താൾ:Gadyamalika vol-3 1924.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-----സർപ്പം

തന്നതു കേൾക്കത്തക്ക നിർഭാഗ്യം എനിക്കുതന്നെ വളരെ സമയങ്ങളിൽ പിണഞ്ഞുപോയിട്ടുണ്ടു്. ഈ അഭിപ്രായത്തെ സ്ഥിരപ്പെടുത്തുവാൻ അവർ പരഞ്ഞുനടക്കുന്ന പലേകഥകളും പ്രസ്താവയോഗ്യങ്ങളല്ലെങ്കിലും ജനസമുദായത്തി അറിവിനുവേണ്ടി ഒന്നുരണ്ടു പറയാതെ വിടുവാൻ എനിക്കു മനസ്സുവരുന്നില്ല. കുണ്ടുകുളത്തിൽ നിന്ന് ഒരു യുവതി കുളിച്ചു വസ്ത്രം മാറുന്നതു് അടുക്കെയുള്ള , തണ്ടിൻന്മേൽ നിന്നിരുന്ന സർപ്പം കണ്ടു് , അവളുടെ ദേഹത്തിൽ തുള്ളിവീണ് ഫണം കെണ്ടു മൂക്കും വായും പെത്തി ക്രീഡിച്ചു എന്നാണ് ഒരു കഥ. മൂക്കും വായും പൊത്തിയ ഫണം അത്യന്തം ശക്തിയോടെ വെച്ചതാകൊണ്ടു് എത്രതന്നെ പറിച്ചു വിടർത്തുവാൻ നോക്കിയാലും ആർക്കും സാധിക്കയില്ലെന്നു ഈ ക്രട്ടർ പറയുന്നു. സ്ത്രീ ഏകദേശം മരിക്കാറായിപ്പോയെന്നുകൂടെ കണ്ടതും കേട്ടതും വേദവാക്യംപോലെ വിശ്വസിക്കുന്ന പ്രകൃതിയോടുകൂടിയവരായ ​ഈ സാധുക്കൾ തന്നെ പ്രസ്താവിച്ചിരിക്കുന്നു.

                       ഒരു യുവാവും  യുവതിയും  നാഗത്താൻകോട്ടയിൽ  പകൽസമയത്തു   പോയെന്നും ,   ഇരുവരുടെ  സല്ലാപവും  മറ്റും  മീതെയുള്ള   കെമ്പിന്മേൽ   തൂങ്ങിയിരുന്ന  ഒരു  സർപ്പം  കണ്ടുകെണ്ടിരുന്നു  എന്നും ,   യുവാവ്   അവിടം   വിട്ടുപോയ  ഉടനെതന്നെ  സർപ്പം  സ്തീയുടെ  ദേഹത്തിൽ  തള്ളിവിണു   എന്നും,  മറ്റും  ആണ്  മറ്റൊരു  കഥ.  ഈ  കഥകളെക്കേ   പരമാർത്ഥരുപേണ   സ്വികരിക്ക്യുന്നവർ  ഇ പ്പോഴത്തേ  കാലങ്ങളിലും ഉള്ളതാശ്ചര്യം .   കൈലാസപർവതം    നീലനിറമായാലും,  മുയലിന്റെ കൊമ്പു്   കണ്ടുപിടിച്ചാലും   ഈ   കഥകളൊക്കെ   സത്യമാണെന്നു   ഇപ്പോഴത്തെ  ശാസ്ത്രജ്ഞന്മാർ  വിശ്വസിച്ചു          എന്നുവരില്ലാ.

ഈയിടെ"അമൃത ബെസാർ"പത്രികയിൽവേറേഒരു കഥയും കണ്ടു. ഒരു ബ്രാഹ്മണനേ ക്ഷേത്രത്തിൽ പോകുന്നവഴിക്കു ഒരു സർപ്പം കടിക്കുകയും, ബ്രാഹ്മണൻ ബോധം കെട്ടുവീഴുകയും ചെയ്തു. ബ്രാഹ്മണനെ തന്റെ ഗൃഹത്തിൽ കെണ്ടുവന്നു കിടത്തിയപ്പോൾ, സർപ്പം ബ്രാഹ്മണനെ ബാധിച്ചു് , ഇപ്രകാരം പറയിച്ചു. 'ഞാൻ കടിക്കണം എന്നു വിചാരിച്ചിരുന്നില്ല' എന്നെചവിട്ടിയപ്പോൾ കടിച്ചുപോയതാണു്. ഏതായാലും ഇവനെ ഞൻ കൊല്ലുകയില്ല. ഞാൻ മുന്നൂറു കെല്ലങ്ങൾക്കു മുൻപെ, ഇന്ന തെരുവിൽ ഇപ്പോൾ പാർക്കുന്ന ഇന്ന ജനങ്ങളുടെ പൂർവ്വപിതാക്കൻന്മാരിൽ ഇന്ന ഒരുവനായിരുന്നു. ഇത്രാമത്തെ കൊല്ലമാണു ഞാൻമരിച്ചതു് . ഞാൻ സർപ്പമായി ജനിച്ചിട്ടു് ഇത്രകാലമായി. ഇന്ന സ്ഥലത്തു ഇന്ന സ്ഥമയത്തു് എനിക്കു കുടിക്കാൻ കുറെ പാലുകെണ്ടു വച്ചുതന്നാൽ കാര്യമൊക്കെ ശുഭമായി കലാശിക്കുന്നതാകുന്നു. ഇതൊക്കെ അന്വേഷിച്ചു നോക്കിയപ്പോൾ വാസ്തവമായി കണ്ടു എന്നുമാത്രമല്ല, പാലും കൊണ്ടു് പറഞ്ഞ സ്ഥലത്തു ചെന്നു നോക്കിയപ്പോൾ അവിടെ കാത്തുകൊണ്ടിരുന്ന സർപ്പത്തെ തന്നെയും കണ്ടുപോലും. ഇതൊക്കെ നേരുതന്നെയാണെങ്കിൽ ലോകത്തിൽ ഏതാണു് നേരല്ലാതെ വരുന്നതു് ? രാവണനു പത്തു തലയുണ്ടെന്നും, കുംഭകർണ്ണന്റെ ചെകിട്ടിൽ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/234&oldid=159799" എന്ന താളിൽനിന്ന് ശേഖരിച്ചത്