താൾ:Gadyamalika vol-3 1924.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മന്നാംഭാഗം

ടെ മുഖ്യധർമ്മമെന്നു ബ്രാഹ്മണൻ വിചാരിച്ചിരുന്നതുകൊണ്ടും, കഷ്ടനഷ്ടങ്ങളെ അനുഭവി ക്കുംകാലത്തും കൂടി വൈദികധർമ്മത്തെ അനുഷ്ഠിക്കണമെന്നു താല്പർയ്യം ബ്രാഹ്മണർക്കു് എല്ലാവർക്കും ഉണ്ടായിരുന്നതുകൊണ്ടും ശ്രോത്രിയന്മാർ അദ്ധ്യയനം ചെയ്തു വേദങ്ങളെ സംരക്ഷിക്കുക വൈദികന്മാർ ശ്രൌതസ്മാർത്തകർമ്മങ്ങളേ ചെയ്തു വൈദിക ധർമ്മം സ്ഥാപിക്കയും ചെയ്തുവരുന്നതു് ആശ്ചർയ്യം തന്നെ. സ്വർത്ഥം പ്രബലപ്പെടത്തി തങ്ങളുടെ ഉന്നതിയെ മാത്രം അഭികാംക്ഷിച്ചു് തങ്ങളുടെ അനിവർചനീയമായ അധികാരം ജനങ്ങ ളുടെമേൽ നടത്തണം എന്നും ഏതതൃഷ് ണയോടുകൂടി സ് മൃതിപുരാണാദി ശ്രന്ഥങ്ങളെ നിർമ്മിച്ചു് അവയിൽ ബ്രാഹ്മണരുടെ മാഹാത്മ്യം വർണ്ണിച്ചു് , തങ്ങൾ "ഭ്രദേവന്മാർ" ആകകൊണ്ടു മററം വർണ്ണങ്ങളെല്ലാം തങ്ങളുടെ അധികാരത്തിൽത്തന്നെ ഇരിക്കുക ആകുന്നു അവരുടെ പ്രധാനധർമ്മം എന്നതിനെ കഥകളെക്കൊണ്ടു പ്രതിപാദിച്ചു്, ജാതിയും , ആചാരവും , എന്ന രാക്ഷസദമ്പതിമാരുടെ കൈവശത്തു സവർണ്ണങ്ങളെയും ഏല്പിച്ചു കൊ ടുത്തു തങ്ങൾ പരമാനന്ദം അനുഭവിച്ചു വരണമെന്നുള്ള അഭിലാക്ഷത്താൽ പ്രവർത്തി ച്ചുവരുന്ന കൂട്ടരാകുന്നു ബ്രാഹ്മണർ എന്നത്രെ ആധുനികന്മാരായ പല ഇതിഹാസകർ ത്താക്കന്മാരുടേയും അഭിപ്രായം. ആ അഭിപ്രായം എത്രത്തോളം യഥാത്ഥമായിട്ടുള്ളതാണു് എന്നതിനെ ഉപപാദിപ്പാൻ മേൽകാണിച്ച സംഗതികൾ സഹായിക്കുമെന്നു വിശ്വസിക്കുന്നു. നല്ലവണ്ണം ആലോചിച്ചുനോക്കിയാൽ മററുള്ളവരെ അടിമപ്പെടുത്തുവാനുള്ള പാശങ്ങൾ തന്നേയാകുന്നു ബ്രാഹ്മണൻ സ്വവിഷയത്തിൽ ഉപയോഗിക്കുന്നതു് എന്നു നിശ്ചയികുന്നു.


ഹിന്ദുക്കളുടെ ഇടയിൽ സാമാന്യേന കണ്ടുവരുന്ന എല്ലാ ദോഷങ്ങളുടേയും അധോഗതികളുടേയും കാരണം ബ്രാഹ്മണൻ ആകുന്നുപോൽ! നമ്മുടെ ഇപ്പോഴത്തെ കഷ്ടാനുഭവത്തിന്റേയും ശ്രേയോനാശത്തിന്റേയും അധ:പതന ത്തി ന്റേയും കാരണം പുരോഹിതൻ ആകുന്നു എന്നു ജനസമുദായത്തിന്റെ പരിഷ് കാരത്തെ അഭിലഷിച്ചു പരിശ്രമിച്ചു വരുന്നവരിൽ ചിലർ അഭിപ്രായപ്പെടുന്നു. പുരോഹിതൻ എന്നതുത ന്നെ ഒരു പ്രത്യേക ജാതിയാണെന്നും ബ്രാഹ്മണരുടെ സ്വർത്ഥപ്രതിപത്തി മുഴുത്ത കാലത്തു പുരോഹിതന്മാർ ആവിർഭവിച്ചു എന്നും അതിനു മുമ്പു ഇല്ലെന്നും ആകുന്നു ഇവരുടെ അഭിപ്രാ യം എന്നു തോന്നുന്ന. ഋഗ്വേദത്തിലെ ആദ്യസൂകതത്തിലെ പ്രഥമ ഋക്കിൽത്തന്നെ അഗ്നിഭ ഗവാനെ പുരോഹിതനായി സ്തുതിച്ചിരിക്കയാൽ ജനസാമാന്യത്തിന്റെ യോഗക്ഷേ മങ്ങളെ നശിപ്പിച്ചു്, അവരുടെ അഭിവൃദ്ധിയെ തടസ്ഥംചെയ്യണം എന്ന പ്രതിജ്ഞയോടുകൂടി പുരോ ഹിതൻ യദൃച്ഝഛയാ ആകാശത്തിൽ നിന്നു അവതരിച്ച വനല്ലെന്നു നിർണ്ണയിക്കാം. ശ്രൌതസൂത്രങ്ങൾ ഗൃഹ്യസുത്രങ്ങൾ , ധമ്മസൂത്രങ്ങൾ , സ് മൃതികൾ പ്രയോഗഗ്രന്ഥങ്ങൾ, പദ്ധതികൾ മുതലായി കർമ്മകാണ്ധത്തെ സംബന്ധിച്ച പുസ്തകങ്ങളെ പർയ്യാലോചിച്ചു നോക്കിയാൽ ബ്രാഹ്മണർക്കു് എല്ലാവർക്കും പൌരോഹിത്യം നടത്തുവാനുള്ള അധികാര മുണ്ടെന്നു പ്രത്യക്ഷമായി കാണും. എന്നാൽ മററുള്ള വർണ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/201&oldid=159766" എന്ന താളിൽനിന്ന് ശേഖരിച്ചത്