താൾ:Gadyamalika vol-3 1924.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക മൂന്നാംഭാഗം


ക്കുറവുപോലെ മറ്റേതും വേണ്ടതാണെന്നല്ലാതെ അധികം അധ്വാനിക്കുന്നവർക്കു് അല്പമായ ആഹാരം ഒരിക്കലും മതിയാകുന്നതല്ല. ആയാസക്കുറവും അത്താഴനിറവും പാടില്ലെന്നും സിദ്ധാന്തിക്കുന്നതേയുള്ളു. പാചകവൃത്തി പരിഷ്കൃതരീതിയിലെത്തിയതിന്നുശേഷം ജനസമുദായത്തിന്നു രണ്ടു നേരം ആഹാരമുണ്ടായാൽ മതി. എന്നാൽ അമിതമായ അത്താഴം പലപ്പോഴും ദുസ്സ്വപ്നങ്ങളെ ഉണ്ടാക്കുന്നതായി കണ്ടിരിക്കുന്നു. കായബലം കൂടിയവർ ഇതിൽനിന്നു ഒഴിവാകുന്നില്ലെന്നില്ല. ബലഹീനന്മാരായ പെരുവയറന്മാർ മൂക്കോളം ചെലുത്തി വഡ്ഢിയും താങ്ങി വിരിപ്പിൽ ചെന്നു മലർന്നതിന്നു ശേഷം ചിലർ കല്പാന്തകാലംവരെ ഉണരാതൂള്ള ദീർഘനിദ്ര ചെയ്തിട്ടുള്ളതായി വർത്തമാനപ്പത്രത്തിൽ ഘോഷിച്ചിട്ടുണ്ട്. ഇതിന്നുളള കാരണം ഭിഷഗ്വരന്മാർ പറയുന്നതു ഭയങ്കരമായ സ്വപ്നം കൊണ്ടാണെന്നാകുന്നു. തടിമിടുക്കുണ്ടാകുവാനുള്ള മറ്റൊരു മാർഗ്ഗം ശയ്യാഗൃഹത്തിൽ ശൂദ്ധവായുവിന്റെ ഒഴിയാതെയുള്ള പ്രചാരമുണ്ടു്. ഉറക്കത്തിന്നു ഭംഗം വരാതിരിപ്പാനായി വാതിലുകളെല്ലാം കെട്ടി അടച്ചു കട്ടിലിന്നു ചുറ്റും മറശ്ശീലയിട്ടു് ഒരു ക്കുടുസ്സായ മുറിയിൽ കിടന്നുറങ്ങുന്നതൂ വളരെ അപകടമായിട്ടുള്ളതാകുന്നു. ഉറക്കത്തിൽ പുറത്തുനിന്നുവരുന്ന കാറ്റു തട്ടുന്നതു സുഖക്കേടാണെന്നു വിചാരിക്കുന്നപക്ഷം ശ്വസോഛ്വാസംകൊണ്ടു മലിനമാക്കിത്തീർത്ത ഒരുചെറിയ മുറിയിലെ വായുവിനെത്തന്നെ വീണ്ടും ശ്വസിക്കുന്നതു് അധികം ഉപദ്രവകരമായിട്ടുള്ളതാണ്. തിളച്ചുമറിയുന്ന വെള്ളം ആവിയായി പോകുവാൻ തരമില്ലാത്തപക്ഷം വീണ്ടും തിളപ്പിക്കുന്നതായാൽ അതിലധികം ചൂടുപിടിക്കുവാൻ നിർവ്വാഹമില്ല. മനുഷ്യദേഹത്തിൽ നിന്ന് മലിനദ്രവ്യങ്ങളെ ഉടനുടൻ കളയുന്നതായാൽ ദേഹത്തിന്നു് ഒരിക്കലും കേടു തട്ടുന്നതല്ല. ശ്വാസംകോശംവഴിക്കും രോമകൂപങ്ങളിൽക്കൂടിയും ദുഷിച്ചസാധനങ്ങളെ പുറത്തുകളയുന്നതിന്നും ശൂദ്ധവായു സഞ്ചരിച്ച് അവയെ ദൂരത്താക്കുന്നതിന്നും പ്രകൃതിതന്നെ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. എന്നാൽ വിസ്താരം കുറഞ്ഞ മുറിയിലെ വായു മനുഷ്യശരീരത്തിൽനിന്നും പൊടിയുന്ന മലിനസാധനങ്ങളോടുകൂടി കലർന്നു ക്രമേണ ദുഷിച്ചുപോകയും ആ വായുവിനെത്തന്നെ വീണ്ടും ഉച്ഛ്വസിക്കേണ്ടി വരുന്നതുകൊണ്ടു് മുമ്പു ദേഹത്തിൽനിന്നു വിസർജ്ജനംചെയ്ത ദ്രവ്യങ്ങൾ പിന്നീടു് ആ ദേഹത്തിൽത്തന്നെ പ്രവേശിക്കുകയും ചെയ്യുന്നു. അധികം ജനങ്ങളുള്ള ഒരു ചെറിയ മുറിയിലെ വായു ക്ഷണത്തിൽ ദുഷിച്ചു്, , കൽക്കട്ടയിലെ ഇരുട്ടറപോലെ ജീവനാശം വരുത്തുകയും ചെയ്യും. ഒരാൾക്കു് ഒരു മിനിട്ടുനേരംകൊണ്ടു് ഒരു ഗാലൻതൂക്കം വായുവിനെ അശൂദ്ധീകരിക്കുവാൻ കഴിയും. ആ തോതനുസരിച്ചു് ഒരു മുറിയിലെ വായു ദുഷിച്ചുപോകുന്നതിന്നു കുറെ മണിക്കൂർ നേരത്തെ താമസം വേണ്ടിവരും . എന്നാലും വായു ക്രമേണ മലിനമായിത്തീർന്നു പല

ഉപദ്രവങ്ങളും ഉണ്ടാകാതിരിക്കുന്നില്ല. ശരീരത്തിൽ നിന്നു പൊഴിയുന്ന മാലിന്യങ്ങളോടു് കലർന്നിട്ടുള്ള വായുവിനെ ഉൾക്കൊള്ളുന്നതുകൊണ്ടു ദീനമുണ്ടാകുമെന്നുള്ള മുന്നറിവു് അതു നമുക്കു തരാതെ ഇരിക്കുന്നില്ല. ശ്വാസം കഴിക്കുന്നതിന്നു സ്വല്പം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/195&oldid=159760" എന്ന താളിൽനിന്ന് ശേഖരിച്ചത്