ഒരുവനു യദൃച്ഛയാ ഒരു പുതിയ അറിവ് സാധിപ്പാനിടയായി ആ വഴിയി ൽ കൂടെ പ്രവേശിച്ചു പിന്നെയും പലതരം പരിശോധനകൾ ചെയ്തുവരുന്ന വേറെ ഒരുവന്നു അവസാനം ഒരു പ്രത്യൌഷധം കണ്ടു പിടിപ്പാൻ സാധിച്ചു എന്നു വരുവാനും പാടുള്ളതാകാന്നു. അങ്ങിനെയുള്ള ഒരു പ്രത്യൌഷധം കണ്ടു പിടിപ്പാൻ തക്ക ഭാഗ്യം സിദ്ധിച്ച ഒരു വൻ മലമ്പനിയു ടെ നിവാരണം കണ്ടുപിടിച്ച പണ്ഡിതനേക്കാളും, വസൂരിയുടെ നിവാരണം കണ്ടുപിടിച്ച പണ്ഡിത നേക്കാളും മഹത്തായ ഒരു ഉപകാരം ലോകം ഒട്ടുക്കും ചെയ്തു എന്നു വരാതിരിപ്പാൻ പാടില്ല .എന്തു കൊണ്ടെന്നാൽ ആ മഹാത്മാവിന്റെ ഒരു ഉദ്യമംകൊണ്ടു. ഈ ഇന്ത്യാരാജ്യത്തിൽത്തന്നെ ഏറെ ക്കുറയാതെ പ്രതിവർഷം അമ്പതിനായിരം ജനങ്ങളുടെ ജീവൻ രക്ഷിക്കപ്പെട്ടുപോകുന്നതാകുന്നു.

ഭാഷാപോഷിണി കെ.സുകുമാരൻ.ബി.എം

                                                  വ്യവസായവിദ്യാഭ്യാസം
                                              ---------------------------------------

വ്യവസായം ഉല്പാദകമെന്നും പ്രസാരകമെന്നും രണ്ടുവിധമാകുന്നു. ഉല്പാദകമെന്നാൽ ഇഷ്ട സാധ നങ്ങളെ ഉണ്ടാക്കുക. പ്രസാരകമെന്നാൽ ആ സാധനങ്ങളെ ആവശ്യക്കാർക്കു കഴിയുന്മന്നതു എളുപ്പത്തിൽ സമ്പാദിക്കാത്തക്ക നിലയിൽ വ്യാപാരം ചെയ്യുക. ഉദാഹരണത്തിനുവേണ്ടി ഘട നിർമ്മാമവ്യവസായത്തെ എടുക്കാം. വ്യവസായത്തിന്റെ സാമാന്യഗുണങ്ങളെ ഉല്പാദകത്വവും പ്രസാരകത്വവും ഘടനിർമ്മാണത്തിലുണ്ടു്. മണ്ണിന്മേൽ കുശവൻ എടുക്കുന്ന വേളയുടെ ഫലമാ യി ഇഷ്ടസാധനങ്ങളായ കുടങ്ങൾ ഉണ്ടാകുന്നു . ആ കുടങ്ങളുടെ ക്രയവിക്രയങ്ങളെക്കൊണ്ടു് അ വയ്ക്കു പ്രചാരവും ഉണ്ടാകുന്നു. ആയതു കണ്ടു് വ്യവസായക വിദ്യാഭ്യാസം എന്നുവെച്ചാൽ നിർമ്മാ ണത്തിന്നു വ്യാപാരത്തിന്നു ഉപയുക്തമായ വിദ്യാഭ്യാസം ധരിക്കേണ്ടതു്.

നിർമ്മാണവ്യാപാരങ്ങൾക്കു ഉപയുക്തമായ വിദ്യാഭ്യാസം എന്നു വെച്ചാൽ എന്തു്? മേല്പറഞ്ഞ കുശവന്റെ ഉദാഹരണത്തെ തന്നെയെടുക്കാം. വയലുകളിൽ ആരും വകവയ്ക്കാതെ കിടക്കുന്ന മണ്ണി നെ കുടമാക്കിത്തീർക്കുന്നതുനു് അതിന്മേൽ എന്തെല്ലാം പണികൾ ചെയ്യുണമോ ആ പണികളെ ശീലിക്കുകയായിരുന്നു നിർമ്മാണ വിദ്യാഭ്യാസം . അപ്രകാരം തന്നെ ഉണ്ടാകുന്ന കുടങ്ങളെ പ്രയ ത്ന കൂലി മുതലായവയേയും കാലദേശാവസ്ഥാദികൾക്കനുസരിച്ചതായ ലാഭത്തേയും മറ്റു കണക്കാ ക്കി , ആവശ്യക്കാരെ അറിഞ്ഞു വിൽക്കുവാൻ ശീലിക്കുകയാകുന്നു വ്യാപാരവിദ്യാഭ്യാസം. ഈ രണ്ടുതരം വിദ്യാഭ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/240&oldid=159805" എന്ന താളിൽനിന്ന് ശേഖരിച്ചത്