താൾ:Gadyamalika vol-3 1924.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ത്യയിൽ നടപ്പുള്ള നാഗരി, ശാരദ, ബങ്കാളി, ഗുജറാത്തി, ഉറിയ, തെലുങ്ക്, കർണാടകം, തമിഴ് , മലയാളം,, തുളു, ഗ്രന്ഥം എന്നീ ലിപികൾ ഉണ്ടായി വന്നത് . ക്രിസ്തുവിന്നു നാം കൊല്ലങ്ങൾക്തു മുമ്പ്തന്നെ ഇന്ത്യയിൽ എഴുത്തുനടപ്പായിരുന്നു എന്നു ഭട്ടബ്യൂലർ എന്ന ജമ്മന്യപണ്ഡിതർ അഭിപ്രായപ്പെട്ടുന്നു. എങ്കിലും ഇതു നിർമ്മൂലമെന്നു ഭട്ടമോക്ഷമൂല്യർ ഭാരതീയഷൾദർശനമെന്ന ഗ്രന്ഥത്തിൽ വിശദമായി ഉപപാദിച്ചിരിക്കുന്നു. സംഹിതയിലും, ബ്രഹ്മണത്തിലും, സൂത്രങ്ങളിലും, എഴുത്തിനെക്കുറച്ചു ഒന്നുംതന്നെ പ്രസ്താപിക്കാത്തതുകൊണ്ടു് ലിപിജ്ഞാനം പൂർവകാലങ്ങളിൽ ഉണ്ടായിരുന്നുല്ലെന്നു തെളിയുന്നു. ലിപിനടപ്പിലാത്തതുകൊണ്ടു വൈദികഗ്രന്ഥങ്ങളെല്ലാം ഗുരു മുഖേന കേട്ടു ശിഷ്യന്മാർ തങ്ങളുടെ സ്മൃതിയിൽ സന്ധാരണംചെയ്തു തങ്ങളുടെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന സമ്പ്രദാം വെച്ചതു കൊണ്ടു വേദങ്ങൾ ശിഷ്യപരമ്പരയായി ഇതുവരെ യാതൊരുഭേദങ്ങളും കൂടാതെ യഥാസ്ഥിതിയിൽ ഇരിക്കുന്നതു അത്യാശ്ചർയ്യമാണല്ലൊ. മന്ത്രങ്ങളെ സംഹിതപാഠമെന്നും പദപാഠമെന്നും രണ്ടായി വിഭജിക്കുന്നു. മന്ത്രസ്ഥാപദങ്ങളെ സന്ധികൂടാതെ പറയുന്നതാകുന്നു പദപാഠം. ഈപദപാഠത്തിൽനിന്നും സംഹിതാപാഠങ്ങൾ ഉണ്ടാകേണ്ടുന്ന മാർഗങ്ങൾ പ്രാതിശാഖ്യഗ്രന്ഥത്തിൽ പറഞ്ഞിരിക്കണം. ഈപദപാഠങ്ങളിലെ പദങ്ങളെ ആവർത്തിച്ചു പറയുന്ന വിധങ്ങൾ പലവയും ഉണ്ടു്. ക്രമം, ജട, ഘനം മുതലായവ സാധാരണമായി നടപ്പുള്ളവയന്നെ. ഈവിധമായ എട്ടുമാതിരികളെക്കൊണ്ടു മന്ത്രങ്ങളിലെ ഓം ഒറ്റവർണ്ണത്തിന്നും സ്വരത്തിന്നും വ്യത്യാസം വരാതെ കണ്ടു വേടത്തെ സംരക്ഷിപ്പാൻ കഴിയുന്നു. ഇങ്ങനെയുള്ള അദ്ധ്യായനക്രമങ്ങളെക്കൊണ്ടും അനുക്രമണികളെക്കൊണ്ടും പൂർവന്മാർ വേദഗ്രന്ഥങ്ങളെ ദേവഋണം, പിതൃഋണം, ഋഷിഋണം എന്നീ മൂന്നു കടങ്ങളോടുകൂടി ദ്വിജൻ ജന്മത്തിൽ വരുന്നു എന്ന സിദ്ധാന്തത്താലും പൂർവന്മാർ ദേവസംരക്ഷണത്തിന്നു മാർഗങ്ങൾ കണ്ടുപിടിച്ചു. ഈ മൂന്നു കടങ്ങളിൽ നിന്നു വിമുക്തനാകാതെ മനുഷ്യനും മോക്ഷമില്ലെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. ദേവന്മാർക്കുള്ള ഋണം യാഗാദി കർമ്മാനുഷ്ഠാനത്താൽ മാത്രം വീട്ടാൻ പാടുള്ളതുകൊണ്ടു് ദ്വിചൻ യാഗാദികർമ്മങ്ങളെ ചെയ്യുന്നതിൽ നിബദ്ധനായിത്തീരുന്നു. ഈ യാഗാദികർമ്മങ്ങളെ യഥാവിധി അനുസരിക്കണമെങ്കിൽ വൈദീകഗ്രന്ഥങ്ങളെ നിശ്ചയമായും പഠിക്കേണ്ടിവരുന്നു. അതുകൊണ്ടു ധർമ്മത്തിന്നു അദ്ധ്യായനത്തിന്നും അന്യോന്യാശ്രയം വന്നുകൂടി.പിതൃയജ്ഞത്തിൽ പിതൃക്കൾക്കു കൊടുക്കുന്ന പിണ്ഡത്തിന്നു വിച്ഛിത്തി വരാതിരിപ്പാനായിട്ടു ദ്വിജൻ ദാരകർമ്മം ചെയ്തുഗ്രസ്ഥനായി ദേവയജ്ഞം, ഭൂതയജ്ഞം, ബ്രഹ്മയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം എന്ന പഞ്ചമഹായജ്ഞങ്ങളെ നിത്യം കഴിച്ചു് , ശിഷ്യന്മാരെ വൈദികഗ്രന്ഥങ്ങളെ പഠിപ്പിച്ചു് , തന്റെ പുത്രൻ ഗൃഹഭാരം വഹിപ്പാനുള്ള സാമർത്ഥ്യം വന്ന ഉടനെ കർമ്മഭാരവാഹിത്വം അവനിൽ സമർപ്പിച്ചു് , താൻ ആരണ്യത്തിൽ ചെന്നു് ആരണ്യകങ്ങളേയും ഉപനിഷത്തുകളേയും പഠിച്ചു വാനപ്രസ്ഥവൃത്തിയോടുകൂടി ഇരുന്നു വൈരാഗ്യോദയത്താൽ ബ്രഹ്മാത്മജ്ഞാനം അനുഭവിച്ചതിന്റെ ശേഷം സർവകർമ്മങ്ങളേയും ത്യജിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/209&oldid=159774" എന്ന താളിൽനിന്ന് ശേഖരിച്ചത്