താൾ:Gadyamalika vol-3 1924.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-പുഃ പ്രാഃഅഭിപ്രായം

      നമ്പൂതിരിമാർ ഒഴികേയുള്ളല ബ്രാഹ്മണർ സ്വസ്സവർണ്ണാശ്രമധർമ്മങ്ങളെ ഉപേക്ഷിച്ച് അന്യധർ മ്മങ്ങളെ സ്വീകരിപ്പാനുളള കാരണങ്ങൾ എന്തായിരുന്നു എന്നു നാം ആലോചിക്കേണ്ട താകുന്നു.ബാർപ്പസ് പത്യം,ചാവകം,ബൌദ്ധം,ജൈനം,മുതലായ നവീനമത ങ്ങളു ടെ ആവിർഭാവ ത്തിങ്കൽ വൈദികധർമ്മധർമ്മങ്ങൾക്ക്ശൈഥില്യവുംക്ഷീണവും ബാധിച്ചുതുടങ്ങി.യാഗങ്ങളിൽ അ നി വാർയ്യമായപശ്വാലംഭനം നിമിത്തം യാതൊരുഗുണവും സിദ്ധി ക്കയില്ല.ശ്രാദ്ധാദികർമ്മ ങ്ങൾ കൊണ്ടും പിതൃക്കൾക്കു തൃപ്തിവരാൻ പാടുള്ളതല്ല. മരണാന ന്തരം ദേഹാദീതീതനായ ആത്മാവ് എന്ന ഒരു തത്വം തന്നെ  ,ഇല്ല.പുനർജന്മവും,കർമ്മഫലവും, സ്വർഗസുഖവും,നരകപീഢയുംഇല്ല. വേദങ്ങൾക്കുപ്രാമാള്യമില്ല.ഇങ്ങനെയുള്ളപല വാദങ്ങലെയും അവർ യുക്തിയുക്തമായി ഘോഷി ക്കുകയും, ഝനങ്ങളെ സ്വാധീനപ്പെടുത്തി സ്വമതങ്ങളെപ്രചാരമാക്കുകയും ചെയ്തപ്പോൾ യാഗാ ദിശ്രൌതസ്മാർത്തകർമ്മങ്ങളിൽ   ജനങ്ങൾക്ക്  അനാദരവുണ്ടായി;ഭൌമബ്രഹ്മണ്യത്തെ സംര ക്ഷിക്കേണ്ടിയ രാജാക്കൻമാരും ഈനവീനമതങ്ങളിൽ ചോർന്നുപോയതുകൊണ്ടും പ്രജകൾക്കും അവയെ ആദരിപ്പാൻ ഉത്സാഹം ഉണ്ടായതുകൊണ്ടും ഹവ്യക്യങ്ങളുടെ ദൌർഭിക്ഷത്താൽ ബ്രാ ഹ്മണർക്ക് ഉപജീവനമാർഗങ്ങളില്ലാതായി. യാഗങ്ങൾനാമാവശേഷമായതുകൊണ്ടും   ദക്ഷിണ മുടങ്ങി. നവീനമതങ്ങളുടെ പ്രോത്സാഹനത്താൽ ദാനധർമ്മങ്ങളും കുറഞ്ഞുപോയി. ഇങ്ങനെ ജീവസന്ധാരണം അത്യാസസാദ്ധ്യമായിരിക്കുന്ന കാലത്തു് അനാവൃഷ്ടി,ദുർഭിക്ഷം,മഹാവ്യാദി മുതലായ ഉപദ്രവപരമ്പരകൾ തുടരെ വനം ആക്ക്രമിച്ചുകൊണ്ടു ബ്രാഹ്മണർ സ്വദേശം വിച്ചു നാനാദിഗ് ദേശങ്ങളിൽ ചരണം പ്രാപിക്കേണ്ടി വന്നു. അവിടെയും ജീവനമാർഗ്ഗങ്ങൾ ദുസ്സാധമായതുകൊണ്ട് ബ്രാഹ്മണർ തങ്ങളുടെ പ്രവർത്തികളെ വിട്ടു നവീന പ്രവർത്തി ചെയ്യേണ്ടിവന്നു. എന്നാൽ വൈദീകവിദ്യകളെയും വൈദീകധർമ്മങ്ങളെയും സംരക്ഷിക്കുന്നതു തങ്ങളുടെ ഉത്തമധർമ്മമെന്ന ബോധം അവർക്കുണ്ടായതുകൊണ്ട് ഇവയുടെ സംരക്ഷണാർത്ഥം ബ്രാഹ്മണർ രണ്ടു വിധമായി പിരിഞ്ഞു. അദ്ധ്യയനാദി സൽക്കർമ്മങ്ങളിൽ നിരതന്മാരായി വൈദീകകർമ്മങ്ഭളെ സംരക്ഷിപ്പാനായി പൌരോഹിത്യം വഹിക്കുന്ന വൈദികന്മാരും കായക്ലേശംകൊണ്ടു ധനം സമ്പാദിച്ചു യഥാവസരം ധർമ്മമനുഷ്ടിച്ചുവരുന്ന ലൌകീകന്മാരും എന്ന രണ്ടു വിഭാഗത്തിനു ആസ്പടം ഉണ്ടായി.മന്വാദി  സ്മൃതിഗ്രന്ധങ്ങളിൽ   ബ്രാഹമണർ ഇന്നിന്ന വ്യാപാരങ്ങൾ ചെയ്യുന്നതു് എന്നു പ്രതിഷേധവും,ചെയ്താൽ ഇന്നിന്ന പ്രായശ്ചിത്തം ചെയ്യണമെന്നു വിധിയും ഉള്ളതുകൊണ്ടു് ധർമ്മശാസ്ത്ര കർത്താക്കന്മാരുടെകാലത്തുതന്നെ ജീവനോപായങ്ങൾ ക്ലേശാവഹങ്ങളായതിനാൽ സ്വസ്വധർമ്മങ്ങളെ ഉപേക്ഷിച്ച്, ഗത്യന്തരമില്ലാത്തതുകൊണ്ടു് അന്യധർമ്മങ്ങളെ സ്വീകരിക്കേണ്ടിവന്നതു ബ്രാഹ്മണന്മാരുടെ ശോചാവസ്തയെ പ്രദർശിപ്പിക്കുകമാത്രം ചെയ്യുന്നു.

അന്യ കർമ്മങ്ങളെ ചെയ്തുകൂടാ എന്നു പ്രതിഷേധം ഉള്ളകൊണ്ടും ഋഷികളുടെ സാമ്പദ്യയമായവൈദീകവിദ്യകളെ സംരക്ഷിക്കേണ്ടതു തങ്ങളു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/200&oldid=159765" എന്ന താളിൽനിന്ന് ശേഖരിച്ചത്