താൾ:Gadyamalika vol-3 1924.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം- പൂ പ്രാ അഭിപ്രായം


സന്യസിച്ചു ദേഹപാതം ഉണ്ടാകുന്നതുവരെ അവധൂതന്റെ നിലയിൽ നടന്നു മോക്ഷത്തെ സമ്പാദിക്കണമെന്നായിരുന്നു ഇവരുടെ ഉദ്ദേശം. ഈ ഉദ്ദേശത്തെ സാധിപ്പിപ്പാനായി ബ്രപ്മചാരി, ഗൃഹസ്ഥൻ, വാനപ്രസ്ഥൻ, പരിവ്രാജകൻ എന്നു നാലു ആശ്രമങ്ങളെ വ്യവസ്ഥപ്പെടുത്തി. ബ്രപ്മചര്യാശ്രമത്തിങ്കൽ വൈദികഗ്രന്ഥങ്ങളെ നല്ലവണ്ണം പഠിക്കുകയും ഗാർഹസ്ഥ്യത്തിങ്കൽ വൈദികഗ്രന്ഥങ്ങളിലെ കർമ്മകാണ്ഡത്തെ അനുഷ്ടിക്കുകയും കർമ്മാനുഷ്ഠാനത്താൽ സത്വശൂദ്ധി ഉണ്ടായ ഉടനെ ഗൃഹഭാരം പുത്രപൌത്രാദികൾക്കു ഏല്പിച്ചുകൊടുത്തു വനത്തിൽ ചെന്നു ജ്ഞാനകാണ്ഡമായ ആരണ്യകങ്ങളുടേയും ഉപനിഷത്തുകളുടെയും അദ്ധ്യായനത്തിലും തന്നിർദ്ദദിശാജ്ഞാനസമ്പാദനത്തിലും ദത്താവധാനനായി ഐഹികസുഖാദികളുടെ മിഥ്യാത്വബോധനത്തിൽ സംജാത വൈരാഗ്യനായി മോക്ഷപ്രാപ്തിക്കായി സർവ്വകർമ്മങ്ങളേയും സന്യസിച്ചു പരിവ്രാജകനായിത്തീരണമെന്ന വ്യവസ്ഥയാൽ വേദസംരക്ഷണയും വേദോപദിഷ്ടങ്ങളായ കർമ്മങ്ങളുടെയും, ജ്ഞാനമാർഗ്ഗങ്ങളുടെയും അനുഷ്ടാനത്താൽ ധർമ്മ സംരക്ഷണവും അവ്യാഹരമായി നടന്നുവെന്നു. ബ്രഹ്മപയ്യാശ്രമത്തിൽനിന്നു തന്നെ ചതുർത്ഥാശ്രമത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു എങ്കിലും ലൌകികവിഷയങ്ങളുടെ അനുഭവത്തിന്റെ ശേഷം മാത്രമെ അവയിൽ അന്വർത്ഥമായ വിരക്തിയുണ്ടാകു എന്നതു

സ്വതസ്സിദ്ധമാകയാൽ ഗാർഹസ്ഥ്യാന പ്രസ്ഥാശ്രമത്തിൽ പ്രവേശിക്കാതെതന്നെ സന്യസിക്കുന്നതിനും യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.എന്നാൽ അദ്ദേഹം തന്റെ ഋണത്രയങ്ങളിൽ നിന്നു വിമുക്തനായിരിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു . വേദവിദ്യകളെ സംരക്ഷിപ്പാനായിട്ടും അനുഷ്ടിപ്പാനായിട്ടും ആകുന്നു ആശ്രമങ്ങളുടെ വ്യവസ്ഥ എന്നു മേൽക്കാണിച്ച ന്യായങ്ങളിൽ നിന്നു സ് പഷമാകയാൽ പ്രാചീനർ ഇവയെ എത്ര ബഹുമാനിച്ചു എന്നു നമ്മുക്കു നിശ്ചയിക്കാമല്ലോ. അവരുടെ ഉപദ്ദേശങ്ങളെ ഇതരന്മാരുടെ ഗുണത്തിനായിട്ട് പ്രസിദ്ധപ്പെടുത്തുവാൻ ശ്രമിക്കേണ്ടതുമാണ് . ജരജ്യംഭ്രണമായ കളിയുകധർമ്മങ്ങളുടെ സുദിർന്നിവാർയ്യമായ ആക്രമത്താൽ പരവശന്മാരായ ബ്രാഹ്മണർ ബഹുക്ലേശസാദ്ധ്യങ്ങളായ ജീവനോപായങ്ങളെ സമ്പാതിപ്പാനായിട്ടു ബഹുകഷ്ടങ്ങളേയും പ്രയാസങ്ങളേയും അനുഭവിച്ചു ബുദ്ധിമുട്ടിയ്ട്ടു വ്യാകലന്മാരായിരിക്കുന്ന കാലത്തു തന്നെ ബ്രാഹ്മണ്യത്താൽ മുക്തിളുദ്ധി ഇല്ലെന്നും ബ്രാഹ്മണമതം മുഴുവനും ജനങ്ങളെ സ്വാധീനപ്പെടുത്തി അടിമകളാക്കി സ്വർത്ഥങ്ങളെ സൌകൈയ്യേണസ്വാധിപ്പിപ്പാനുള്ള ഒരു കപടപ്രന്ധമെന്നു , ഈ ക്രടനാടകത്തിലെ മായാവിയായ സൂത്രധാരൻ പുരോഹിതനെന്നും അജ്ഞനമാരായ പാത്രങ്ങൾക്കു നാടാകാഭിനയത്തിങ്കൽ സിദ്ധിച്ചകായകേശവും പീഡാദകളും മാത്രം പ്രതിഭലവും നാടകാവസാനത്തിൽ അയ്യോ ഈ വിധം ദുർമ്മോഹവാഗുരയിൽ അകപ്പെട്ട ധൂർത്തന്മാരാൽ നാം വഞ്ചിക്കപ്പെട്ടുവെല്ലോ എന്ന അനുതാപവും മാത്രം ജന്മഭലം എന്നും മറ്റും ആഖോഷിക്കുന്നു . ഇതരമതങ്ങൾ ജന്മം സ്വായാത്തമല്ലായ്തയാൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/210&oldid=159775" എന്ന താളിൽനിന്ന് ശേഖരിച്ചത്