താൾ:Gadyamalika vol-3 1924.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക- മൂന്നാം ഭാഗം 12

ലെ ഭാഗങ്ങൾ പദ്യങ്ങളായ ഋക്കുകളാക്കുന്നു. ഇവയിൽ മിക്കവയും ഋഗ്വേദത്തിൽ നിന്നു എടുത്ത താക്കുന്നു. സാമവേദത്തിലെ പദങ്ങൾക്ക് സാമങ്ങളെന്നു പേർ.ഈ സാമങ്ങൾ പടു ന്നരീതി യിൽ പാടുന്ന ഋക്കുകൾതന്നെ. ഇവയെ ഋഗ്വേദത്തിൽ നിന്നു സംഹരിച്ചതാകുന്നു. സാമങ്ങളെ പാടുന്ന ഋത്വിക്കാവുന്നു ഉദ് ഗാതാവ് ,ഹോതാവ് , അദ്ധ്വർയ്യം,ഉദ്ഗാതാവ് എന്നീ ഋത്വിക്കുകൾ ചെയ്യുന്ന കർമ്മങ്ങളിൽ ന്യൂനതിരിക്തദോഷങ്ങൾ ഉണ്ടായിവന്നാൽ അവയ്കു ശാന്തിയും പരിഹാരവും പ്രായശ്ചത്തവും വിധിക്കുന്ന ഋത്വിക്കാകുന്നു ബ്രഹ്മാവ് . ഇദ്ദേഹം പ്രയോഗിക്കുന്ന മന്ത്രങ്ങൾ അഥർവണവേദത്തിൻ നിന്നാണ്.അഥർവണവേദത്തിലെ മന്ത്രങ്ങൾ പ്രായേണ ഋഗ്വേദത്തിൽ നിന്നും എടുത്തവയാകുന്നു. ഈ സംഗതികൾ കൊണ്ടത്രെ ഋഗ്വേദത്തിന് പ്രാധാന്യം

 ഋഗ്വേദം                   യജുർവേദം                        സാമവേദം                   അധർവ്വണവേദം
ഹോതാവ്                 അദ്ധ്വർയ്യ                          ഉദ്ഗാതാവ്                      ബ്രഹ്മാവ്    

മൈത്രാവരുണൻ പ്രതിപ്രസ്ഥാതാവ് പ്രസ്തോതാ ബ്രാഹ്മണാച്ഛംസി

അച്ഛാപാകൻ                     നേഷ്ടാവ്                        സുബ്രംഹ്മണ്യൻ             പോതാവു്
 ഗ്രാവസ്തുത്ത്                    ഉന്നേതാവു്                      പ്രതിഹർത്താവ്             അഗ്നീന്ദ്ര്യൻ
 
ഈ ഋഗ്വേദം ബ്രഹ്മണാദി വർണ്ണങ്ങൾ മാത്രമല്ല ലോകത്തിലെ സകല ജനങ്ങൾക്കും അവകാശമുള്ള പുസ്തകമാകുന്നു. അതുകൊണ്ട് എല്ലാവരും ഒരുപോലെ മാനിക്കേണ്ടിയ ഒരു ഗ്രന്ഥവുമാണ്. 

നാഗരികത്വം പ്രാപിച്ച ആധുനിക ജനങ്ങൾക്കും അവരുടെ പുർവന്മാർക്കും തമ്മിലുള്ള മഹത്തായ ഭേതം ആധുനികന്മാരുടെ ദുർന്നിവാർയ്യമായ ജ്ഞാനതൃഷ്ണയാകുന്നു . ഈ ജ്ഞാനതൃഷ്ണ തൃപ്തിപ്പെടുത്തി ശമപ്പിപ്പാനായിട്ടു് ഈ മഹാന്മാർ ലൌകികവിഷയങ്ങളെ പല വർഗ്ഗങ്ങളാക്കി വിഭജിച്ച് ഓരോ വർഗ്ഗത്തെ സംപൂർണ്ണമായി പഠിക്കാനായിട്ട് ജാഗരൂഗന്മാരായ അനവധിവിദ്വാന്മാർ സദാ പരിശ്രമിച്ചുവരുന്നുണ്ടു. ഈ അതിമഹനീയമായ ഉത്സാഹത്തിന്റെ ഫലം ശസ്ത്രജ്ഞാനാഭിവൃദ്ധിയും തദ്വാരാ. സുഖാനുഭവസൌകര്യങ്ങളും ആണെന്നു പറയണ മെന്നില്ലല്ലൊ.എന്നാൽ ഈ പ്രപഞ്ചത്തിലെ സ്ഷ്ടപദാർത്ഥങ്ങളിൽ വച്ചു മനുഷ്യനെക്കാൾ ഉത്തമമായതു ഒന്നും ഇല്ല. മനുഷ്യരിൽ അവന്റെ ആത്മാവിനേക്കാൾ ഉൽകൃഷ്ടമായതും ഒന്നുമില്ല. അതുകൊണ്ടു് ഇത്ര മഹിമയേറിയ ഈമനുഷ്യൻ തന്റെ സ്രഷ്ടിമുതല്ക്കു് ഏതെല്ലാം മാർഗ്ഗങ്ങളിൽ ക്കൂടെയാണ് ഈ പരമോന്നതിയെ പ്രാപിച്ചതു് എന്ന പ്രശ്നത്തിന് ന്യായമായ ഉത്തരം അറിഞ്ഞിരി ക്കേണ്ടതു ആവശ്യമെന്നു പറയണം എന്നതു തന്നെ പുനരുക്തമാകുന്നു. ഈ വിഷയത്തിൽ രണ്ടു അഭിപ്രായങ്ങൾ ഉണ്ടു്.മനുഷ്യൻ സകലവിധവിജ്ഞാനവൈഭവങ്ങളോടുകൂടിത്തന്നെ ഭൂമിയിലവ തരിച്ചു എങ്കിലും ഭോഗതൃഷ്ണയാൽ വിഷയം സക്തനായി തന്റെ ദിവ്യജ്ഞാനത്തെ കളഞ്ഞുകഷ്ട പ്പെട്ടു ദുഃഖേന ജീവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/203&oldid=159768" എന്ന താളിൽനിന്ന് ശേഖരിച്ചത്