താൾ:Gadyamalika vol-3 1924.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക ----മൂന്നാം ഭാഗം


അവരുടെ ഒരു വെള്ളക്കല്ലെടുത്തു വെയ്ക്കുകയും ചെയ്യും . ഇവരുടെ ഈ വ്യാപാരം അടിതൊട്ടു മുടിയോളം വെറും ധൂർത്താണെന്നു മനസ്സിലാക്കാൻ വലിയ സാമർത്ഥ്യമൊന്നും വേണ്ടതാനും. വേറെ അവസരങ്ങളില ഇവർ ഇവരുടെ വലിയ കരിമ്പടങ്ങളിൽ ഒരു സർപ്പത്തെ ഒളിപ്പിച്ചു് ,അതും ചുമലിലാക്കി പറമ്പിൽ കൂടെ നടന്നു് പൊത്തുകളുടേയും മടകളുടേയും അരികെ ചെന്നു കുഴൽ ഊതുകയും, ഒടുവിൽ ഇതാ പാമ്പു് എന്നു് പറഞ്ഞുംകൊണ്ടു് കരിമ്പടം അവിടെ എറിയുകയും, എവിടെ എവിടെ എന്നു ചോദിച്ചു് അന്ധാളിച്ചുജനങ്ങൾ അടുത്തു വരുമ്പോൾ മെല്ലെ ഭയത്തോടുകൂടെ കരിമ്പടം പൊന്തിച്ചു് അതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന സർപ്പത്തെ കാണിച്ചു കൊടുക്കുകയും ചെയ്യും. ഈ ധൂർത്തന്മാരുടെ അവ്യാകൃതങ്ങളാൽ എത്ര ജനങ്ങൾ വഞ്ചിക്കപ്പെട്ടു പോകുന്നു എന്നതിനു കണിക്കില്ല.

         തെക്കെ  മലയാളത്തിൽ  പാമ്പിൻമേക്കാട്ടു  മനയ്ക്കൽ  നമ്പൂതിരിപ്പാടിന്റെ  ഇല്ലത്തു്  അനേക  സർപ്പങ്ങൾ  അധിവസിക്കുന്നുണ്ടെന്നു  കേട്ടിട്ടുണ്ടു്. മനയുടെ  മുറികളിൽ  കൂടെ  ഇവ  യഥേഷ്ടം  സഞ്ചരിക്കുന്നതും  വളകളിൽ  ചുറഞ്ഞുതല  കീഴാക്കി  ആടുന്നതും  വളരെ  

ജനങ്ങൾ കണ്ടിട്ടുണ്ടുപോലും . നംപൂതിരിപ്പാടു് യാതൊരു ലക്ഷ്യവും ഇല്ലാതെ, അവിടെ വരുന്നവർ ഭയപ്പെട്ടുപോകുവാൻ ഭാവിക്കുമ്പോൾ 'ച്ഛി!ച്ഛി!ഭയപ്പെടുവാനില്ല. ഉണ്ണികൾ ഒന്നും ചെയ്യില്ല'എന്നു പറഞ്ഞു് അവയൊക്കെ ശാന്തപ്പെടുത്താറുണ്ടുപോലും. ഇതുവാസ്തവമാണെങ്കിൽ സർപ്പങ്ങൾ മെരുങ്ങും എന്നുള്ളതിനു വേറെ ഒരു ദൃഷ്ടാന്തമായി വിചാരിക്കാവുന്നതാകുന്നു.

                     സർപ്പങ്ങളെപ്പററി  വിശ്വസിക്കവയ്യാത്ത  പലേ  അത്ഭുതകരമായ  വിശ്വസങ്ങൾ  മലയാളികളുടെ  ഇടയിൽ  വേദവാക്യങ്ങൾപോലെ  നടന്നുവരുന്നുണ്ടു്. ഒന്നാമതു്  ഉയർന്ന  ജാതി  സർപ്പത്തിന്റെ  കവിളിൽ  മാണിക്കരത്നം  ഉണ്ടെന്നും, രാത്രികാലങ്ങളിൽ  ഇവ  ആ  രത്ന ത്തോടുകൂടെ ആകാശത്തിൽ അങ്ങുമിങ്ങും പറക്കുമ്പോൾ ചെറിയ വാൽനക്ഷത്രങ്ങളെപ്പോലെ    തോന്നും  എന്നും  മററുമാണു്. ശവംതിന്നി  തവളയുടെ  തലയിൽ  രത്നമുണ്ടെന്നു്  പണ്ടു്  ഇംഗ്ലീഷുകാരും  വിശ്വസിച്ചുവന്നിരുന്നു. ഇംഗ്ലീഷുകാർ  അവരുടെ  അപ്രകാരമായ  വിശ്വാസം  തെററാണെന്നു  കണ്ടു്  തള്ളി. പക്ഷെ  മലയാളികൾ  അവരുടെ  പൂർവന്മാർ  പറഞ്ഞതിൽ  തെററുവരാൻ  പാടില്ലെന്നു  പൂർണ്ണവിശ്വാസത്തോടെ  മുൻപറഞ്ഞ  കാർയ്യം  ഇന്നും  പ്രബലമായി  സ്ഥാപിക്കുന്നുണ്ടു്.

മനുഷ്യർ ഞെട്ടിപ്പോകുന്ന വേറെ കഥകൾക്കും മലയാളികളുടെ ഇടയിൽ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. സർപ്പങ്ങൾ മനുഷ്യസ്ത്രീകളെ കണ്ടുമോഹബാധിതരായി അവരെ പരിഗ്രഹിക്ക അസാധാരണ ചെയ്തുവരാറുണ്ടെന്നു, തന്നിമിത്തം ചില സ്ത്രീകൾ സർപ്പങ്ങളുടെ മുട്ടകൾ പ്രസവിക്കാറുണ്ടെന്നും മററും ഗണ്യമില്ലാതെ മലയാളികൾ , പരിഷ് കൃതന്മാരെന്നു നാം വിശ്വസിച്ചുപോരുന്നവർ തന്നെ, വളരെ പ്രാവശ്യം കായ്യമായി പ്രസ്താവിച്ചുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/233&oldid=159798" എന്ന താളിൽനിന്ന് ശേഖരിച്ചത്