താൾ:Gadyamalika vol-3 1924.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക -------മൂന്നാംഭാഗം

ത്തെ മന്ത്രവാദംകൊണ്ടു വിഷം തീണ്ടിയതിന്റെ സമീപം വരുത്തി , അവിടെത്തന്നെ പിന്നെയും കടിപ്പിക്കുമെന്നും , അങ്ങനെ കടിച്ചാൽ സർവവിഷവും സർപ്പത്തിന്റെ ശരീരത്തിൽ പ്രവേശിച്ചു സർപ്പം മരിച്ചുപോകുമെന്നും , വിഷം തീണ്ടിയവൻ ജീവിക്കുമെന്നും ചില കഥകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും അവയിൽ സത്യമുണേടാവാനിടയില്ലെന്നാണു് എന്റെവിശ്വാസം . വിഷമേറ്റത്തിൽ ചൊറുക്ക പകർന്നാൽ വിഷവീർയ്യം കുറഞ്ഞുവന്നു് ,ഒരു സമയം രോഗി ജീവിക്കാൻ മതി എന്നു വേറെ ചിലർ പരിശോധിച്ചു കണ്ടെത്തിയിരിക്കുന്നു . പക്ഷെ ഈ പരിശോധനകൾ സാക്ഷാൽ വിഷം തട്ടിയതിന്റെ മേൽതന്നെയോ നടത്തിയിരിക്കുന്നതു് എന്നു സംശയിക്കേണ്ടിവന്നിരിക്കുന്നു . ആകപ്പാടെ വിചാരിച്ചുനോക്കിയാൽ സർപ്പങ്ങളുടെ വിഷത്തിനു ഒരു പ്രത്യൌഷധം ഇതുവരേയ്ക്കും കണ്ടറിഞ്ഞിട്ടില്ലെന്നു ഖണ്ഡിച്ചുതന്നെ പറയാവുന്നതാകുന്നു.

                              മദിരാശിയിൽ  ഡോക്ടർ  എലിയട്ടു്  സായ് പു്  സർപ്പവിഷംകൊണ്ടു  പലേ  പരീക്ഷകളും   നടത്തിവന്നിരുന്നു .  അദ്ദേഹം  സർപ്പവിഷത്തെ  നന്നച്ചെറിയ  കണ്ണാടിക്കുഴലുകളിൽ ആക്കി  ഓരോ  ഡിഗ്രിയായി  അളവെടുത്തു  കുരങ്ങുകളുടെ  ദേഹത്തിൽ  കത്തിവെച്ചു  നോക്കിയിരുന്നു .
                                  സർപ്പവിഷം  വളരെ  കുറച്ചു  മാത്രമേ  ദേഹത്തിൽ  ഏറ്റിട്ടുള്ള  എങ്കിൽ  ഒരു  മനുഷ്യൻ ബോധംകെട്ടു  വീണുപോകുമെങ്കിൽ  ക്രമേണ  ആ  വിഷശക്തിയിൽ  നിന്നു  വിട്ടുപോകാൻ  തക്കവണ്ണം  ചൈതന്യമുള്ളവനായിത്തീരുമെന്നു്  എലിയട്ടു്  സായിപ്പിന്റെ  പരിശോധനരകളിൽനിന്നു  പ്രത്യക്ഷമാകുന്നു . അതുകൊണ്ടു്  സർപ്പം  കടിച്ചിട്ടുള്ള  ചില  ജനങ്ങളെ  നാട്ടുവൈദ്യന്മാർ  ജീവിപ്പിക്കുന്നതു് , കടിച്ച  മുറിവിൽ  വിഷം കേവലം  ഏൽക്കാ ഞ്ഞിട്ടോ  അല്ല ദേഹത്തിനു  അപായകരമാകുംവണ്ണം  അധികരിച്ചു  ഏൽക്കാത്തതു കൊണ്ടോ  ആയിരഹിക്കരാം എന്നു നിസ്സംശയം  പറയാം . സർപ്പം  ഇത്ര   ഡിഗ്രി ശരീരത്തിൽ  ഏരറ്റുപോയാൽ  ശരീരം  നശിക്കാതിരിക്കയില്ല എന്നതിന്റെ  കണക്കും  മേല്പറഞ്ഞ  സായ്പു്   ശരിയായി  കണ്ടു  പടിച്ചിട്ടുണ്ടു് . നന്നായ്  ഒരു  സർപ്പത്തിന്റെ  കടിപറ്റിയാൽ  ആ  കടിയിൽ  സാധാരണ  ഒരു  മനുഷ്യനെ  കൊല്ലുവാൻ  മതിയായ  വിഷത്തേക്കാൾ  പത്തിര‌ട്ടി  അധികം  വിഷം  മുറിവിൽ  വീഴാനിടയുണ്ടെന്നും  ഈ  സായ്പു്  കണക്കെടുത്തിട്ടുണ്ടു് .കാർയ്യത്തിന്റെ  വാസ്തവം  ഇങ്ങിനെ  ഇരിക്കുമ്പോൾ  സർപ്പവിഷത്തെ  ക്ഷയിപ്പിക്കത്തക്ക  വല്ല  ഔഷധവും  വല്ലവർക്കും  അറിവുണ്ടായിരിക്കാൻ  പാടുണ്ടോ  എന്നു  നമുക്കു്  വളരെ സംശയിക്കേണ്ടിയിരിക്കുന്നു.

രക്തത്തിൽ എത്തിക്കഴിഞ്ഞാൽ വിഷം യാതൊരു ഭേദഗദിയും പ്രാപിക്കുന്നില്ലെങ്കിലും രക്തത്തിനു വലുതായ മാറ്റങ്ങൾ നേരിട്ടുപോകുന്നു. രക്തത്തിനു ചുകപ്പുവർണ്ണം കൊടുക്കുന്ന ജീവവായുവാഹികളായിരിക്കുന്ന അണുക്കളിൽ ഉള്ള ജീവവായു നശിച്ചുപോകയും അണുക്കൾ കറുപ്പുവർണ്ണങ്ങളായി നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/237&oldid=159802" എന്ന താളിൽനിന്ന് ശേഖരിച്ചത്