താൾ:Gadyamalika vol-3 1924.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക---മൂന്നാംഭാഗം


പ്രാചീനാർയ്യൻമാർ ബ്രഹ്മർഷിദേശത്തു നിവസിച്ചിരുന്ന കാലത്ത് ജാത്യാചാരങ്ങളും നിശ്ചയിച്ചു വർണ്ണാശ്രമധർമ്മങ്ങളെക്രമപ്പെടുത്തി എല്ലാവരും ഐകമത്യേനഅന്യോന്യം സഹായിച്ചു ശ്രേയ:പ്രേയ:സാധനങ്ങളെ സമ്പാദിപ്പാൻ വ്യവസ്ഥചെയ്തുപോകുന്നു.


ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ചാതുർവണ്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. സൂക്താന്തരങ്ങളിൽ വർണ്ണങ്ങളെയും വർണ്ണവ്യക്തികളെയും അവരുടെ വൃത്തിഭേദങ്ങളേയും നിർദ്ദേശിച്ചിട്ടുണ്ട് വിവാഹം,ആചാരഭേദം,അഭിമാനം,ശത്രുജയം മുതലായ സംഗതികളാൽ കാലക്രമേണ ഈ നാലു വർണ്ണങ്ങളേയും ബഭുവിധമായി തമ്മിൽ ഭേദിച്ചു ഇപ്പോൾ അസംഖ്യങ്ങളായിഭവിച്ചിരിക്കുന്നു്. എന്നാൽമന്വാദി ധർമ്മശാസ്രകർത്താക്കന്മാർ നാലുവർണ്ണങ്ങളെയും അവയുടെ അവാന്തരഭേദങ്ങളെയും പറയുന്നുണ്ടെങ്കിലും വർണ്ണധർമ്മങ്ങളെ വിധിക്കുമ്പോൾ ഈ നാലു വർണ്ണളെയും വർണ്ണളെമാത്രം അധികരിച്ചുപറയുന്നു ധർമ്മശാസ്രൂപ്രകാരം ബ്രാഹ്മണർ ചെയ്യേണ്ടുന്നകർമ്മങ്ങൾ,അദ്ദ്യായനം ,യജനം , യാജനം , ദാനം, പ്രതിഗ്രഹം ഇവ ആറാകുന്നു. ഈ ഷർക്കർമ്മങ്ങളിൽ അദ്ധ്യാപനം (വേദങ്ങളെ പഠിപ്പിക്കുക) യാജനം (ആധ്വർയ്യവം സ്വീകരിച്ചു ദ്വിജനെക്കൊണ്ടു യാഗം കഴിപ്പിക്കുക) പ്രതിഗ്രഹം (അന്യന്മാരിൽനിന്നു ദാനം സ്വീകരിക്കുക) ഈ മൂന്നുകർമ്മങ്ങൾക്കു ബ്രാഹ്മണനുള്ളപോലെ ക്ഷത്രിയനം വൈശ്യനം അധികാരമുണ്ടു്. ഈ ആറുകർമ്മങ്ങൾക്കും പുറമേ ബ്രഹ്മണനു ജീവസന്ധാരണത്തിനായി വേരേയാതൊരുവൃത്തിയും വിധിച്ചിട്ടുമില്ല. ദാനദക്ഷിണകളെക്കൊണ്ടു മാത്രം അവർ ഉപജീവിക്കണം എന്നായിരുന്നു പൂർവ്വകാലത്തെവ്യവസ്ഥ വേധം പടിക്കുന്ന ശിഷ്യന്മാരിൽനിന്നു പ്രതിഭലമായിയാതൊരു ദ്രവ്യവും അദ്ധാപകന്റെ നിലയിൽസ്വീകരിക്കാൻ പാടുള്ളതല്ല .എന്നാൽ ശിഷന്മാർ ഭിക്ഷാടനം ചെയ്തു കിട്ടുന്നതെല്ലാം കൊണ്ടുവന്നു ഗുരുവിന്സമർപ്പിക്കുകയും അദ്ദേഹം തരുന്നതിനെ സന്തോഷപൂർവ്വം കയ്ക്കൊണ്ടു് അനുഭവിക്കുകയും വേണം എന്നു് ഒരുനിബന്ധനയും ഉണ്ടായിരുന്നു വേദാഭ്യസം തീർന്നശേഷം ശിഷ്യന്നു് ഇഷ്ടമാണെങ്കിൽഗുരുവിന് യഥാശക്തി ഒരു ദക്ഷിണചെയ്യുന്നതിനു വിരോധവും ഉണ്ടായിരുന്നില്ല .അതുകൊണ്ടുപുരാതനകാലങ്ങളിൽ ബ്രാമണർക്കു യാഗത്തിങ്കൽ കിട്ടുന്നദക്ഷിണയും മറ്റുള്ളദിവസങ്ങളിൽകിട്ടുന്ന ദാനവും മാത്രം ഉപജീവനത്തിനുള്ള മാർഗ്ഗമായിരുന്ന ഇതര ബ്രാമണരുടെ ഇടയിൽ പൌരോഹിത്യംകൊണ്ടു ഉപജീവനം ചെയ്തുവരന്ന വൈദികന്മാർ ഒഴികേയുള്ള എല്ലാവരും നാനാപ്രകാരമായ പ്രവർത്തികൾകൊണ്ടുഉപജീവനംകഴിച്ചു വരുന്ന ഇക്കാലത്തും കൂടി പൂർവ്വസംമ്പദായങ്ങളെ ഉപേക്ഷിക്കാതെ അവയെ അത്യന്തം ആദരിച്ചു അനുഷ്ഠിച്ചുവരുന്ന ബ്രാഹ്മണർ നംപൂരിമാർ മാത്രം ആകുന്നു. ഈ നമ്പൂതിരിമാരെക്കുറിച്ചു ഇനി ഒരു അവസരത്തിൽ പ്രസ്താവിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/199&oldid=159764" എന്ന താളിൽനിന്ന് ശേഖരിച്ചത്