താൾ:Gadyamalika vol-3 1924.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-----മൂന്നാംഭാഗം


ന്മാരെ തിരയാനായി അയച്ച ബ്രാഹ്മണരിൽ സുദേവനെന്നു പേരായ ഒരുവൻ ചേദിപുരിയിൽ ഭൈമിയെ കണ്ടെത്തി. പിന്നീടു് സൈരന്ധ്രി തന്റെ സ്വപുത്രിയായ ഭൈമിയാണെന്നറിഞ്ഞു അനുശോചിച്ചു് രാജമാതാവിന്റെ അനുമതിയോടുകൂടി ദമയന്തി രഥമേറി കുണ്ധിനത്തിൽ പിതൃസമീപത്തിൽ ചെന്നു താനസിച്ചു . അവിടെനിന്നു സകല ദിക്കുകളിലും നളനെ അന്വേഷിക്കാൻ ബ്രാഹ്മണരെ നിയോഗിച്ചു. ഇങ്ങനെ അന്വേഷണം നടത്തിയതിൽ പർണ്ണാദൻ എന്നൊരു ബ്രാഹ്മണൻ മുഖേന നളൻ ഋതുപർണ്ണസാരഥിയായി താമസിക്കുന്നതായി ഒരു തുമ്പുകിട്ടി.

                       ഈ  വിധം  അങ്കരിച്ച  പ്രത്യാശയോടെ  ഭൈമി  അച്ഛനെ  വിവരമറിയിക്കാതെ  സുദേവനെ  വരുത്തി  മാതൃസന്നിധിയിൽ  വെച്ചു്  ഇപ്രകാരം  സന്ദേശിച്ചു :- 'അങ്ങു്  ഒരു  വഴിയാത്രക്കാരന്റെ  നിലയിൽ  അയോദ്ധ്യയിൽച്ചെന്നു്  'നളൻ  ജീവിച്ചിരിക്കുന്നോ  ഇല്ലയോ  എന്നറിഞ്ഞില്ല:ദമയന്തിക്കു  പുനർവിവാഹം  നടക്കുന്നു;നാളയാണു  സ്വയംവരം;അതിലേയ്ക്കു  രാജാക്കന്മാരെല്ലാം  പോകുന്നു  എന്നു  പറയണം.'സുദേവൻ  അതുപ്രകാരം  ആചാരിക്കയും  ചെയ്തു.  
                    പണ്ടുതന്നെ  ഭൈമീകാമുകനായിരുന്ന  ഋതുപർണ്ണൻ  ഉടൻ തന്നെ  ബാഹുകനെക്കൊണ്ടു  തേൻ  തെളിപ്പിച്ചു  നിർദ്ദി

ഷ്ടസമയത്തിനുമുമ്പു് കുണ്ധിനത്തിലെത്തുകയും ചെയ്തു. വഴിയിൽവെച്ചു നള ന്റെ അശ്വഹൃദയവിദ്യാപ്രയോഗംകണ്ടു സന്തോഷിച്ചു് അയോദ്ധ്യാധീപതി സൂതനു് അക്ഷഹൃദയം ഉപദേശിക്കയുണ്ടായി. ഇതോടുകൂടി കലിബാധ ഒഴി ഞ്ഞു എങ്കിലും നളൻ വേഷഭേദം ചെയ്യാതെ തന്നെ തേൻ തെളി ച്ചുകൊണ്ടുപോയി.

          അയോദ്ധ്യാധിപതി  വന്നിരിക്കുന്ന  വിവരം  കേട്ടു  ഭീമരാജാവു  ചെന്നു്  എതിരേററും  അതിഥിയെ  സൽക്കരിച്ചു.  എന്നാൽ  സ്വയം

വരത്തിന്റെ വട്ടമൊന്നും കാണാഞ്ഞു ഭഗ്നാശയനായ ഋതുപർണ്ണനു് ഇതു ബദ്ധപ്പെട്ടു വന്നതിന്റെ കാരണം ഭീമരാജാവു ചോദിച്ചതിനു് സൗഫാ ർദ്ദംകൊണ്ടു സന്ദർശിപ്പാൻ വന്നതേയുള്ളു എന്നല്ലാതെ ഉത്തരമൊന്നുമില്ലായിരുന്നു.

. ഭൈമിയാകട്ടെ പരിചിതമായ നളന്റെ രഥഘോഷം കേട്ട് ഭർത്താവിന്റെ ആഗമനം കാത്തുകൊണ്ടും നിന്നു. രഥം അടുത്തു വന്നപ്പോൾ അഭിർജ്ഞാതന്മാരായയ ഋതുപർണ്ണനും വാർഷ് ണേയനും കൂടാതെ വിരുപനായ ബാഹുകനേ അതിലുള്ളു. ഭൈമി നിരാശപ്പെട്ടു്, ഒരുവേള സ്വസാരഥിയായിരുന്ന വാർഷ് ണേയനേയും നളൻ അശ്വഹൃദയം അഭ്യസിപ്പിച്ചിരിക്കാമോ? എന്നും മററും പല ആലോചനകളും തുടങ്ങി. ഏതായാലും ബാഹുകനെ ഒന്നു പരീക്ഷിക്കണമെന്നുറച്ചു്, കേശിനി എന്നൊരു ദൂതിയെ അവന്റെ അടുക്കൽ അയച്ചു്, പർണ്ണാദൻ പറഞ്ഞതു വാസ്തവമാണന്നു മനസ്സിലാക്കി. അതിനുപുറമെ അയച്ചു നോക്കി;അവൻ മർദ്ദിച്ചാൽ പുഷ് പങ്ങൾ വാടുന്നില്ലെന്നു കണ്ടറിഞ്ഞു;എന്നുവേണ്ട സകല പരീക്ഷകളും കഴിച്ചു. ഒടുവിൽ ഭൈമി അമ്മയുടെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/215&oldid=159780" എന്ന താളിൽനിന്ന് ശേഖരിച്ചത്