താൾ:Gadyamalika vol-3 1924.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക- മൂന്നാംഭാഗം

  മേൽപ്രകാരമുള്ള    ചിഹ്നങ്ങൾ  കാണുമ്പോൾ    സർപ്പവിഷം   രക്തത്തിൽചേർന്നു  പോയിട്ടുണ്ടെന്നു  മനസ്സിലാക്കവുന്നതാകുന്നു.  ജ്യോൽസികയിലും  സർപ്പവിഷത്തിന്റെ  ലക്ഷണങ്ങൾ  ഏകദേശം  ഇതുപോലെ  തന്നെയാണു  വിവരിച്ചിട്ടുള്ളതെന്നു്  അതിന്റെ  തർജ്ജിമയിൽ  കാണുന്ന  നെഞ്ഞുനൊന്തുകനിഞ്ഞിടും   എന്ന  പദം  കൊണ്ട്  തെളിയുന്നതാകുന്നു.  
    				ഒരു  ദിവസം  അണ്ടലൂരിൽനിന്നു  ഒരു  ജീവനുള്ള  ഒരു  ചെറിയ  സർപ്പത്തെ  എന്റെ  സ്നേഹിതൻ കുപ്പിയിലാക്കി  എനിക്കു്  അയച്ചു  തന്നു.  കുപ്പി  വലുതായിരുന്നതുകൊണ്ടു്   എന്റെ  വശം  തൽക്കാലമുണ്ടായിരുന്നMythilatred  spirit  (റാക്കുപോലെയിരിക്കുന്ന  ഒരുവക   ദ്രാവകം)  കുപ്പിയുടെ  കലോഹരി   മാത്രമേ  നിറഞ്ഞുള്ളൂ.  ഈ  വക  ദ്രാവകം  കുപ്പിയിൽ  പകർന്നപ്പോൾ  സർപ്പം  തല   ഉയർത്തിപിടിച്ചു്  അപകടം  ഒഴിയുന്നതുകണ്ടു.  വല്ലവിധത്തിലും   ഇതിനെ കൊല്ലണമെന്നു   വിചാരിച്ചു്   ഞാൻ  കുപ്പി  പലേപ്രകാരത്തിലും  തിരിച്ചും  അതിന്റെ  തല   ദ്രാവകത്തിൽ  മുങ്ങുവാൻ  തക്കവണ്ണം  പിടിച്ചു.  അവസാനം  യാതൊരു  മാർഗ്ഗവും  ഇല്ലാതെ  അപായം  പിടിപെട്ടു  എന്നു  മനസ്സിലായ  സർപ്പം   ക്രൂദ്ധിച്ചു  ഫണം  വിരിച്ചു  കുപ്പിയിലും   ദ്രാവകത്തിലും  ഒന്നുരണ്ടു  പ്രാവശ്യം  കൊത്തി.  തൽക്ഷണം  അതുവരെയ്ക്കും  സ്ഫടികം പോലെ  ഉണ്ടായിരുന്ന  ദ്രാവകം  കറുത്ത  മഷിപോലെ  കറുത്തുപോയി.  അതുകൊണ്ടു്  മേൽപറഞ്ഞ  ദ്രാവകത്തിൽ  സർപ്പവിഷം  ഏറ്റുപോയാൽ  ആ  ദ്രാവകം  കറുത്തുപോകുംഎന്നു്  ഒരു  പരമാർത്ഥം  എനിക്കു  പ്രത്യക്ഷമായി.  എന്നാൽ  ആ  കറുത്ത  ദ്രാവകത്തിൽ  വിഷത്തിന്റെ  വീര്യം  കിടപ്പുണ്ടാകുമോ  എന്നു  പരിശോധിക്കുവാൻ  വല്ല  ജന്തുവിന്റെയും  രക്തത്തിൽ  ഈ  ദ്രാവകം  ഒരുതുള്ളി  കടത്തിനോക്കേണ്ടതായിരുന്നു.  അങ്ങിനെ  ചെയ്യാൻ  എനിക്കു  സാധിക്കുന്നതിനുമുമ്പെ തന്നെ  ആ  ദ്രാവകം  പൊയ്പോയതുകൊണ്ട്  വളരെ  ഇച്ഛഭംദത്തിനിടയായിട്ടുണ്ട്.  എതായാലും  ഇനി  ഒരവസരം   അതെപ്രകാരത്തിൽ  സിദ്ധിച്ചു  എന്നു വരുകിൽ  ആ  പരീക്ഷ  കഴിക്കുവാൻ  യാതൊരു  ഉപേക്ഷയും  വരുത്തുകയില്ലെന്നും    പറകയല്ലാതെ  ഇപ്പോൾ   വേറെ  നിവൃത്തികളൊന്നും   ഇല്ല.

ലോകത്തിൽ ഏതു ഗുണങ്ങളുള്ള സാധനങ്ങൾക്കും , അതിന്റെ വിരോധഗുണങ്ങൾ ഉള്ള സാധനങ്ങൾ കിടപ്പുണ്ടാകുമെന്ന വിശ്വാസം എനിക്കു കലശലായിട്ടുണ്ടു്. ഈ ന്യായപ്രകാരം സർപ്പവിഷത്തിന്നും വല്ലതും ഒരു പ്രത്യൌഷധം ഉണ്ടായിരിക്കേണ്ടതാകുന്നു. ലോകത്തിലുള്ള വലിയ കാര്യങ്ങൾ ഒന്നാമതായി കണ്ടുപിടിക്കപ്പെട്ടതു് പരിശോധനകൾകൊണ്ടും യദൃച്ഛാ സംഭവങ്ങളെ സംബന്ധിച്ചു പരിശോധനകൾകൊണ്ടും മാത്രമാകുന്നു. അതുകൊണ്ടു് കഴിയുമെങ്കിൽ , സർപ്പവിഷത്തിന്റെ നീർമ്മൂലനാശം ചെയവാൻ തക്കവണ്ണം വല്ല മരുന്നു നമുക്കു അറിയാറായിവരേണമെങ്കിൽ, ആ വിഷംകൊണ്ടു വളരെ സൂഷ്മതയോടെ പലേ പരീക്ഷകളും നാം നടത്തി വരേണ്ട താകുന്നു.ഇങ്ങനെ ഓരോരുത്തർ ഓരോ മൂലയിൽ നിന്നും നടത്തിവരുന്ന പരീക്ഷാക്രമങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/239&oldid=159804" എന്ന താളിൽനിന്ന് ശേഖരിച്ചത്