താൾ:Gadyamalika vol-3 1924.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകര​ണം-പു; പ്രാ; അഭിപ്രായം

ക്കേണ്ടിവന്നു.ഇതു ഒരു പക്ഷം ; മറ്റെ പക്ഷക്കാരുടെ അഭിപ്രായമോ സൃഷ്ടികാലത്തു മനുഷ്യൻ മൃഗപ്രായത്തിൽത്തന്നെ ഇരുന്നു എങ്കിലും കാലക്രമേണ അവനിൽ നിഗൂഢമായ ആത്മശക്തിയെ അവൻ പരിഷ്കരിച്ചു സംസിദ്ധിവരുത്തി ഇപ്പോഴത്തെ ഈ ഔന്നത്യാം പ്രാപിച്ചു എന്നാകുന്നു.ഈ രണ്ടാം അഭിപ്രായം ഇപ്പോൾ സർവമാന്യവും അനുഭവസിദ്ധവും നമ്മുടെ മഹിമസ്വാത്തമായി പ്രതിപാദിക്കുന്നതുകൊണ്ടു ബഹുഹൃദ്യവും ആകയാൽ ഈ അഭിപ്രായത്തെ ആകുന്നു ഇപ്പോൾ ഞാൻ അവലംബിച്ചിരിക്കുന്നതു്.

              മനുഷ്യൻ  ഭൂലോകത്തിൽ  ആവിർഭവിച്ച  കാലംമുതൽക്കുള്ള  അവന്റെ  ചരിത്രത്തെ  വിവരിക്കുന്ന ശാസ്ത്രം  മനുഷ്യശാസ്ത്രം(Anthropology)ആകുന്നു.മനുഷ്യകുടുംബം  വളർന്നു  വലിയ  വംശങ്ങളായിത്തീർന്നതിന്റെ  ശേഷം  ഉണ്ടായ  ചരിത്രത്തെ  വർണ്ണശാസ്ത്രം  ജനപദശാ സ്ത്രം(Ethnology)എന്നു  പറയുന്നു.മനുഷ്യർ  അതിപൂർവകാലങ്ങളിൽ  തങ്ങളുടെ  ആവശ്യങ്ങളെ  നിർവഹിപ്പാൻ  ഉണ്ടാക്കിയ  ഓരോരോ  സാധനങ്ങളെ  എടുത്തു  സൂക്ഷിച്ച്  അവയിൽനിന്നു  ഇപ്പോഴത്തെ  കലാവിദ്യകൾ  എന്നിങ്ങനെ  ഉണ്ടായിവന്നു  എന്നു  കാണിക്കുന്ന  ശാസ്ത്രം പ്രാപീനശാസ്ത്രം  (Archeolgy)  ആകുന്നു.

ഈ ശാസ്ത്രങ്ങൾ മനുഷ്യന്റെ പ്രപഞ്ചാവസ്ഥയെ വിവരിക്കുകയും നിസ്സാരമായ കർമ്മങ്ങളെ ചെയ്തു ഇപ്പോഴത്തെ ശ്ലാഘനീയമായ നാഗരികത്വത്തെ എങ്ങനെ പ്രാപിച്ചു എന്നു കാണിക്കുകയുംചെയ്യുന്നു.മനുഷ്യന്റെ ജഡമായ ഭൌതിക ശരീര ത്തെ ഖണ്ടിച്ചു്,,അതിന്റെ ഘടകങ്ങളായ ഭാഗങ്ങളുടെ നിർമ്മാണവും സ്ഥിതിയും രചനയും വിവരിപ്പാൻ ഉദ്യമിക്കുന്നതു കങ്കാലശാസ്ത്രം(ANATOMY)ആകുന്നു;ആരോഗ്യസ്ഥിതിയിൽ ഇരിക്കുന്നകാലത്തു ശരീരത്തിലെ ഇന്ദ്രിയങ്ങളേയും അവയുടെ വൃത്തികളേയും വിവരിക്കുന്നതു ശരീരശാസ്ത്രം(Physiology).അന്ത:കാരണം എന്തെന്നും അതു വളർന്നു തന്റെ വൃത്തികളേയും വിവരിക്കുന്നതു അദ്ധ്യാത്മശാസ്ത്രം(Psychology)ആകുന്നു.അദ്ധ്യാത്മശാസ്ത്രത്തിന്റേയും ശരീരശാ സ്ത്രത്തിന്റേയും സഹായത്തോടുകൂടി ഭാഷയുടെ പവിത്രഗാത്രത്തെ ഛേദിച്ചു ഭാഷയുടെ ഘടനത്തേയും ഉല്പത്തിയേയും അഭിവൃദ്ധിയേയും ഉപപാദിക്കുന്നതു ഭാഷാശാസ്ത്രമാകുന്നു. പരിണാമവാദികളുടെ അഭിപ്രായപ്രകാരം ഒരുപദാർത്ഥത്തിന്റെ അംഗങ്ങളുടെ സംയോഗവി യോഗങ്ങൾ നിമിത്തം നാനാവധങ്ങളായ ജീവജാലങ്ങളുണ്ടായതുകൊണ്ടു മനുഷ്യൻ കപികളിൽ നിന്നു പരിണമിച്ചുണ്ടായ ഒരു മൃഗവിശേഷമാകുന്നപോൽ! കങ്കാലശാസ്ത്രം, ശാരീരശാസ്ത്രം,അദ്ധ്യാത്മശാസ്ത്രം ഇവ മൂന്നുംമനുഷ്യർക്കും വാനരന്മാർക്കും സാമാന്യേനയുള്ള സാധർമ്മ്യങ്ങളെ കാണിക്കുന്നുണ്ടെങ്കിലും ഭാഷ മനുഷ്യന്നുമാത്രം പ്രത്യേകിച്ചുള്ള ഒരു സ്വത്താകയാൽ ഇതിനെ ഒരു തിർയഗ്ജീവിയും ഇതുവരെ സമ്പാദിച്ചതായി അറിയുന്നില്ല. ഭാഷ എന്ന വൈധർമ്മ്യം നരന്മാരുടെ വാനരന്മാരിൽ നിന്നുള്ള ഭേദത്തെ നിദർശിപ്പിക്കുന്ന തുകൊണ്ടു നമ്മുടെ ഗോത്രപ്രവർത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/204&oldid=159769" എന്ന താളിൽനിന്ന് ശേഖരിച്ചത്