താൾ:Gadyamalika vol-3 1924.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം - സർപ്പം തിരിഞ്ഞുകൊത്തുവാൻ നോക്കുമ്പോൾ ആ മാംസപേശികൾ വേറെ ഭാഗത്തു വലിയുകയും ഇതുവരെ അടഞ്ഞിരുന്ന ദ്വാരം തുറക്കുകയും വിഷസഞ്ചിയിൽ നിന്നു് ചെറിയ ഒരുതുള്ളി വിഷം പല്ലിന്റെ ഉള്ളിലേയ്ക്കു ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് സർപ്പം കടിക്കുന്ന മാത്രയിത്തന്നെ മുറിവിൽ വിഷം വന്നു വീഴുന്നതു്.

       ചില സർപ്പങ്ങളുടെ പല്ലുകൾ ഓടക്കുഴൽപോലെ ഇങ്ഹനെ ഓട്ടയുള്ളതല്ല. ഇവറ്റയുടെ പല്ലുകളുടെ ഒരു ഭാഗത്തിൽ ഒരു ചെറിയ ചാലാണ് കണ്ടുവരുന്നത്. എല്ലാ ഭാഗവും പല്ലുകൊണ്ടു മൂടപ്പെട്ടതല്ലെങ്കിലും ഈ ചാലിൽകൂടെ നിഷ്പ്രയാസം വിഷത്തിന്നു പല്ലിന്റെ അഗ്രത്തിൽ എത്താനും മുറിവിലിൽ പ്രവേശിക്കാവാനും സാധിക്കുന്നതാകുന്നു.ഈ തരം സർപ്പങ്ങൾ കടിച്ച മൂറി എത്ര തോൽ പുരമേയുള്ളതായാലും ശരി, അതിൽ വിഷമില്ലാതിരിക്കാൻ നിവൃത്തിയില്ല. പക്ഷെ നാം ആദ്യം വിവരിച്ച പല്ലുള്ള സർപ്പങ്ങളുടെ വിഷപ്പല്ലിന്റെ മൂന്നിൽ ഒരംശത്തോളം നീളമുള്ള അഗ്രഭാഗം വെറും സൂചിപോലെ കൂർത്തതും അതിന്മേതെ മാത്രം വിഷവാഹിയായ ദ്വാരം നില്ക്കുന്നതും ആയിരിക്കകൊണ്ടു് അതിന്റെ പല്ലകൊണ്ടു ഏല്ലാനിടയുള്ള ആഴമില്ലാത്ത മുറിവുളിൽ  വിഷം കേവലം ഉണ്ടാകുന്നതല്ല.
               ലോകത്തിൽ ഉള്ള അനേകജീവികളുടേയും നാശഹേതുവായിത്തീർന്നിട്ടുള്ളതും മേലാൽ തീരാവുന്നതുമായ വിഷം എങ്ങെയുള്ള പദാർത്ഥമാണന്നു അല്പം അറിയേണ്ടതാകുന്നു. സാധാരണ ഒരു വിശ്വാസം ഉള്ളതുപോലെ വിഷം നീലനിറമല്ല. അതു നമ്മുടെ തുപ്പൽപോലെയൊമണ്ണെണ്ണപോലെയൊ ഇരിക്കും. പക്ഷെ വിഷം ഏറ്റു മരിക്കുന്ന ജന്തുക്കളുടെ ദേഹത്തിൽ ഒരു വക കറപ്പുച്ഛായ ഉണ്ടായിരിക്കാൻ പാടുള്ളതാകുന്നു. ഒരു സമയം ഈ മാറ്റം കണ്ടിട്ടായിരിക്കാം ജനങ്ങൾ വിഷം നീലനിറമാണന്നു വിശ്വസിച്ചു പോരുന്നത്. 
                വിഷവീർയ്യത്തെ പ്രതിഹരിക്കുന്ന യാതൊരു മുരുന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതു വാസ്തവമാകുന്നു. കടിച്ചുട്ടു് അനേകനേരം കഴിയാതെയിരിക്കുമനസ്ഥയിൽ പൊള്ളിക്കുന്ന മരുന്നുകൊണ്ടോ യൂഡീദ്യൂസ് എന്നു പറയുന്ന മരുന്നുകൊണ്ടോ അല്പം സുഖം 

കാണ്മാൻ മതിയെങ്കിലും താമസം മേരിട്ടുപോയാൽ ഒരു മരുന്നുംതന്നെ ഫലിക്കുന്നതല്ലെന്നു സർവ്വരും മനസ്സിലാക്കേണ്ടതാകുന്നു. കുറവന്മാർ ഒരു വക വെള്ളക്കല്ലുകൊണ്ടു കടിച്ചമുറിവിൽ നിന്നു വിഷം വലിച്ചെടുത്തു കളയാറുണ്ടെന്നു നടിക്കുന്നതു് അവരുടെ പിരടിക്കടി കൊടുപ്പാൻ ആളുകളില്ലാഞ്ഞിട്ടാകുന്നു. വിഷം ഇറങ്ങുന്ന ചില പച്ചമരുന്നുകളുണ്ടെന്നു ചില വൈരാഗികൾ ഘോഷിക്കുന്നതു് മൂഢജനങ്ങളുടെ ഇടയിൽ താന്താങ്ങൾക്കു അഭിമാനവും ശ്രേയസ്സും ഉണ്ടാക്കാനുള്ള ഒരു വിദ്യയാണെന്നു കരുതി മാത്രമാകുന്നു. വിഷം മന്ത്രവാദം കൊണ്ടിറക്കാൻ സ്ധിക്കുമെന്നു വിചാരിക്കുന്നതും വിശ്വസനീയമായി ഭവിക്കുന്നതല്ല. കടിച്ച സർപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/236&oldid=159801" എന്ന താളിൽനിന്ന് ശേഖരിച്ചത്