താൾ:Gadyamalika vol-3 1924.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചതാംപ്രകരണം - പുഃ പ്രാഃ അഭിപ്രായം

ങ്ങൾക്കു സ്വധർമ്മങ്ങളെ നിർവഹിപ്പാൻ ബ്രാഹ്മണാപേക്ഷ എന്തനു് എന്നുള്ളതിനെപ്പറ്റി ബ്രാഹ്മണ്യത്തിന്റെ വൃത്തിതന്നെ ഇതു് അതുകൊണ്ടും മറ്റുള്ളവർക്കു കർമ്മകാണ്ഡവിഷയമായ ജ്ഞാനം സമ്പാദിപ്പാൻ തക്ക അവസരവും സൌകർയ്യവും ഇല്ലാത്തതുകൊണ്ടും ആകുന്നു എന്നു് ഉപരി സ്പഷ്ടമായി വിവരിക്കും. അതാതുസമുദായത്തിലെ വൈദികന്മാരു ലൌകികന്മാർക്കും പംക്തിഭോജനത്തിന്നും കന്യാപാണിപരിഗ്രഹത്തിന്നും യാതൊരു വിരോധവും ഇല്ലാത്തതു കൊ ണ്ടു് ഈ രണ്ടു വ്ഭിന്ന ജാതികളല്ലെന്നും ഒരേ ജാതിയുടെ തന്നെ കർമ്മവിഭാഗാനുസാരമുള്ള രണ്ടു വർഗ്ഗങ്ഘളെന്നേയുള്ളു എന്നും സിദ്ധിക്കും.

                              വേദഗ്രന്ഥങ്ങളെ സംരക്ഷിക്കേണ്ടിവന്ന ആവശ്യത്താൽ ബ്രാഹ്മണരുടെ ഇങ്ങനെ  രണ്ടു ശാഖകളായി എന്നു കാണിച്ചതിന്റെ ശേഷം വൈദീകഗ്രന്ഥങ്ങളെക്കുറിച്ചു് ഇവിടെ പ്രസ്താവിച്ചാൽ മേൽ പറയാനുള്ള സംഗതികളെല്ലാം സുഗമമായി ഗ്രഹിക്കാവുന്നതാകയാൽ നമ്മുടെ പ്രാചീനഗ്രന്ഥങ്ങളെപ്പറ്റി പറയുന്നു. 

ഋദ്വേദം, യജുർവേദം ,സാമവേദം,അഥർവണവേദം എന്നീ നാലുവേദങ്ങളിൽ പ്രാധാന്യവും ശ്രേഷ്ഠവും ഋഗ്വേദത്തിനാകയാൽ പാശ്ചാത്യപണ്ഡിതന്മാർ ഋഗ്വേദം തന്നെയാണു് സാക്ഷാൽവേദം എന്നും ഇതരവേദങ്ങളെല്ലാം ഋഗ്വേദത്തെ ആശ്രയിച്ചിരിക്കയാൽ ഉപജീവിക ളന്നും പറയുന്ന ന്യായത്തിൽ വേദഭാഷിയക്കാരനായ സായണാചായ്യരും യോജിക്കുന്നു. സോമ യാഗം മുതലായ ഹവിയ്യജ്ഞങ്ങിളെ വഹപ്പാനായിട്ടു പതിനാറു ഋത്വക്കുകൾ വേണം. ഇവരിൽ ഹോതാവ് , അദ്ധ്വർയ്യ, ഉദ്ഗാതാവ്, ബ്രഹ്മാവ് ഇങ്ങനെ നാലുപേർ പ്രരധാനന്മാരും നാലു വേദങ്ങളുടെ പ്രതിന്ധികളും ആകുന്നു. ശേഷം പന്ത്രണ്ടുപേരിൽ ഓരോ പ്രധാനനായ ഋത്വിക്കിന്നു സഹായികളായിട്ടു മുമ്മൂന്നുപേർ ആവശ്യമാകയാൽ ഓരോ വേദത്തിന്നു നന്നാലു ഋത്വിക്കുകൾ ഉണ്ടായിരുന്നു. ഇ പന്ത്രണ്ടുപേർക്കു പുരുഷന്മാർഎന്നായിരുന്നു സംജ്ഞ. യാഗത്തിനു അതായതു കാലത്തു ആവശ്യമുള്ള മന്ത്രങ്ങളെ (ഋഗ്വേദത്തിലെ ഋക്കുകളെ) ചൊല്ലേണ്ടതു ഹോതാവാകുന്നു. എന്നാൽ ഋക്കിസംഹിതതയിൽ ഋക്കുകളെ ഹോതാവിന്റെ ആവശ്രങ്ങളെയൊ യജ്ഞക്രമങ്ങ ളെയോ പ്രമാണിച്ചു സംഗ്രഹിച്ചിട്ടില്ലായ്കയാൽ ഹോതാവു തന്റെ ഹോത്രികർമ്മം നിർവഹിപ്പാ നായിട്ടു ഐതരേയബ്രാഹ്മണത്തിലൊ കൌഷീതകഹ്രാഹ്മണത്തിലൊ വിധിച്ചിരിക്കുന്ന വിധിക ളെയും ആശാവലായന ശൌതസൂത്രങ്ങളേയും ശാംഖായനശ്രൌതസൂത്രങ്ങളെയും ഓർത്തു പ്രവർത്തിക്കേണ്ടതാണു്. അദ്ധ്വർയ്യു എന്ന ഋത്വിക്കു് ഹോമിക്കുന്നതും ഹവിർഭാഗങ്ങളെ അഗ്നി കു ണ്ഡത്തിൽ ഇടുന്നതും യജ്ഞാംഗങ്ങളായ സകല കൈക്രിയകളേയും ചെയ്യേണ്ടു ന്നതാ ണ്. അദ്ധ്വർയ്യുവിന്റെ കർമ്മം ആദ്ധ്വർയ്യവം. ആദ്ധ്വർയ്യു ഉപയോഗിക്കേണ്ടതു യജജുർവേദത്തിലെ ഗദ്യരൂരങ്ങളായ വാക്യങ്ങളാകുന്നു. ഇ വാക്യങ്ങൾക്കു .യജുസ് എന്നുപ പേർ . യജൂസ് ഒഴികെയുള്ള യജൂസ്സംഹിതയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/202&oldid=159767" എന്ന താളിൽനിന്ന് ശേഖരിച്ചത്