താൾ:Gadyamalika vol-3 1924.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-----മൂന്നാംഭാഗം രു സർപ്പം ഇറങ്ങിപ്പോകുന്നതു കണ്ടു . പുകയിലയ്ക്കു ഉത്തരം തപ്പുന്ന അവസരങ്ങളിലും ഇരുട്ടത്തു വെറ്റില വെച്ച കരിയേലിൽ കൈ ഇടുന്ന സമയത്തും പരിഭ്രമിച്ചു പോയിട്ടുണ്ടു . ചുരുക്കത്തിൽ പറഞ്ഞാൽ ഈ ജന്തുക്കളെ കാണ്മാൻ പാടില്ലാത്ത സ്ഥലം ഒന്നുംതന്നെയില്ല.

               മലയാളരാജ്യത്തിൽ  സർപ്പങ്ങളുടെ  സംഖ്യയ്ക്കും   യാതൊതു  കുറവില്ല .  ൧൮൮൨-ൽ  കോഴിക്കോട്ടു്  അതിയായ ഒരു വെള്ളപ്പൊക്കമുണ്ടായിരുന്നു . രണ്ടുമൂന്നു ദിവസത്തിനുള്ളിൽ  വെള്ളമൊക്കെ  വാർന്നുപേയതിന്റെ  ശേഷം  ഒരു  കണ്ടത്തിൽ  പത്തഞ്ഞൂറു സർപ്പങ്ങളുടെ ശവങ്ങൾ കണ്ടെത്തിയിരുന്നുപോലും,വെള്ളം ഒരൊറ്റ   ദിവസംകൊണ്ടു്  പൊങ്ങിവന്നതായിരിക്ക കൊണ്ടു  സർപ്പങ്ങൾക്ക്  മിക്കതിനും  ആ  അത്യാപത്തിൽ  നിന്നൊഴിയുവാൻ  സാദ്ധ്യമായില്ല. മറ്റുകാലങ്ങളിൽ  വെള്ളത്തിന്റെ    ഉപദ്രവം  നേരിടുമ്പോൾ  വേലികളുടെ  മുകളിലും   മരങ്ങളുടെ  മുകളിലും  വല്ലവിധത്തിലും  പാഞ്ഞു  കയറി  ഈ  ജന്തുക്കൾ  പ്രാണരക്ഷ  ചെയ്യാതിരിക്കയില്ല . വലിയ  മഴയും  മറ്റും  പെയ്തു  പെട്ടെന്നു  വെള്ളം  വർദ്ധിച്ച  അവസരങ്ങളിൽ  ചെറുവൃക്ഷങ്ങളുടെ  ചുവടെ  പോകാൻ  നല്ലവണ്ണം  സൂക്ഷിക്കേണ്ടതാണു്  .
                 മലയാളത്തിൽ  സർപ്പങ്ങൾ  വർദ്ധിക്കുന്നതിനു്  പലേ  കാരണങ്ങളുമുണ്ടു് .  ഒന്നാമതു്  ജനങ്ങൾ  ഇവറ്റയെ  ഒരു  കൂട്ടം  ദിവ്യസൃഷ്ടികളാണെന്നു  വിചാരിച്ചു  കൊല്ലാതെ  വിടുന്നതുകൊണ്ടാകുന്നു . സർപ്പങ്ങൾ  ശ്രീപരമേശ്വരന്റെ  ആഭരണങ്ങളാണെന്നു  വിചാരിച്ചോ, അല്ല  , മഹാവിഷ്ണുവിന്റെ മെത്തയാണെന്നു  വിചാരിച്ചൊ ,മറ്റോ  ജനങ്ങൾ  ഇവറ്റയെ  ഉപദ്രവിക്കുന്നതിനു  പകരം   വള്ളികളും  മറ്റും  വലിയ  വൃക്ഷങ്ങളുടെ  മേലെ  പടർത്തി  സ്വന്തം  പറമ്പുകളിൽതന്നെ ഓരോ  നാഗത്താൻ  കോട്ടയുണ്ടാക്കി  അവറ്റയ്ക്കു   അതിവാസഹിതമായ  ആ  സ്ഥലങ്ങളിൽ   ജനസഞ്ചാരം  മുടക്കി  മുട്ടകളും  മറ്റും  വെച്ചുകൊടുത്തു  പരിരക്ഷിച്ചു  പൂജിച്ചുവരുന്ന  സമ്പ്രദായം  ഇവറ്റയുടെ  അമിതമായ  വർദ്ധനയ്ക്കു  ഒരു    വിശേഷകാരണമായി  തീന്നിട്ടുണ്ടു്.ചിറയ്ക്കൽ  താലൂക്കിലെ  ഈർപ്പേശിക്കാവിൽ  സർപ്പങ്ങളെക്കൂടി  ആരാധിച്ചുവരുന്നുണ്ടു്  ആ കാവിൽ  നേർച്ചയായി  പ്രതിവർഷം  വളരെ  പണം  പിരിയുന്നതുകൊണ്ടു് ,സർപ്പങ്ങൾ  ദിവ്യജന്തുക്കളാണെന്ന  വിശ്വാസം  എത്ര  പ്രബലമായി  മലയാളികളുടെ  ഇടയിൽ  പരന്നിട്ടു​ണ്ടായിരിക്കുമെന്നു  വെളിപ്പെടുത്തുന്നതാകുന്നു .

എണ്ണത്തിൽ വർദ്ധിക്കാൻ വേറെ ഒരു കാരണം ഈ ജന്തുക്കളുടെ സംഖ്യ ചുരചക്കുന്ന ശത്രുക്കൾ ഇല്ലാത്തതുകൊണ്ടാണു് . മയിൽ ,പരുന്തു, കീരി,പൂച്ച മുതലായ ജന്തുക്കൾ സർപ്പങ്ങളെ കൊല്ലുന്നവയാണു് . ചകോരം തന്നെ സർപ്പങ്ങളെ കൊത്തിക്കൊ ല്ലുന്നതായി കണ്ട ജനങ്ങൾ ഉണ്ടു് . ചില അവസരങ്ങളിൽ പൂച്ചകൾ പ്രവേശിച്ചു കൈവിടുന്ന തുകൊണ്ടു വളരെ ആപത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/229&oldid=159794" എന്ന താളിൽനിന്ന് ശേഖരിച്ചത്