താൾ:Gadyamalika vol-3 1924.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക- മൂന്നാംഭാഗം

                  മഷിത്തുള്ളി  ഉരുണ്ടിരിക്കുന്നതു്   എന്തുകൊണ്ടു്  ?
  
മഷിത്തുള്ളി  നമ്മുടെ  തുവലിൽനിന്നു  കടലാസ്സിലേയ്ക്കു   വീണാൽ   ഉടനെ  ഉരുണ്ടു  വടിവായിത്തീരുന്നു.  ഇതിന്റെ    കാരണം   പറയുന്നതിൽ   ഭൂമിയിലുള്ള   സകല   വസ്തുക്കളും  ഘനം,  ദ്രവ്യം, വായവ്യം   എന്നീ   മൂന്നവസ്ഥകളായിട്ടാണു്  നമ്മുടെ   ഇന്ദ്രിയങ്ങൾക്കു്  

ഗോചരമാകുന്നതു് എന്നു പ്രഥമമായി ഗണിക്കേണ്ടതാണു്. ഈ മൂന്നു തരം വസ്തുക്കളും പരമാണുക്കൾ കൊണ്ടുണ്ടാകുന്നവയും ഈ അണുക്കൾ അത്യന്തം സൂഷ്മമായിട്ടുള്ളവയും ആകുന്നു. അവയുടെ സംഖ്യ ഒരു ക്യൂബിക്കു് ഇഞ്ചു് വെള്ളത്തിൽ ൫0 കോടി മുതൽ ദ്രം0 കോടിവരെ ഉണ്ടായിരിക്കുന്നതാണെന്നു് സർ വില്യം താംസൺ (Sir William Thomson) എന്ന മഹാൻ കണക്കാക്കി പറയുന്നു. പരമാണുക്കൾക്കു സ്വതേച ലനശക്തിയുണ്ടെന്നും അവ മറ്റു ശക്തിയാൽ ആകർഷിക്കപ്പെടുകയോ തടയാപ്പെടുകയോ ചെയ്യാതിരുന്നാൽ സദാ ചലിച്ചുകൊണ്ടിരിക്കുമെന്നും ശാസ്ത്രജ്ഞന്മാർ പല പരീക്ഷകൊണ്ടും സൂഷ്മദർശനംകൊണ്ടും കണ്ടുപിടിച്ചിട്ടുണ്ടു്. ഈ ശക്തിയാകുന്നു വസ്തൂക്കളുടെ ജീവനെന്ന പറയപ്പെടുന്നതു്. ചലനശക്തിക്കും പുറമെ പരമാണുക്കൾക്കു്അന്യോന്യം ആകർഷിക്കാൻ ഒരു ശക്തിയും കൂടിയുണ്ടു്. ഈ ശക്തികളുടെ ഏറ്റക്കുറച്ചിൽ കൊണ്ടാകുന്നു വസ്തുക്കൾ മേല്പ റഞ്ഞ ത്രിവിധാവസ്ഥഉണ്ടാകുന്നതു്. ഒരു ഘനവസ്തുവിലെ പരമാണുക്കൾക്കു ചലന ശക്തിയേക്കാൾ അനുയോജ്യമുള്ള ആകർഷണശക്തിയാണു വളരെയധികം ഉളളത്. എന്നാ ൽ ദ്രവവസ്തുവിൽ പരമാണുക്കളുടെ ആകർഷണശക്തി ചലനശക്തി സ്വൽപ്പം അധി കരിച്ചിരിക്കുന്നതിനാൽ അണുക്കൾക്കു അന്യോന്യം വേർതിരിഞ്ഞുപോവാൻ കഴിയാതെ അവരണ്ടു ശക്തികൾക്കുഅധീനപ്പെട്ടു ചലിച്ചുവരുന്നു. വായുവിൽ പരമാണുക്കൾ പരസ്പരം ആകർഷിക്കുന്നില്ല. അതിനാൽ അവ സംയോജ്യക്കാതെ യഥേഷ്ടം സഞ്ചരിക്കുന്നു. നമ്മുടെ മഷിത്തുള്ളി സംയോജകശക്തികൊണ്ടു ചേർന്നിരിക്കുന്നതായ അനേകം ജലകണങ്ങൾക്കൂടി ചേർന്നുണ്ടായിരിക്കുന്നു. ഈ ശക്തി എല്ലാ പരമാണുക്കളെയും ഒരുപോലെ നടു വിലേയ്ക്കാകർഷിക്കുന്നതിനാൽ തുള്ളി ഗോളാകാരമായിത്തീരുവാൻ ഇടയായതാകുന്നു. ദ്രവ വസ്തൂക്കൾക്കു ചിലപ്പോൾ ഉണ്ടാകുന്നതായ ഗോളാകൃതി റവകൾ (തോക്കുകൊണ്ടു വെടി വെയ്ക്കുന്നതിൽ ഉപയോഗിക്കാറുള്ള ചെറിയ ഉണ്ടകൾ) ഉണ്ടാക്കുന്ന സമ്പ്രദായംകൊണ്ട് നല്ല വണ്ണം ദൃഷ്ടാന്തപ്പെടുത്താവുന്നതാകുന്നു. ഇത് ഇപ്രകാരമാണു്. വളരെ പൊക്കത്തിൽ ഒരു സ്തംഭം തീർത്ത് അതിന്റെ മുകളിൽ നിന്ന് ഒരു അരിപ്പുപാത്രത്തിൽക്കൂടിഉരുക്കിയ ലോഹം ഒഴിക്കുന്നു ഈ ദ്രവവസ്തു കീഴ്പ്പോട്ട് വീഴുന്ന സമയം ഗോളാകരമായ ചെറിയ തുള്ളി കളായിത്തീരുകയും അവ തണുക്കുമ്പോൾ ഘനമുള്ള ചെറിയ റവകളാവുകയും ചെയ്യുന്നു.

                     മഷിത്തുള്ളി  കടലാസ്സിൽ   നിന്നുണങ്ങുമ്പോൾ   അതിലെ  ജലാംശം   ആവി

യായിപ്പോവുകയും ഘനാംശം കടലാസ്സിലെ രന്ധ്രങ്ങളിൽ അമരുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/219&oldid=159784" എന്ന താളിൽനിന്ന് ശേഖരിച്ചത്