താൾ:Gadyamalika vol-3 1924.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പ്രകരണം- സർപ്പം

ശ്ചേഷ്ടങ്ങളായിത്തീരുകയും ചെയ്യുന്നു. തന്നിമിത്തം ചോരയോട്ടം നിന്നുപോകുകയും ശരീരത്തിന്നു് അപായം വന്നുപോകുകയും ചെയ്യുന്നു. ഇങ്ങിനെ വിഷത്തിന്റെ ബാധ ശരീമൊട്ടുക്കും വ്യാപിച്ചുകഴിഞ്ഞാൽതന്നെ കടിച്ച മുറിവിൽ കിടപ്പുള്ള വിഷത്തിന്റെ വീർയ്യത്തിനു് അണുപോലും കുറവു സിദ്ധിക്കുന്നില്ല. ആ ഭാഗം നമ്മുടെ ചോരയോടു ചേർന്നാൽ സർപ്പം കടിച്ച ഫലംതന്നെ നമുക്കും സിദ്ധിക്കാതിരിക്കില്ല. ഈ പരമാർത്ഥം മനസ്സിലാക്കാത്ത ചിലരെ നാട്ടുവൈദ്യന്മാർ വേറെ പ്രകാരത്തിൽ മിരട്ടുന്നതും ഞാൻ കേട്ടിട്ടുണ്ടു്. സർപ്പം കടിച്ചു ബോധംകെട്ടു് ​ഏകദേശം മരിക്കാ റായ ഒരുവനെ മയ്യഴിയിലുള്ള ഒരു ബാലവൈദ്യന്റെ അടുക്കെ എടുത്തുകൊണ്ടുപോയി. ഈ ബാലവൈദ്യൻ മന്ത്രവാദവും മറ്റും ശീലമുള്ളവനാണന്നു നടിച്ചുവരുന്ന ഒരു ദുരഭിമാനിയായിരുന്നതു കൊണ്ടു്, പലേ വിധമായ മന്ത്രങ്ങളും ജപിച്ചു് കാണികളുടെ കണ്ണിൽ പൊടിയിടുവാൻ തുടങ്ങി. ഇതൊന്നും പോരാഞ്ഞിട്ടു് ഒരു സാധുക്കോഴിയെ പിടിച്ചു് അതിന്റെ നെഞ്ഞു് അല്പം കീറി, കടിവായിൽ പിടിച്ചുവെച്ചു. മുൻപറഞ്ഞ പ്രകാരം കടിവായിൽ കിടന്ന വിഷം ഏറ്റു കോഴി ചത്തു. ഇങ്ങനെ രണ്ടു മൂന്നു കോഴികളേയും ആ നിഷ്ഠുരൻ കൊന്നു. അപ്പോൾ അവിടെ കൂടിയ ഗന്ധമില്ലാത്ത ചില നാട്ടുകാർ 'വൈശ്യേറു് രണ്ടു മൂന്നു കോഴികളുടെ ശരീരത്തിൽ വിഷം ഇറക്കീട്ടു കൂടി ആ സാധു ജീവിച്ചില്ലല്ലോ. ഇതവന്റെ കർമ്മോദോഷം തന്നെയാണു്' എന്നൊക്കെ പറഞ്ഞു് അവിടുന്നു പിരിയുന്നതും ഞാൻ കണ്ടിട്ടുണ്ടു് . വിഷം ഏറ്റിട്ടു് ഏതായാലും ആ സാധുവോ മരിച്ചു. അതു പോരാഞ്ഞിട്ടു് വൈദ്യരു വെറുതെ നിർദ്ദോഷികളായ രണ്ടു മൂന്നു കോഴികളെയും, ഒരാൾക്കും ഉപകാരത്തിനെത്താത്തവിധം കൊന്നു എന്നല്ലാത്ത അദ്ദേഹം യാതൊന്നും പ്രവർത്തിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെമാതിരിതന്നെയാണു് മിക്ക നാട്ടുവൈദ്യന്മാരുടേയും ഉദ്യമങ്ങളും എന്നു പറയുമ്പോൾ എന്നോടു വളരെ ജനങ്ങൾ മൂഷിയുവാനിടയുണ്ടാകും. എന്തുചെയ്യും! പരമാർത്ഥം എപ്പോഴെങ്കിലും ഒരിക്കൽ പുറത്തു വരാതിരിക്കുമോ?

സർപ്പവിഷം ശരീരത്തിൽ ഏറ്റുപോയാൽ ഒരു മനുഷ്യന്നു് എന്തൊക്കെ ചിഹ്നങ്ങൾ ഉണ്ടായിരിക്കുമെന്നുകൂടെ ശരിയായി അറിവാൻ നമുക്കു സാധിച്ചിട്ടുണ്ടു്. പണ്ടു ഡോക്ടർ ബക്ലണ്ടു് എന്ന ഇംഗ്ലീഷ് പണ്ഡിതൻ ഒരു സർപ്പത്തെക്കൊണ്ടു് എലിയെ കടിപ്പിക്കുകയും എലി തൽക്ഷണം ചത്തുപോകയുംചെയ്തു. ചത്തുപോയ എലിയെ എടുത്ത്,കടിച്ച മുറി ഇദ്ദേഹം അല്പം നഖം കൊണ്ടു് മാന്തിനോക്കിയപ്പോൾ, നഖം മുറിക്കുമ്പോൾ അല്പം തോലുകൂടെ മുറിഞ്ഞുപോയ തന്റെ നഖത്തിന്റെ ഉള്ളിലുണ്ടായിരുന്ന മാംസത്തിൽക്കൂടെ ലേശമായി ആ വിഷം രക്തത്തിൽ പ്രവേശിച്ചുപോയി. ഇതൊന്നും അറിയാതെ കണ്ടു് സായ്പു തന്റെ പരിശോധനയിൽ ലയിച്ചിരിക്കുമ്പോൾ തന്റെ തലയുടെ താഴെ ഭാഗത്തു് പെട്ടെന്നു് ഒരു അടി കിട്ടിയതുപോലെ തോന്നി ക്രമേണ ബോധംകെട്ടു പോകയും ചെയ്തു. ഭാഗ്യവശാൽ തനിക്കേറ്റ വിഷം വളരെ അല്പംമാത്രമായിരിക്കകൊണ്ട് അദ്ദേഹം ജീവിച്ചു. അതുകൊണ്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/238&oldid=159803" എന്ന താളിൽനിന്ന് ശേഖരിച്ചത്