താൾ:Gadyamalika vol-3 1924.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക----മൂന്നാംഭാഗം


വനെ ഉണർത്തുവാൻ ആയിരം പാത്രം വെള്ളം പകർന്നെന്നും അഗസ്ത്യമഹർഷി കടലിലെ വെള്ളം ആകപ്പാടെ കുടിച്ചുവറ്റിച്ചു എന്നും വിവരിക്കുന്ന പുരാണങ്ങൾ ഇതിലും അസംഭാവ്യങ്ങളല്ലെന്നും ആർക്കാണു് തോന്നിപ്പോകാത്തതു് ?

                                                                                                                                                                          സർപ്പത്തിനും  അമാനുഷമായ  ഒരു   ശക്തി  ഉണ്ടെന്നവിശ്വാസം   മലയാളികളുടെ  ഇടയിൽ  പണ്ടുപണ്ടേ   നടപ്പുണ്ടു്.   അപായകരമായ  ജന്തുക്കൾക്കും  ഒരു  വിധം   ദിവ്യത്വം  ആരോപിച്ചു്   അവയെ  ആരാധനയ്ക്കു   വിഷയങ്ങളാക്കിത്തീർത്തിരിക്കുന്ന സംപ്രദായം  പ്രാചീനമനുഷ്യർക്കു  സഫജമായ  ഒരു  വാസനയാണു്.   ഇതുകൊണ്ടായിരിക്കും  സർപ്പത്തെ  കെന്നാൽ,  ആ  ജന്തു  മരിപ്പാൻ  പോകുന്ന  സമയത്തു  പൊഴിക്കുന്ന  ശാപം കൊണ്ടു്,  അതിനെ  കൊന്നവൻ   എന്നും  മാറാത്തഒരുവക  കുഷ്ഠരോഗം  പിടിപെട്ടു്  അത്യന്തം  കഷ്  ടങ്ങൾ  അനുഭവിച്ചു  മരിക്കും  എന്നു്  ഇന്നും മലയാളികൾ  സധൈര്യം  പറഞ്ഞു നടക്കുന്നതു്.  ഈ  വിശ്വാസം  നിലനിന്നുപോയ  അവസ്തയിൽ  മലയാളക്കാർ  സർപ്പങ്ങളെ  കൊല്ലാതിരിക്കുന്നതിൽ   അത്ര   ആശ്ചർയ്യമുണ്ടോ?

സർപ്പം ഭയങ്കരനായിരിക്കുന്നതു് അതിനു ജീവികളെ അപായപ്പെടുത്തുവാൻ സാധിക്കുന്ന വിഷം ഉണ്ടായിരിക്കകൊണ്ടാകുന്നു. സർപ്പത്തിന്റെ വിഷം അതിന്റെ രണ്ടുകവിളുകളിലും ഉള്ള ഓരോ ചെറുസഞ്ചികളിലാണു് നിറച്ചുവെച്ചിരിക്കുന്നതു്. ഈ സഞ്ചി ഏകദേശം ഒരിഞ്ചു നീളമുണ്ടാകുമെങ്കിലും അതിന്റെ ഏറ്റവും തടിച്ച ഭാഗത്തിൽ ചുറ്റളവു അരയിഞ്ചു മാത്രമേയുണ്ടാകയുള്ളു. വിഷസഞ്ചിയുടെ ഒരറ്റം വിഷപ്പല്ലിന്റെ മേലെ അറ്റത്തോടു യോജിച്ചിട്ടാണ് ഇരിക്കുന്നത്. വിഷപ്പല്ലുകൾ മേലെ അണ്ണിയുടെ ഇടത്തും വലത്തു മായിട്ടാണു നിൽക്കുന്നു്. ഓരോപല്ലു പുറത്തോട്ടും പിന്നോട്ടും ആയി വളഞ്ഞുനിൽക്കുന്നതുകൊണ്ടു സർപ്പം വായ് പൂട്ടിയാൽ ആ പല്ലുകളുടെ അഗ്രങ്ങൾ ഉള്ളിൽ തട്ടാതെ പുറത്തുനിൽക്കുന്നു. വിഷപ്പല്ലുകൾ നെന്മണിയുടെ മീതെയുള്ള കൂർത്ത മുനയുടെ വലിപ്പം മാത്രമേയുണ്ടാവു. ഇത്ര ചെറുതാണെങ്കിലും വിഷപ്പല്ലുകൾ ഓടപോലെ ഉള്ളു തുളഞ്ഞു ഒരു കുഴലിന്റെ സംപ്രദായമുള്ളതാകുന്നു. ഈ കുഴലിന്റെ താഴെയറ്റം തുറക്കുന്നതു് വിഷപ്പല്ലിന്റെ അഗ്രത്തിലല്ല വിഷപ്പല്ലിന്റെഅഗ്രത്തിൽ നിന്നല്പം മീതേയാണു്. വിഷപ്പല്ലിന്റെ അഗ്രം സൂചി പോലെ വളരെ കൂർത്തുമൂർത്തുള്ളതാകുന്നു. അതുകെണ്ടു് കടിക്കുമ്പോൾ വിഷപ്പല്ലു ക്ഷണം ദേഹത്തിൽ തറയ്ക്കുകയും ശരിയാകും വണ്ണം ദേഹത്തിൽ ആണ്ടുപോയാൽ വിഷം ഏൽക്കുകയും ചെയ്യുന്നു.സർപ്പങ്ങൾക്കു വിഷം ഏല്പിക്കുവാൻ തക്കവണ്ണം കടിക്കണമെങ്കിൽ ഓരോ ഭാഗത്തും ചരിയേണ്ടി വരുന്നതു് , വിഷപ്പല്ലിന്റെ സ്ഥിതിമേലേ വിവരിച്ച പോലെ ഓരോഭാഗത്തിൽ പുറമേയും പിന്നോട്ടുമായിട്ടുള്ള നിൽപ്പു കെണ്ടാകുന്നു. വിഷസഞ്ചിയുടെ അകവും വിഷപ്പല്ലിന്റെ മീതേഭാഗവും യോജിപ്പുണ്ടെങ്കിലും ആഭാഗം സാധാരണ അവസരങ്ങളിൽഅവിടെയുള്ള മാംസപേശികളുടെ നിർമ്മാണസവിശേഷതകൊണ്ടു സദാ അടച്ചുകിടക്കുന്നതാണു്. പക്ഷേ സർപ്പം ഒരു ഭാർഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/235&oldid=159800" എന്ന താളിൽനിന്ന് ശേഖരിച്ചത്