താൾ:Gadyamalika vol-3 1924.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം------പു;പ്രാ;അഭിപ്രായം മൂലങ്ങളായി ഭവിച്ച​​നെക്കണ്ടു പാശ്ചാത്യന്മാർക്കും അത്യാശ്ചർയ്യമായിരിക്കുന്നു. മതപ്രതിപാദ കന്മാരുടെ ഉപദേശങ്ങൾ യാതൊന്നും ഇല്ലാതെ കണ്ടുതന്നെ കീഴ്ജാതിക്കാർ താന്താങ്ങളുടെ കർമ്മാചാരങ്ങളെ പ്രമാണമാക്കി അസദ്വൃത്തിയിൽ പ്രവേശിക്കാതെ ഭയഭക്തിയോടുകൂടി ഉപജീവനംകഴിച്ചുവരുന്നു.നരജന്മ,ആത്മവു്,അന്തകരണം:മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ഈ ജഗദ്വന്ദ്യന്മാരായ ഗുരുവര്യൻന്മാരുടെ വിചാരങ്ങൾ പാശ്ചാത്യന്മാരുടെ ആദരത്തിനും പ്രശസയ്കും ആസ്പദമായിരിക്കുന്നു.പശ്ചിമരാജ്യങ്ങളിൽ മതവും തത്വദർശനങ്ങളും വിഭിന്നവിഷയങ്ങളായി ഗണിച്ചുവരുന്നതുകൊണ്ടു മതപ്രതിപാദകന്മാർക്കും ദാർശനികന്മാർക്കും തമ്മിൽ വിദ്വേഷമുണ്ടായി പിപരീതമാർഗങ്ങളേ അനുസരിച്ചുപോകേണ്ടിലരുന്നു.ഋഷികളുടെ മതങ്ങളും ദർശനങ്ങളും ഭേദിപ്പാൻ പാടില്ലാത്താവിധം ഒന്നായിരിക്കയാൽ മതപ്രതിപാദകന്മാരും ദാർശനീകന്മാരും ധർമ്മിഷ്ഠമിഷയത്തിൽ ബദ്ധങ്കണന്മാരായിയിരിക്കുന്നു.ഈദൃശമായ ഇവരുടെ തത്വശാസ്ത്രം ഏല്ലാ അവസ്ഥയിലും എല്ലാജാതിയിലും ​ഉള്ള ഹിന്ദുക്കൾക്ക് അശ്വാസം ഉണ്ടാക്കി താന്തങ്ങളുടെ സുഖ:ദുഖങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കേണ്ടേത് താന്തങ്ങൾക്ക് ആകകൊണ്ട് മറ്റുള്ളവരെ ഒരു പ്രകാരത്തിലും കുറ്റപ്പെടുത്തുവാൻ പാടില്ല എന്നബോധം ഉണ്ടാക്കുന്നു. ഇതിനാൽ ജനദ്രോഹികൾ, അരജകന്മാർ,സമുദയേഛൂക്കൾ മുതലായവർ നിമിത്തം രാജ്യതന്ത്രത്തിനു പാശ്ചത്യരാജ്യങ്ങളിൽഎന്നപോലെയുള്ള അപകടങ്ങൾ ഇന്ത്യയിൽ ഉണ്ടവാൻ സംഗതിയുണ്ടായില്ല പരിഷ്കൃതരാജ്യങ്ങളിലും കൂടെ ഋഷികളുടെ ദർശനങ്ങളെയും മറ്റും ശാസ്ത്രീയവിഷയങ്ങളെയും മാനിച്ചുവരുന്നതുകൊണ്ട് ഋഷികളുടെ സന്തതികളായ ബ്രഹ്മണർ തങ്ങളുടെ ആഭിജാത്യത്തെക്കുറിച്ചു അഭിമാനമുള്ളവരായിരിക്കുന്നത് ഉചിതം തന്നെ. എന്നാൽ ഈ അഭിമാനത്തിനു യോഗ്യന്മാരായിരിക്കണമെങ്കിൽ ഈ പ്രാചീന ഗ്രന്ഥങ്ങളെ പഠിച്ച് , ഋഷികൾ ​ഉപദേശിച്ച മാർഗങ്ങളെ അനുഷ്ടിച്ചു് അവരുടെ ദിവ്യനാമധേയത്തിനു തങ്ങൾ സർവഥാ അർഹൻന്മാരെന്നു തങ്ങളുടെ ഗുണങ്ങളെക്കെണ്ടു പ്രദർശിപ്പിക്കേണ്ടതാണു്.

ഇത്രമഹിമയുള്ള ഭേദങ്ങള ബ്രാഹ്മണർ അത്യാശ്ചര്യകരമാംവിധത്തിൽ സംരക്ഷിച്ചുപോന്നു.പൂർവകാലങ്ങളിൽ എഴുത്തും അച്ചടിയും ഉണ്ടായിരുന്നില്ല. അശോചക്രവർ ത്തിയുടെ കാലത്തുമാത്രം എഴുത്ത് ജനങ്ങളുടെ ഇടയിൽ ​ ​ഉപയോഗിച്ചുതുടങ്ങി എന്നു ഖണ്ഡിതമായിപ്പറയാം. ഈ ചക്രവർത്തി തന്റെ ശാസനങ്ങളെ രണ്ടുവിധം ലിപികളിൽ എഴുതി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. കപർദ്ദിഗിരി എന്നസ്ഥലത്തുള്ള ശാസനം വലത്തുനിന്നു് ഇടത്തോട്ടു എഴുതുന്ന ഖരോഷ്ടി എന്നലിപിയിലും ഖൽസാജൂനാഗാദ് മുതലായ സ്ഥലങ്ങളിലെ ശാസനകൾ ഇടത്തുനിനിന്നു വലത്തോട്ടു എഴുതിവരുന്ന ബ്രാഹ്മി എന്ന ലിപിയിലും എഴുതിയിരിക്കുന്നു. ബ്രാഹ്മിലിപി ബുദ്ധമുനി നവീനമായി നിർമ്മിച്ചതാണെന്നു ക്ഷേമേന്ദ്രമഹാകവി തന്റ ബുദ്ധജന്മമെന്ന ഗ്രന്ഥത്തിൽ പരയുന്നു. ഈബ്രാഹ്മിലിപിയിൽ നിന്നു ആകുന്നു ഇപ്പോൾ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/208&oldid=159773" എന്ന താളിൽനിന്ന് ശേഖരിച്ചത്