താൾ:Gadyamalika vol-3 1924.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം----നളൻ


വന്മാരോടു് അവളെ രക്ഷിപ്പാൻ പ്രാർത്ഥിച്ചിട്ട് വസ്ത്രം മുറിച്ചുകൊണ്ടു വിട്ടു പോകയും ചെയ്തു.

                                              ദമയന്തി  ഉണർന്നു  നോക്കുമ്പോൾ  നളനെ  കാണ്മാനില്ല  ആ  വൻകാട്ടിൽ  അവൾ  വിലപിച്ചുകൊണ്ടു ഭർത്താവിനെ ആവേശിച്ച  ഭ്രതത്തിനെ  ശപിച്ചുകൊണ്ടും  തേടി  നടന്നു . അപ്പോൾ  ഒരു  പെരുമ്പാമ്പു  കാലിൽ പിടിയും  കൂടി. എന്നിട്ടും  അവൾ  നളനെ ത്തന്നെ  വിളിച്ചു  കരഞ്ഞു . അതുകേട്ട്  ഒരു  കാട്ടാളൻ  വന്നു  കണ്ടു  പാമ്പിനേ  കൊന്ന്  അവ ളെ രക്ഷപ്പെടുത്തി . എന്നാൽ അവൻ അവളിൽ ബലാൽക്കാരമായി അധർമ്മം പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ അവനെ അവൾക്കു ശപിക്കേണ്ടതായും വന്നുകൂടി.'നളനൊഴികെ ഒരു പുരുഷനെ ഞാൻ മനസ്സുകൊണ്ടുപോലും സ്പർശിച്ചിട്ടില്ലെങ്കിൽ ഇവൻ മരിച്ചു വീഴട്ടെ'എന്നു പതിവൃത പറകയും ആ ദുഷ്ടൻ ശവമായി വീഴുകയും ഒന്നിച്ചു കഴിഞ്ഞു.ഈ വക പലേ അനർത്ഥങ്ങളും സംഭവിച്ചു എങ്കിലും ചാരിത്രരക്ഷികയായ അവൾ അപായമൊന്നും കൂടാതെ ഒരു ധാർമ്മികനായ സാർത്ഥവാഹന്റെ സഹായത്തോടുകൂടി വേദിരാജ്യത്തു ചെന്നെത്തി.അവിടെ നഗര വീഥിയിൽ കച്ചവടക്കാരുടെ ഇടയിൽ കൂടി സഞ്ചരിച്ച ദമയന്തിയെ അങ്ങാടിപ്പിള്ളമാർ പറ്റിക്കൂടി പരിഹസിക്കുയും ശല്യപ്പെടുത്തുകയും ചെയ്യുന്നതുആ രാജ്യത്തെ രാജാവായ സുബാഹുവിന്റെ മാതാവു മാളികയിൽ നിന്നു നോക്കിക്കണ്ടിട്ടു്  അവളെ  ആളയച്ചു വരുത്തി സൈരന്ധ്രിയുടെ നിലയിൽ സ്വപുത്രിയായ സുനന്ദയുടെ സഖിയാക്കി താമസിപ്പിച്ചു  രാജമാതാവിനോടു ഭൈമി എല്ലാം സാമാന്യരീക്യം അല്ലാതെ തൻ  ഭിമപുത്രിയെന്നും,നളമഹിഷിയെന്നും കുറിപ്പെടുത്തി പകയുണ്ടായില്ല.
               നളനാകട്ടെ  ഭൈമിയേയും  ഉപേക്ഷിച്ചു  കാട്ടിൽ  ചുറ്റിനടക്കുമ്പോൾ   കാട്ടുതീയുടെ  നടുക്കുനിന്നു  ഒരാൾ തന്റെ   പേരുവിളിച്ചു  നിലവിളിക്കുന്നതു  കേട്ടു്  അടുത്തു  ചെന്നു്   വിളിച്ചതു  കാർക്കോടകനായ  നാഗരാജാവെന്നറിഞ്ഞു്  അവനെ  കാട്ടുതീയിൽനിന്നും  രക്ഷപ്പെടുത്തി. കൃതജ്ഞനായ  കാർക്കോടകൻ  നളനെ കടിക്കയാണു  ചെയ്തതു.  സർപ്പദംശത്താൽ  നളൻ  വിരുപനായിത്തിർന്നു. നാഗരാജൻ  പിന്നീടു്   തന്റെ ദംശം നളനെ ആവേശിച്ചിരിക്കുന്ന   ദുഷ്ടഭൂതത്തെ  ബാധിക്കാനണെന്നും,  വൈരൂപ്യം  തൽക്കാലം   ജനങ്ങൾ  കണ്ടറിയാനിരിപ്പാൻ  ഉപകരിക്കുമെന്നും, തന്നെ  സ്മരിച്ചുകൊണ്ട്  താൻ  കൊടുത്ത  വസൂയുഗ്മത്തിൽ   ഒന്നു  ഉടു ത്താൽ   സ്വന്ത രൂപം  വീണ്ടും  പ്രാപിക്കാമെന്നു   നളനെ   ആശ്വസിപ്പിച്ചു , വരങ്ങളും  കൊടുത്തു്  ബാഹുകസംജ്ഞനായ  സൂതനെന്നു  പറഞ്ഞു്  ഋതു  പർണ്ണനെ  പോയി  സേവിച്ചാൽ  അക്ഷ ഹൃദയവിദ്യ  അറിവാനും  അതു  നിമിത്തം  ഭ്രതാവേശം  നീങ്ങി  ദമയന്തീസംഗമം  ലഭിക്കാനും  ഇടയാകുമെന്നു്  ഉപദേശിക്കയും  ചെയ്തിട്ട്  അന്തർദ്ധാനം  ചെയ്തു. അതുപ്രകാരം  നളൻ  കോസ ലത്തിലെത്തി  ഋതുപർണ്ണസുതനായി  വാഴുകയും  ചെയ്തു.

ഇങ്ങനെ ദമയന്തിയും നളനും വേഷം മാറി ചേദിപുരിയിലും കോസലത്തിലും വസിക്കവേ നളന്റെ രാജ്യഭ്രാശം കേട്ടു് ഭീമരീജാവു് ഭൈമീനള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/214&oldid=159779" എന്ന താളിൽനിന്ന് ശേഖരിച്ചത്